twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയങ്കയെ തുടക്കം കുറിച്ചിട്ടാണോ ദീപികയും ഹോളിവുഡിലേക്കെത്തിയത്; കിടിലന്‍ മറുപടി പറഞ്ഞ് പ്രിയങ്ക ചോപ്ര

    |

    ലോകം മൊത്തം അറിയപ്പെടുന്ന ലെവലിലേക്ക് വളര്‍ന്ന ഇന്ത്യന്‍ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന്‍ നിക് ജോണ്‍സിനെ വിവാഹം കഴിച്ച് വിദേശത്ത് കഴിയുകയാണ് നടിയിപ്പോള്‍. വാടകഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ സന്തുഷ്ട കുടുംബമായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹോളിവുഡ് സിനിമയിലാണ് പ്രിയങ്ക കൂടുതലായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

    കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്ക കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയുടെ സീസണ്‍ 5 വില്‍ പങ്കെടുത്തിരുന്നു. ഈ ഷോയിലൂടെ നിരവധി കാര്യങ്ങള്‍ നടി വെളിപ്പെടുത്തുകയും ചെയ്തു. ഹോളിവുഡും ബോളിവുഡും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും വിവാഹം, വംശീയത, എന്നിവയെ പറ്റിയുമൊക്കെ പ്രിയങ്ക സംസാരിച്ചിരുന്നു.

    deepika-priyanka

    പ്രിയങ്കയ്ക്ക് പിന്നാലെ ബോളിവുഡില്‍ നിന്നും ദീപിക പദുക്കോണും ഹോളിവുഡില്‍ അഭിനയിച്ചിരുന്നു. അന്ന് മുതലിങ്ങോട്ട് ദീപികയെയും പ്രിയങ്കയെയും താരതമ്യ പെടുത്തി കൊണ്ടുള്ള ചോദ്യങ്ങളാണ് വരാറുള്ളത്. ഇന്ത്യയിലെ അഭിനേതാക്കള്‍ ഹോളിവുഡിലേക്ക് ചേക്കേറുന്ന ഒരു ട്രെന്‍ഡ് തുടങ്ങിയതിനെ കുറിച്ചാണ് കരണ്‍ പ്രിയങ്കയോട് ചോദിച്ചത്.

    ടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

    'എത്രയോ അഭിനേതാക്കള്‍ ഹോൡവുഡിലേക്ക് വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെയ്യുന്നത് ഒരു കോണ്‍ക്രീറ്റ് തകര്‍ക്കുന്നത് പോലെയാണ്. ആളുകള്‍ അത് മനസിലാക്കുന്നില്ല. അതിന് കാരണം ഞാന്‍ അതിനെ കുറിച്ചൊന്നും സംസാരിക്കാത്തത് കൊണ്ടാണ്. സ്റ്റുഡിയോകളെ ബോധ്യപ്പെടുത്തുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്' പ്രിയങ്ക പറയുന്നു.

    deepika-priyanka

    എനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് 8 ൽ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞു; ഗേ ആണെന്ന് പറഞ്ഞതിനെ പറ്റി അശ്വിൻഎനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് 8 ൽ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞു; ഗേ ആണെന്ന് പറഞ്ഞതിനെ പറ്റി അശ്വിൻ

    അതേ സമയം ദീപക പദുക്കോണ്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ എത്തിയത് തനിക്കും സന്തോഷം നല്‍കുന്നതാണെന്നും നടി സൂചിപ്പിച്ചു. ഇന്ത്യയിലെ താരങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും സ്‌നേഹവും വാത്സല്യവും ലഭിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം നമുക്ക് ഈ ലോകത്തിന് വേണ്ടി നല്‍കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

    എല്ലാം ശരിയായ വഴിയിലെത്തുമ്പോള്‍ സംഭവിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുറകിലേക്ക് പോയി ഒരു മാറ്റവുമില്ലാത്ത സിനിമകള്‍ ചെയ്യാന്‍ എന്തായാലും തയ്യാറാവുകയുമില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.

    ഞങ്ങളുടെ ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും; പണ്ടേ ഗോപി സുന്ദര്‍ ആരാധികയാണെന്ന് അമൃത സുരേഷ്ഞങ്ങളുടെ ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും; പണ്ടേ ഗോപി സുന്ദര്‍ ആരാധികയാണെന്ന് അമൃത സുരേഷ്

    2015 ല്‍ പുറത്തിറങ്ങിയ ബജിറാവു മസ്താനി എന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും ഒരുമിച്ച് അഭിനയിച്ചിരുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകനായി അഭിനയിച്ചത്. ബജിറാവു എന്നയാളുടെ രണ്ട് ഭാര്യമാരായിട്ടാണ് പ്രിയങ്കയും ദീപികയും അഭിനയിച്ചത്. 2021 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.

    Read more about: priyanka chopra
    English summary
    Viral: This Is What Priyanka Chopra Opens Up When She Was Compared With Deepika Padukone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X