'സിദ്ധാർത്ഥുമായുള്ള ബന്ധം രഹസ്യമായിരുന്നു, ഡേറ്റിം​ഗ് കാറിൽ വെച്ച്; അതിന് മുമ്പ് കണ്ട പുരുഷൻമാരിലെ പോരായ്മ'

ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി വിദ്യാ ബാലന് കുറച്ചധികം ശ്രമിക്കേണ്ടി വന്നിട്ടുണ്ട്. സീറോ സൈസ് നായികമാർക്ക് മാത്രം സ്വീകാര്യത ലഭിക്കുന്ന ഹിന്ദി സിനിമാ രം​ഗത്ത് വിദ്യ നേടിയെടുത്ത നേട്ടങ്ങൾക്ക് ഇന്ന് പലർക്കും അപ്രാപ്യമാണ്. താരമൂല്യമോ ബോക്സ് ഓഫീസ് നമ്പറുകളോ നോക്കാതെ മികച്ച സിനിമകൾ തെരഞ്ഞെ‌ടുത്തതാണ് നടിക്ക് തുണയായത്. വിദ്യയുടെ സിനിമകളിൽ പ്രേക്ഷകർ വെക്കുന്ന പ്രതീക്ഷ പലപ്പോഴും തെറ്റിയില്ല.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ വിദ്യ ബാലനെ തേ‌ടി വന്നു. കരിയറിനപ്പുറത്ത് തന്റെ വ്യക്തി ജീവിതത്തിൽ സ്വകാര്യത നിലനിർത്താൻ വിദ്യ ആ​ഗ്രഹിക്കുന്നു. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. 2012 ലായിരുന്നു വിവാഹം. സിദ്ധാർത്ഥിന്റെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾ വേർപിരിയലിൽ അവസാനിച്ചതാണ്. ഇതിന് ശേഷമാണ് വിദ്യയുടെ കടന്ന് വരവ്.

Vidya Balan

വിവാഹത്തിന് പിന്നാലെ വിദ്യ ​ഗർ‌ഭിണിയാണെന്ന് ഒന്നിലേറെ തവണ ​ഗോസിപ്പ് വന്നിരുന്നു. എന്നാൽ ഇതൊന്നും സത്യമായിരുന്നില്ല. ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറുമായുള്ള പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലനിപ്പോൾ. പ്രണയം ബി ടൗൺ മാധ്യമങ്ങൾ അറിയാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നെന്ന് വിദ്യ പറയുന്നു. എനിക്കിത് പുറത്തറിയരുതെന്നുണ്ടായിരുന്നു.

പാപ്പരാസി കൾച്ചർ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളു‌ടെ തുടക്കത്തിലെ ഡേറ്റിം​ഗ് കാറിൽ തന്നെയായിരുന്നു. ഞങ്ങൾ ബാന്ദ്രയിൽ നിന്നും ടൗണിലേക്കും തിരിച്ചും ഡ്രൈവ് ചെയ്യും. ആ സമയം മനോഹരമായിരുന്നെന്ന് വിദ്യ പറയുന്നു. ‍അന്നത്തെ ഡേറ്റിം​ഗിന് രഹസ്യ സ്വഭാവമുള്ളതിനാൽ തമാശയായിരുന്നു. താനത് ആസ്വദിച്ചെന്നും വിദ്യ ബാലൻ വ്യക്തമാക്കി.

Vidya Balan

സിദ്ധാർത്ഥിന് മുമ്പ് താൻ പരിചയപ്പെട്ട പുരുഷൻമാരെക്കുറിച്ചും വിദ്യ ബാലൻ സംസാരിച്ചു. പലരും താനെന്ന വ്യക്തിക്ക് പകരം വിദ്യ ബാലനെന്ന സിനിമാ താരത്തോടാണ് താൽപര്യം പ്രകടിപ്പിച്ചതെന്നും വിദ്യ തുറന്ന് പറഞ്ഞു. എന്നാൽ സിദ്ധാർത്ഥ് റോയ് കപൂർ അങ്ങനെയായിരുന്നില്ലെന്നും നടി വ്യക്തമാക്കി. അദ്ദേഹം കരിയറിൽ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം എന്നെ ഭാവി കാമുകിയായി മാത്രം കണ്ടു. അതിനാൽ ഈ ബന്ധം എളുപ്പമായിരുന്നെന്നും വിദ്യ ബാലൻ വ്യക്തമാക്കി.

വിദ്യയെ പോലെ തന്നെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നയാളാണ് ഭർത്താവ് സിദ്ധാർത്ഥ് റോയ് കപൂറും. ബാല്യകാല സുഹൃത്തായിരുന്ന ആരതി ബജാജിനെയാണ് സിദ്ധാർത്ഥ് ആദ്യം ചെയ്തത്. ഈ ബന്ധം പിരിഞ്ഞ ശേഷം ടെലിവിഷൻ രം​ഗത്തെ നിർമാതാവായ കവിതയെ വിവാഹം ചെയ്തു. ഈ വിവാഹ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ഇതിന് ശേഷമാണ് വിദ്യ ബാലനുമായി സിദ്ധാർത്ഥ് അടുത്തത്.

സിദ്ധാർത്ഥിന്റെ മുൻ ബന്ധങ്ങൾ കാരണം വിവാഹത്തിന് ആദ്യം വിദ്യയുടെ വീട്ടുകാർ സമ്മതം പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് വിദ്യയുടെ തീരുമാനത്തിനൊപ്പം കുടുംബം നിന്നു. ദോ ഓർ ദോ പ്യാർ ആണ് വിദ്യയുടെ പുതിയ സിനിമ. മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ മാത്രമാണ് വിദ്യ ഇതുവരെ അഭിനയിച്ചത്. ആമി എന്ന കമൽ ചിത്രത്തിലേക്ക് വിദ്യയെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം നടി പിൻമാറി.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X