സഹോദരിയുടെ കാമുകനെ കുറിച്ചുള്ള ചോദ്യം; ഹൃത്വിക് റോഷനുമായി നല്ല ബന്ധമാണെന്ന് സുസന്നെയുടെ സഹോദരന്‍

ബോളിവുഡ് സിനിമാലോകം നടന്‍ ഹൃത്വിക് റോഷന്റെയും അദ്ദേഹത്തിന്റെ മുന്‍ഭാര്യ സുസന്നെ ഖാന്റെയും വിശേഷങ്ങള്‍ക്ക് പിന്നാലെയാണ്. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച താരങ്ങള്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. ഹൃത്വികും സുസന്നെയും മറ്റ് രണ്ട് പേരുമായി പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

അതേ സമയം സുസന്നെയുടെ പ്രണയത്തെ കുറിച്ച് സഹോദരന്‍ സെയിദ് ഖാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. നടന്‍ സഞ്ജയ് ഖാന്റെയും സുസന്നൈ ഖാന്റെയും സഹദോരനാണ് ഇന്റിരിയര്‍ ഡിസൈനറായ സെയിദ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സഹോദരി സുസന്നെ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് സെയിദിന് മറുപടി പറയേണ്ടി വന്നത്.

 സുസന്നെ ഖാനും നടന്‍ അര്‍സ്ലാന്‍ ഗോനിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍

സുസന്നെ ഖാനും നടന്‍ അര്‍സ്ലാന്‍ ഗോനിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. ഇതിനെ കുറിച്ചാണ് സെയിദിനോട് ചോദിച്ചത്. 'നമുക്ക് ആവശ്യമുള്ളപ്പോള്‍ ഒരാള്‍ കൂടെ ഉണ്ടാവുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അര്‍സ്ലാന്‍ നല്ലൊരു പയ്യനാണ്. അവന്‍ സ്വീറ്റ് ഹാര്‍ട്ടാണ്. അവര്‍ രണ്ട് പേര്‍ക്കും സന്തോഷമുണ്ടെങ്കില്‍ പിന്നെ അതിലെന്തെങ്കിലും പറയാന്‍ ഞാനാരാണ്? എന്നും സന്തോഷത്തോടെ ഇരിക്കുകയാണ് വേണ്ടതെന്ന്' അര്‍സ്ലാന്‍ വ്യക്തമാക്കുന്നു.

 പത്ത് വയസ് മുതല്‍ ഹൃത്വികിനെ തനിക്ക് അറിയാം

ഇതേ അഭിമുഖത്തില്‍ അളിയനായിരുന്ന ഹൃത്വിക് റോഷനുമായി സെയിദിനുള്ള ബന്ധത്തെ കുറിച്ചും ചോദിച്ചിരുന്നു. പത്ത് വയസ് മുതല്‍ ഹൃത്വികിനെ തനിക്ക് അറിയാം. അദ്ദേഹത്തെ താന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.

ഹൃത്വിക് തനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹവുമായി എന്ത് പങ്കുവെക്കാനും എനിക്ക് കുഴപ്പമില്ല. മാത്രമല്ല ഹൃത്വികില്‍ നിന്നും നല്ല ഉപദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും സെയിദ് സൂചിപ്പിച്ചു.

 2000 ത്തില്‍ വിവാഹിതരായ ഹൃത്വിക് റോഷനും സുസന്നെ ഖാനും 2014 ലാണ് വേര്‍പിരിയുന്നത്

2000 ത്തില്‍ വിവാഹിതരായ ഹൃത്വിക് റോഷനും സുസന്നെ ഖാനും 2014 ലാണ് വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ഉണ്ട്. വിവാഹമോചനത്തിന് ശേഷം മക്കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി താരങ്ങള്‍ ഒരുമിച്ച് എത്താറുണ്ട്.

Recommended Video

ദൈവമേ ബ്ലെസ്ലിക്ക് ഇത്രയും ആരാധകരോ ? കണ്ണുതള്ളി കേരളം
ഹൃത്വിക് സബാ ആസാദ് എന്ന ഗായികയുമായി ഇഷ്ടത്തിലാണ്

ഇപ്പോള്‍ ഹൃത്വിക് സബാ ആസാദ് എന്ന ഗായികയുമായി ഇഷ്ടത്തിലാണ്. സുസന്നെ അര്‍സ്ലാനുമായി. മക്കളുടെ ആവശ്യത്തിനോ മറ്റ് ആഘോഷങ്ങളിലോ ഇരുവരും കാമുകന്റെയും കാമുകിയുടെയും കൂടെയാണ് എത്താറുള്ളത്. അങ്ങനൊരു ആത്മബന്ധവും താരങ്ങള്‍ക്കിടിയലുണ്ട്.

More from Filmibeat

Read more about: sussanne khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X