പ്രതിശ്രുത വരന് പിന്നാലെ പുത്തന്‍ ചിത്രവുമായി ജൂഹി റുസ്തഗി; ഉപ്പും മുളകിലെയും ലെച്ചുവിന്റെ ചിത്രം
ഉപ്പും മുളകിലെയും ലെച്ചുവായിട്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലെച്ചുവിന്റെ വിവാഹം നടത്തിയതിന് പിന്നാലെ നടി അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. പഠനത്തിനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടിയാണ് മാറി നില്‍ക്കുന്നതെന്നായിരുന്നു ജൂഹിയുടെ ആദ്യ പ്രതികരണം. എങ്കിലും ഉപ്പും മുളകിലേക്കും ലെച്ചുവിന്റെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകരിപ്പോഴും.
ഉപ്പും മുളകില്‍ നിന്നും പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരുന്ന ജൂഹിയെ ഇടക്കാലത്ത് അവിടെയും കാണാനില്ലായിരുന്നു. ഏപ്രിലില്‍ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചതിന് ശേഷം ഒരു വിവരവുമില്ലായിരുന്നു. ഇപ്പോഴിതാ നടി വീണ്ടും സജീവമാവുകയാണ്.

ഷൂട്ടിങ്ങിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. സമാനമായൊരു പോസ്റ്റുമായിട്ടാണ് ജൂഹി എത്തിയത്. 'നിങ്ങളുടെ പ്രകാശം പ്രകാശിക്കട്ടേ' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ജൂഹി കൊടുത്തിരിക്കുന്നത്. പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൂഹിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും ഉപ്പും മുളകിലേക്കും തിരികെ വന്നൂടേ എന്നുമൊക്കെ ഈ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നു.
ജൂഹി പുതിയ പോസ്റ്റുകളുമായി എത്തിയത് പോലെ പ്രതിശ്രുത വരനായ ഡോ. റോവിനും തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. നേരത്തെ കൊവിഡ് കാരണം ബുദ്ധിമുട്ടിലായവര്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള എഴുത്തായിരുന്നു റോവിന്‍ പോസ്റ്റ് ചെയ്തത്. ഇനി ഇരുവരുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











