For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിപ്പിടിക്കാന്‍ എനിക്കിഷ്ടമാണ്; സല്‍മാന്‍ ഖാനുമായി വഴക്കുണ്ടായതിന്റെ കാരണം ഞാനാണെന്ന് ഷാരൂഖ് ഖാന്‍

  |

  ബോളിവുഡിലെ കിംഗ് ഖാന്മാരാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരരാജാക്കന്മാരുടെ ഇടയില്‍ വലിയൊരു വഴക്ക് നടന്നു. ചെറിയൊരു തമാശയുടെ മേല്‍ തുടങ്ങിയ പരിഹാസം വലിയ വഴക്കിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇതോടെ നടന്മാര്‍ തമ്മില്‍ കൈയ്യാങ്കളി വരെ എത്തി.

  അങ്ങനെ വഴക്കിന് ശേഷം ഷാരൂഖ് ഖാനും സല്‍മാനും വര്‍ഷങ്ങളോളം മിണ്ടാതെ നടന്നിട്ടുണ്ട്. പില്‍ക്കാലത്ത് അന്ന് നടന്ന വഴക്ക് ശരിക്കുമൊരു മണ്ടത്തരമായി പോയെന്നാണ് ഷാരൂഖ് പ്രതികരിച്ചത്. എന്നാല്‍ ദൈവത്തിന് മാത്രമേ ഞങ്ങളെ വീണ്ടും സുഹൃത്തുക്കളാക്കാന്‍ സാധിക്കൂ എന്നാണ് സല്‍മാന്‍ ഖാന്‍ ഒരിക്കല്‍ പറഞ്ഞത്.

  2008 ല്‍ നടി കത്രീന കൈഫിന്റെ ബെര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് എത്തിയതായിരുന്നു സല്‍മാനും ഷാരൂഖും. ചടങ്ങിനിടെ ഷാരൂഖിന്റെ ടെലിവിഷന്‍ പ്രോഗ്രാമിനെ പറ്റി പറഞ്ഞ് സല്‍മാന്‍ കളിയാക്കി. നേരെ തിരിച്ച് ഷാരൂഖ് സല്‍മാനെയും കളിയാക്കി. ഇതോടെ താരങ്ങള്‍ വാക്കേറ്റമായി. ഒടുവില്‍ സല്‍മാന്റെ മുന്‍കാമുകിയായിരുന്ന നടി ഐശ്വര്യ റായി കുറിച്ച് വരെ ഷാരൂഖ് സംസാരിച്ചു. ഇതോടെ താരങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി.

  Also Read: കുറ്റവാളിയെ പോലെ എന്നെ എയര്‍പോര്‍ട്ടിൽ തടഞ്ഞ് നിര്‍ത്തി; ദേശീയ പുരസ്‌കാരം വാങ്ങി വന്ന ദിവസത്തെ കുറിച്ച് സുരഭി

  2008 മുതല്‍ 2013 വരെ ഇരുവരും പരസ്പരം മിണ്ടുകയോ നേരില്‍ കാണുന്ന സാഹചര്യം ഉണ്ടാക്കുയോ ചെയ്തിരുന്നില്ല. 2011 ല്‍ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേ സുഹൃത്തുകളെ കുറിച്ച് ഷാരൂഖ് സംസാരിച്ചു. സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ തനിക്കൊരിക്കലും സാധിക്കാറില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. 'സല്‍മാന്‍ ഖാനും നിങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതുന്നുണ്ടോ? അതോ നിങ്ങള്‍ക്ക് ആ സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കാതെ പോയതാണോന്ന്', കരണ്‍ ചോദിച്ചിരുന്നു.

  Also Read: ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റാത്തതിനാൽ കാമുകിയായ നടി പിണങ്ങി; എന്നും ബാത്ത്ടബ്ബിൽ ഉറങ്ങിയ നടൻ്റെ കഥയിങ്ങനെ

  'അതാണ് ഞാന്‍ പറഞ്ഞത്. എനിക്ക് സുഹൃത്തുക്കളെ നിലനിര്‍ത്താന്‍ കഴിയില്ല. സുഹൃത്തുക്കളെ എങ്ങനെ നിലനിര്‍ത്തണമെന്ന് എനിക്കറിയില്ല. എന്നെ ഇഷ്ടപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ എന്നെ സ്‌നേഹിക്കുന്നതിന്റെ ക്രെഡിറ്റും ഞാനെടുക്കുന്നു. എന്നാല്‍ ആളുകള്‍ക്ക് എന്നോട് ഇഷ്ടക്കേടുണ്ടെങ്കില്‍ അതിന് കാരണം അവരല്ല. എന്റെ കൈയ്യിലുള്ള പ്രശ്‌നങ്ങളാണെന്ന്', ഷാരൂഖ് വ്യക്തമാക്കുന്നു. താന്‍ എളുപ്പത്തില്‍ സോറി പറയുന്ന ആളല്ലെന്നും നടന്‍ സൂചിപ്പിച്ചു.

  സല്‍മാന് എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതില്‍ നൂറ് ശതമാനം തെറ്റും എന്റേതാണ്. ഞാനാണ് അദ്ദേഹത്തെ നിരാശപ്പെടുത്തിയത്. ഫറ ഖാനും എന്നോട് പ്രശ്‌നമുണ്ട്. അവരെയും ഞാനിത് പോലെ നിരാശപ്പെടുത്തി. ഞാന്‍ ആളുകളെ നിരാശപ്പെടുത്തിയതില്‍ സങ്കടമുണ്ട്. ക്ഷമിക്കണമെന്ന് പറയാന്‍ എനിക്ക് അറിയാം. എന്നാല്‍ എനിക്ക് എന്നോട് തന്നെ സോറി പറയാന്‍ കഴിയില്ല. അതിന് നിങ്ങളാരുമായിട്ടും ഒരു ബന്ധവുമില്ല.

  ആളുകളെ കെട്ടിപ്പിടിക്കാന്‍ എനിക്കിഷ്ടമാണ്. എന്ന് കരുതി പഴയ സുഹൃത്തുക്കളെ അങ്ങനെ കെട്ടിപ്പിടിച്ച് മടങ്ങി വരാന്‍ പറയാന്‍ എനിക്ക് സാധിക്കില്ല. കാരണം എന്റെ മാതാപിതാക്കളോട് പോലും എനിക്കങ്ങനെ ചെയ്യാന്‍ സാധിച്ചില്ല. അവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച് എന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞിരുന്നു. പക്ഷേ അവര്‍ വന്നില്ല. അതുകൊണ്ട് ആളുകളെ തിരികെ വിളിക്കാനുള്ള ആ ഗുണം എനിക്ക് നഷ്ടപ്പെട്ടു. ഇത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയല്ലെന്നും സല്‍മാന്‍ ചെയ്തതാണ് ശരിയെന്നും ഷാരൂഖ് പറയുന്നു.

  Read more about: salman khan shahrukh khan
  English summary
  Viral: This Is What Salman Khan Opens Up About His Rift With Shah Rukh Khan Once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X