സംസാരിക്കുമ്പോൾ നെറ്റി പോലും ചുളിയുന്നില്ല; മുഖത്ത് എമി ജാക്സൺ വരുത്തിയ മാറ്റങ്ങൾ; ഫില്ലറും ബോട്ടോക്സും?

വിദേശത്ത് നിന്നെത്തി ഇന്ത്യൻ പ്രേക്ഷകരുടെ മനം കവരാൻ കഴിഞ്ഞ നടിയാണ് എമി ജാക്സൺ. മോഡലിം​ഗിൽ നിന്നുമാണ് എമി ജാക്സൺ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. മിസ് ടീൻ ലിവർപൂൾ, മിസ് ടീൻ ​ഗ്രേറ്റ് ബ്രിട്ടൻ, മിസ് ടീൻ വേൾഡ് എന്നീ സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച എമിക്ക് യുഎസിൽ മോഡലിം​ഗ് രം​ഗത്ത് തിളങ്ങാൻ സാധിച്ചു. 2010 ൽ മിസ് ഇം​ഗ്ലണ്ട് ടൈറ്റിലും എമി ജാക്സണ് ലഭിച്ചു. എന്നാൽ അഭിനേത്രിയെന്ന നിലയിൽ എമിക്ക് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞത് ഇന്ത്യയിലാണ്. ഇന്ത്യൻ പ്രേക്ഷകരെ എമിയുടെ വശ്യത ഏറെ ആകർഷിച്ചു.

'മദിരാശി പട്ടണം' എന്ന തമിഴ് സിനിമയിലാണ് എമി ആദ്യമായി അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ സിനിമയിൽ നടി മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് കൈ നിറയെ അവസരങ്ങൾ എമിയെ തേടിയെത്തി. ബോളിവുഡിലും സാന്നിധ്യം അറിയിച്ചെങ്കിലും നടിക്ക് വീണ്ടും സൂപ്പർ ഹിറ്റ് സിനിമ നൽകിയത് തമിഴകമാണ്. 'ഐ' എന്ന ശങ്കർ ചിത്രത്തിലൂടെ വൻ ജനപ്രീതിയാണ് എമിയെ തേ‌ടി വന്നത്.

Amy Jackson

എന്നാൽ പിന്നീടിങ്ങോട്ട് ചില പരാജയങ്ങളും എമിക്ക് നേരിടേണ്ടി വന്നു. ഇന്ന് പഴയത് പോലെ തമിഴ് സിനിമാ രം​ഗത്ത് എമി സജീവമല്ല. അടുത്ത കാലത്ത് എമിയുടെ പുതിയ ഫോട്ടോ കണ്ട് ഏവരും അമ്പരന്നു. നടിയുടെ മുഖത്ത് വലിയ മാറ്റം വന്നെന്നും ആളെ ഒറ്റ നോട്ടത്തിൽ കണ്ടാൽ പഴയ എമി ജാക്സൺ ആണോയെന്ന് സംശയിച്ച് പോകുമെന്നും ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ തന്റെ പുതിയ സിനിമയ്ക്കായുള്ള മേക്ക് ഓവറാണിതെന്ന് എമി പറയുന്നു.

പക്ഷെ ആരാധകർക്ക് ഈ മാറ്റം ഉൾക്കൊള്ളാനായിട്ടില്ല. എമി ജാക്സൺ മുഖത്ത് വരുത്തിയ മാറ്റങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കോസ്മെറ്റോളജിസ്റ്റ് ശിഖ സംഘവിയാണ് എമി ജാക്സന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.

Amy Jackson

എമിയിടെ മൂക്കിനും ചുണ്ടുകൾക്കും മാറ്റം വന്നിട്ടുണ്ട്. മൂക്കിന്റെ വണ്ണം കുറഞ്ഞിട്ടുണ്ട്. ചുണ്ടുകൾക്ക് ലിപ് ഫില്ലറുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. കവിളുകളിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്തിരിക്കാനും സാധ്യതയുണ്ട്. താടിക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. സംസാരിക്കുമ്പോൾ പോലും നെറ്റിയിൽ ചുളിവുകൾ വരുന്നില്ല. ഇതിന് കാരണം ബോട്ടോക്സ് ആയിരിക്കാമെന്നും കോസ്മെറ്റോളജിസ്റ്റ് അഭിപ്രായപ്പെടുന്നു. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. എമി ഫില്ലറുകളും മറ്റും ഉപയോ​ഗിക്കുന്നതിന് മുമ്പായിരുന്നു കൂടുതൽ സുന്ദരിയെന്നാണ് കമന്റുകൾ. ‌

ഈ വർഷം എമി ജാക്സന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രത്യേകതയുള്ളതാണ്. കാമുകൻ എഡ് വെസ്റ്റ്വിക്കുമായി എമിയുടെ വിവാഹനിശ്ചയം കഴിഞ്ഞത് ഈ വർഷം ജനുവരി മാസത്തിലാണ്. മുൻ പങ്കാളിയിൽ ഒരു മകൻ എമി ജാക്സണിനുണ്ട്. 2018 ന് ശേഷം സിനിമാ രം​ഗത്ത് നിന്നും അകന്ന എമി ജാക്സൺ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. മിഷൻ ചാപ്റ്റർ വൺ, ക്രാക്ക് എന്നീ സിനിമകൾ നടിയുടേതായി ഈ വർഷം പുറത്തിറങ്ങി.

More from Filmibeat

Read more about: amy jackson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X