കത്രീനയെ വിവാഹം കഴിക്കുന്നതിന് വിക്കിയുടെ കുടുംബത്തിൽ എതിർപ്പ്? കല്യാണത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇപ്പോൾ ചർച്ചയാവുന്നത് താരങ്ങളായ വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഇപ്പോഴിത ഇവരുടെ കല്യാണത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ബോളിവുഡ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ ഇതുവരെ വിവാഹത്തെ കുറിച്ച് ഇരുവരും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഒരുക്കങ്ങൾ ഇരുകുടുംബത്തിലും തകൃതിയായി നടക്കുകയാണ് . കത്രീനയുടെ കുടുംബാംഗങ്ങൾ മുംബൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ഷോപ്പിംഗ് ചത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഡിസംബർ 7, 8, 9 തീയതികളായിലായിരക്കും വിവാഹവും മറ്റ് ചടങ്ങുകളും നടക്കുക. ഡിസംബർ 9 ന് ആയിരിക്കും കല്യാണം. മെഹന്തി, സംഗീത്, വിവാഹനിശ്ചയം എന്നിവ 7, 8 തീയതികളിൽ നടക്കുമെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പഞ്ചാബി- ക്രിസ്തീയ ആചാരവിധി പ്രകാരമാവും വിവാഹം നടക്കുക എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ വിവാഹത്ത കുറിച്ചുള്ള കൃത്യമായ ചിത്രം അറിയാൻ സാധിക്കും.

എതിർപ്പ്

വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വളരെ രഹസ്യമായിട്ടാണ് ഇരു കുടുംബാംഗങ്ങളിലും നടക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് വിക്കിയുടെ കുടുംബവുമായി ബന്ധപ്പെട്ട വാർത്തയാണ്. കത്രീനയുമായുള്ള വിവാഹത്തിന് നടന്റെ കുടുംബാംഗങ്ങൾക്ക് അധികം താൽപര്യമില്ലെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. കൗശൽ കുടുംബത്തിലെ ഒരു മുതിർന്ന അംഗം വിവാഹത്തിന് എതിർപ്പ് അറിയിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുളള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.

അമ്മയ്ക്ക് എതിർപ്പില്ല

ബോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹത്തിന് മുതിർന്ന അംഗത്തിന് താൽപര്യമില്ലാത്തത് കൊണ്ട് ഇദ്ദേഹം കല്യാണ ഒരുക്കങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. കൂടാതെ വിക്കിയും കത്രീനയും കല്യാണത്തിന് ശേഷം മറ്റൊരു വീട്ടിലേയ്ക്ക് താമസം മറുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട് . അതേസമയം ദീപാവലിയ്ക്ക് വിക്കിയുടെ അമ്മ കത്രീനയ്ക്ക് സമ്മാനം കൊടുത്ത് വിട്ടിരുന്നു. വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പില്ലെന്നാണ് സൂചന.

സഹോദരിയുടെ വാക്കുകൾ

അതേസമയം വിക്കി-കത്രീന വിവാഹം ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ് കൊണ്ട് നടന്റെ സഹോദരി ഉപാസന രംഗത്ത് എത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.''വിക്കിയുടേയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു. ബോളിവുഡ് താരങ്ങളെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. ഞാന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല'' എന്നായിരുന്നു ഉപസാന പറഞ്ഞത്. സഹോദരിയുടെ വാക്കുകളിൽ നിന്നും കല്യാണത്തിനുളള എതിർപ്പാണ് ഇപ്പോൾ വ്യക്താമകുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
താരങ്ങളുടെ പ്രതികരണം

വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമകോളങ്ങളിലും കനക്കുമ്പോൾ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ വിവാഹ വാർത്തയ കുറിച്ച് പ്രതികരിച്ച വിക്കി രംഗത്ത് എത്തിയിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. താരങ്ങളുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു വിക്കിയുടെ പ്രതികരണം. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരവിവാഹത്തെ കുറിച്ച് കൂടുതൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

Read more about: katrina kaif vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X