രണ്ട് കോടിയുടെ വജ്ര മോതിരം; വാർത്ത കണ്ട് തമന്നയ്ക്ക് ഞാനയച്ച മെസേജ്; വിജയ് വർമ പറയുന്നു
തെന്നിന്ത്യൻ സിനിമകളിൽ തമന്നയെ പോലെ ആഘോഷിക്കപ്പെട്ട നടിമാർ വിരളമാണ്. മുംബൈയിൽ നിന്നും തെന്നിന്ത്യയിലേക്ക് കടന്ന് വന്ന തമന്നയ്ക്ക് വൻ സ്വീകാര്യതയാണ് തെലുങ്ക്, തമിഴ് സിനിമകളിൽ നിന്ന് ലഭിച്ചത്. സൂപ്പർസ്റ്റാർ സിനിമകളിലെ നായിക നടിയായി തുടക്ക കാലത്ത് തന്നെ താരത്തിന് അവസരങ്ങൾ ലഭിച്ചു. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ തമിഴ് താരങ്ങളുടെ ഹിറ്റ് നായികയായ തമന്ന റിലീസിനൊരുങ്ങുന്ന ജയ്ലർ എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമാണ് അഭിനയിക്കുന്നത്.
തെലുങ്കിലും നടിക്ക് കൈ നിറയെ സിനിമകളുണ്ട്. അതേസമയം കരിയറിൽ വ്യത്യസ്തമായ സിനിമകളാണ് തമന്ന ഇന്ന് തേടുന്നത്. ബോളിവുഡിലാണ് ഇത്തരം സാധ്യതകൾ കൂടുതലായും നടിക്ക് മുന്നിലുള്ളത്. ജീർ കർദാ എന്ന സീരീസ്, ആന്തോളജിയായ ലസ്റ്റ് സ്റ്റോറീസ് 2 എന്നിവയിൽ തമന്ന ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മുമ്പ് ഗ്ലാമറസായി അഭിനയിക്കുമായിരുന്നെങ്കിലും ഇന്റിമേറ്റ് സീനുകളോട് തമന്ന നോ പറയായിരുന്നു പതിവ്.

ചുംബന രംഗത്തിൽ അഭിനയിക്കില്ലെന്ന് സിനിമയിൽ ഒപ്പുവെക്കുമ്പോൾ തന്നെ കരാർ വെക്കും. എന്നാൽ ജീ കർദാ, ലസ്റ്റ് സ്റ്റോറീസ് എന്നിവയിൽ ഈ നിബന്ധന തമന്ന ഒഴിവാക്കി. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ താരം ഇപ്പോൾ മടിക്കുന്നില്ല. അടുത്തിടെയാണ് തമന്നയുടെ പേരിൽ വന്ന വാർത്ത വലിയ തോതിൽ ചർച്ചയായത്.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്ര മോതിരം തമന്നയുടെ പക്കലുണ്ടെന്നായിരുന്നു പ്രചരണം. മോതിരം ധരിച്ച് നിൽക്കുന്ന തമന്നയുടെ ചിത്രവും വൈറലായി. രാം ചരണിന്റെ ഭാര്യയും തമന്നയുടെ സുഹൃത്തുമായ ഉപാസന കാമിനേനിയാണ് രണ്ട് കോടി രൂപ വിലയുള്ള ഈ സമ്മാനം നൽകിയതെന്നാണ് റിപ്പോർട്ടുകളിൽ വന്നത്. എന്നാൽ തമന്ന തന്നെ പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തി.

ബോട്ടിലിന്റെ അടപ്പ് മോതിരം പോലെ കൈയിൽ വെച്ച് എടുത്ത ഫോട്ടോ ആണിതെന്നും അത് വജ്ര മോതിരം അല്ലെന്നും തമന്ന വ്യക്തമാക്കി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് തമന്നയുടെ കാമുകൻ നടൻ വിജയ് വർമ. ഇത്തരം വാർത്തകൾ ബാലിശമാണ്, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്ര മോതിരത്തിന്റെ വില രണ്ട് കോടിയാകുമോ എന്നാണ് വിജയ് വർമയുടെ ചോദ്യം. വാർത്ത കണ്ട് താൻ തമന്നയ്ക്ക് മെസേജ് അയച്ചിരുന്നു.
മോതിരത്തിന്റെ വാർത്തകളിലൊന്നും തന്റെ പേര് വരുന്നില്ല, അതിൽ നിരാശയുണ്ടെന്നാണ് വിവാഹക്കാര്യം സൂചിപ്പിച്ച് കൊണ്ട് താനയച്ച മെസേജ് എന്ന് വിജയ് വർമ തമാശയോടെ പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2 വിൽ അഭിനയിക്കവെയാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് അഭിമുഖങ്ങളിൽ തുറന്ന് പറയാനും തമന്ന മടിച്ചില്ല.
പാെതുവേ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും തുറന്ന് സംസാരിക്കാത്ത താരമാണ് തമന്ന. അതിനാൽ തന്നെ നടി വിജയ് വർമയുമായി പ്രണയത്തിലാണെന്ന വാർത്ത വലിയ തോതിൽ ജനശ്രദ്ധ നേടി. ബന്ധത്തെക്കുറിച്ച് വിജയ് വർമയും സംസാരിച്ചിട്ടുണ്ട്. തമന്നയുമായി ഭ്രാന്തമായി പ്രണയത്തിലാണ് താനെന്ന് വിജയ് വർമ തുറന്ന് പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയായ വിജയ് വർമ അടുത്തിടെയാണ് കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. ഡാർലിംഗ്, മിർസാപൂർ, ഷി തുടങ്ങിയ ഒടിടി പ്രൊജക്ടുകളിലൂടെയാണ് നടൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് വിജയ് വർമയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്.


Click it and Unblock the Notifications











