ഒന്നിന് പിറകേ ഒന്നായി കുട്ടികള്‍ ജനിച്ചു; വിവാഹത്തോടെ കരിയർ തീർന്നെന്ന് പറയുന്നവരോട് നടി ജെനീലിയയുടെ മറുപടി

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഇരുവരുടെയും പ്രണയകഥ ഒരു സിനിമ പോലെ എല്ലാവര്‍ക്കും തോന്നിയെക്കാം. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച തുജേ മേരി കസം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയമായി, വിവാഹം കഴിക്കുകയും ചെയ്തു.

പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് താരങ്ങള്‍. തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് കുടുംബത്തിന് പ്രധാന്യം നല്‍കാന്‍ ജെനീലിയ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പേ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് ആളുകള്‍ വന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജെനീലിയ ഒരിക്കല്‍ പറഞ്ഞു. നടിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നടി വിവാഹം കഴിച്ച് കുടുംബിനിയായി മാറിയത് ആരാധകരില്‍ നിരാശയുണ്ടാക്കി

2012 ഫെബ്രുവരി മൂന്നിനാണ് ജെനീലിയയും റിതേഷും വിവാഹിതരാവുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. റാഹില്‍, റിയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് താരദമ്പതിമാര്‍ക്കുള്ളത്. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നടി വിവാഹം കഴിച്ച് കുടുംബിനിയായി മാറിയത് ആരാധകരില്‍ നിരാശയുണ്ടാക്കി. പലരും സമ്മിശ്ര പ്രതികരണങ്ങളുമായി വരികയും ചെയ്തു.

വിവാഹശേഷം കുടുംബത്തിൻ്റെ കൂടെയിരിക്കണമെന്ന് നേരത്തെ തീരുമാനിച്ചു

കരിയറിന്റെ ഏറ്റവും നല്ല സമയത്ത് മാറി നിന്നതിനെ കുറിച്ച് ജെനീലിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ശരിക്കും ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ കുടുംബത്തിന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചത് വളരെ വ്യക്തായിട്ടുള്ള കാര്യമാണ്. ബോളിവുഡിലുള്ളവര്‍ എന്നെ അധികം ഹിന്ദി സിനിമകളില്‍ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ 365 ദിവസവും ഞാന്‍ ജോലി ചെയ്യുകയായിരുന്നു.

 ഒന്നിന് പിറകെ ഒന്നായി എനിക്ക് കുഞ്ഞുങ്ങളും ജനിച്ചു

അതുകൊണ്ട് തന്നെ എനിക്കൊരു ഇടവേള വേണമെന്നുള്ളത് അത്യാവശ്യ കാര്യമായി മാറി. എന്റെ കുടുംബത്തിന് പ്രധാന്യം നല്‍കണമെന്ന് ആഗ്രഹിച്ചു. ശേഷം ഒന്നിന് പിറകെ ഒന്നായി എനിക്ക് കുഞ്ഞുങ്ങളും ജനിച്ചു. അതിനാല്‍ കുടുംബത്തോടൊപ്പമായിരിക്കാന്‍ സാധിച്ചു'. എന്നും നടി പറയുന്നു. വിവാഹത്തിന് മുന്‍പ് തനിക്ക് ലഭിച്ച ഉപദേശങ്ങളെ കുറിച്ചും അതില്‍ നിന്നും മറികടന്നതിനെ പറ്റിയും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജെനീലിയ പറഞ്ഞത്.

Recommended Video

Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss
നിന്റെ കരിയര്‍ ഇതോടെ കഴിഞ്ഞു' എന്നാണ് ആളുകള്‍ എന്നോട് പറഞ്ഞിട്ടുള്ളത്

ഞാന്‍ വിവാഹിതയാവാന്‍ തീരുാനിച്ചപ്പോള്‍ 'ഓ നീ വിവാഹം കഴിക്കാന്‍ പോവുകയാണോ? നിന്റെ കരിയര്‍ ഇതോടെ കഴിഞ്ഞു' എന്നാണ് ആളുകള്‍ എന്നോട് പറഞ്ഞിട്ടുള്ളത്. എല്ലാവരും പറയുന്നത് ഞാന്‍ കേട്ടു. എന്ന് കരുതി ആ ബന്ധം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കാരണം വിവാഹിതയാവണമെന്നുള്ളത് എന്റെ ആവശ്യമായിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നല്ല മാറ്റം വന്നിട്ടുണ്ട്.

More from Filmibeat

Read more about: genelia dsouza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X