ഈ മാറ്റം ഞെ‌ട്ടിച്ചു; വണ്ണം കുറച്ച് വിദ്യ ബാലൻ; നേരിട്ട ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി

ബോളിവുഡിലെ പതിവ് രീതികളിൽ നിന്നും എപ്പോഴും വ്യത്യസ്തത കാണിക്കാൻ കഴിഞ്ഞ നടിയാണ് വിദ്യ ബാലൻ. നിരവധി സിനിമകളിൽ അവിസ്മരണീയ പ്രകട‌നം കാഴ്ച വെച്ച വിദ്യക്ക് ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചി‌ട്ടുണ്ട്. അന്നും ഇന്നും വിദ്യ തന്റെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. എത്ര വലിയ സൂപ്പർതാരത്തിന്റെ സിനിമയായാലും പ്രധാന്യമുള്ള വേഷമല്ലെങ്കിൽ നടി ചെയ്യില്ല. മികച്ച കഥാപാത്രവും തിരക്കഥയുമാണെങ്കിൽ മാത്രമേ ഇന്ന് വിദ്യ സിനിമ ചെയ്യുന്നുള്ളൂ.

ബോളിവുഡിലെ പതിവ് സമ്പ്രദായങ്ങളുമായി പലപ്പോഴും വിദ്യ ബാലൻ ചേർന്ന് പോയിട്ടില്ല. പൊതുവെ മെലിഞ്ഞ നടിമാർക്ക് മാത്രം സ്വീകാര്യത നൽകുന്ന ഇൻഡ്സട്രിയാണ് ബോളിവുഡ്. എന്നാൽ വിദ്യ ബാലൻ ഈ ട്രെൻഡിനൊപ്പം നിന്നില്ല. സൈസ് സീറോ നടിമാർക്കിടയിൽ വിദ്യ വ്യത്യസ്തയായി. വണ്ണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും വിദ്യക്ക് നേരെ വന്നിട്ടുണ്ട്. നിരന്തരമായി ബോഡി ഷെയ്മിം​ഗ് നേരിടുന്നതിനെക്കുറിച്ച് നടി നേരത്തെ സംസാരിച്ചിട്ടുമുണ്ട്.

Vidya Balan

ഇപ്പോഴിതാ ഏവരെയും ഞെ‌‌ട്ടിച്ച ട്രാൻസ്ഫോർമേഷനുമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് വിദ്യ ബാലൻ. ചന്ദു ചാമ്പ്യൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിന് എത്തിയതായിരുന്നു വിദ്യ. കറുത്ത വസ്ത്രം ധരിച്ചാണ് നടി എത്തിയത്. നടിയുടെ വണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ഇവന്റിൽ ചിലർ വിദ്യയോട് ഇക്കാര്യം ചോദിക്കുന്നതും വീഡിയോയിൽ കാണാം.

നേരത്തെ വണ്ണം കാരണം താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യ സംസാരിച്ചിട്ടുണ്ട്. എന്റെ ശരീരത്തിന്റെ പേരിൽ ഞാനൊരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാ​ഗം ഞാൻ എന്റെ ശരീരത്തെ വെറുത്തു. ഇപ്പോഴാണ് ഞാൻ എന്റെ ശരീരത്തെ അം​ഗീകരിച്ച് തുടങ്ങിയത്. എന്നാൽ തനിക്ക് മോശം ദിവസം ഇല്ലെന്നോ ബാർബിയെ പോലെയാകണം എന്ന ആ​ഗ്രഹമില്ലെന്നോ അല്ല അതിന്റെ അർത്ഥമെന്നും വിദ്യ ബാലൻ വ്യക്തമാക്കി.

Vidya Balan

ഏത് സിനിമയ്ക്ക് മുമ്പും പ്രൊഡ്യൂസർമാരും സംവിധായകരും വണ്ണം കുറയ്ക്കുമോ എന്നെന്നോട് ചോദിക്കും. ഏറെ നാൾ എനിക്ക് ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ വണ്ണം കുറയ്ക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. ഇത്തരം ആവശ്യങ്ങൾ പരിഹാസ്യമായാണ് ഞാൻ കണ്ടത്. കാരണം എന്നെ മനസിൽ വെച്ചാണ് അവർ തിരക്കഥയിലെ ആ ഭാ​ഗം എഴുതിയത്. പിന്നെ എന്തിനാണ് ഈ നിർബന്ധം. മെലിഞ്ഞിരിക്കുന്നത് മാത്രമാണ് സ്വീകാര്യവും ആകർഷവും എന്ന ചിന്ത എന്തുകൊണ്ടാണെന്നും വിദ്യ ബാലൻ ചോദിച്ചു.

പിസിഒഡിയാണ് തന്റെ ശരീരത്തെ ബാധിച്ചതെന്നും വണ്ണത്തിന് കാരണമായതെന്നും വിദ്യ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യയുടെ ഇപ്പോഴത്തെ മാറ്റം ബോളിവുഡിൽ ചർച്ചയാകുന്നുണ്ട്. മാറ്റത്തിന് കാരണമെന്തെന്ന് വിദ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷെ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കാം ഇതെന്നും അഭിപ്രായമുണ്ട്. ദോ ഓർ ദോ പ്യാർ ആണ് വിദ്യയുടെ പുതിയ സിനിമ. ഭൂൽ ഭുലയ്യയാണ് വിദ്യ ബാലന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X