അവളെ എനിക്ക് സംരക്ഷിക്കാൻ തോന്നി; അതുവരെ ഞാനൊരു കുട്ടിയായിരുന്നു; ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞത്

ബോളിവുഡിലെ പ്രമുഖ നടനാണ് അഭിഷേക് ബച്ചൻ. നായകനായും സഹനടനായുമെല്ലാം അഭിഷേക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിയറിൽ പ്രതീക്ഷിച്ച വിജയം അഭിഷേക് ബച്ചന് കൈവരിക്കാനായില്ല. ഹൗസ് ഫുൾ പോലെ ഒന്നിൽ കൂടുതൽ താരങ്ങളുള്ള സിനിമകളാണ് പലപ്പോഴും നടനെ തുണച്ചത്.

ഒറ്റയ്ക്ക് ഒരു സിനിമയ്ക്ക് ബോക്സ് ഓഫീസ് മൂല്യം നൽകാൻ കഴിയുന്ന താരമൂല്യം അഭിഷേക് ബച്ചനില്ല. അന്നും ഇന്നും പിതാവ് അമിതാഭ് ബച്ചന്റെ നിഴലിലാണ് അഭിഷേക് അറിയപ്പെട്ടതെന്നും സിനിമാ ലോകവും പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

വിവാഹത്തിന് ശേഷവും ഏറെക്കുറെ ഇത് തന്നെയായിരുന്നു സാഹചര്യം. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന താര സുന്ദരി ഐശ്വര്യ റായിയെ ആണ് അഭിഷേക് വിവാഹം കഴിച്ചത്. വിവാഹ സമയത്ത് ഐശ്വര്യ ഹോളിവുഡിൽ വരെ പേരും പ്രശസ്തിയുമുള്ള നടിയാണ്. അഭിഷേകാവട്ടെ അത്ര വലിയ താരവുമായിട്ടില്ല. ഇത്തരം താരമത്യങ്ങൾ അന്നേറെ നടന്നെങ്കിലും ഐശ്വര്യയും അഭിഷേകും ഇന്നും സന്തുഷ്ട കുടുംബം നയിക്കുന്നു.

Abhishek Bachchan, Aishwarya Rai

വിവാഹത്തിന് മുമ്പേ ധായ് അക്ഷൻ പ്രേം കേ, കുച്ച് നാ കഹോ, ​ഗുരു തുടങ്ങിയ സിനിമകളിൽ അഭിഷകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ​ഗുരു എന്ന സിനിമയ്ക്കിടെയാണ് അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നത്. 2007 ഏപ്രിലിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

ബച്ചൻ കുടുംബത്തിന്റെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷവും ഐശ്വര്യ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. ഇന്ന് ആരാധ്യ എന്ന പതിനൊന്ന് വയസുകാരിയായ മകളും ഐശ്വര്യക്കും അഭിഷേകിനുമുണ്ട്. മകൾ ജനിച്ച ശേഷമാണ് ഐശ്വര്യ സിനിമകളുടെ തിരക്ക് കുറച്ചത്.

മുമ്പൊരിക്കൽ വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അഭിഷേക് ബച്ചൻ സംസാരിച്ചിരുന്നു. വോ​ഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്. 'എനിക്കില്ലാതിരുന്ന ആത്മവിശ്വാസം അവൾ തന്നു. ഭൂരിഭാ​ഗം പുരുഷൻമാരും ഇത് അം​ഗീകരിക്കുമെന്ന് ഞാൻ കരുതുന്നു'

'എന്റെ കുടുംബത്തിലെ ബേബി ഞാനായിരുന്നു. എന്റെ സഹോദരി വർഷങ്ങൾക്ക് മുന്നേ വിവാഹം കഴിച്ചതാണ്. സഹോദരി എന്റെ കാര്യത്തിൽ വളരെ പ്രൊട്ടക്ടീവ് ആണ്. എനിക്ക് ഒരു ഉത്തരവാദിത്തവും എടുക്കേണ്ടി വന്നിരുന്നില്ല'

Abhishek Bachchan, Aishwarya Rai

'പക്ഷെ വിവാഹത്തിന് ശേഷം ഈ വ്യക്തിക്ക് വേണ്ടി ഉത്തരവാദിത്വം കാണിക്കണമെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കവളെ സംരക്ഷിക്കണമെന്നും ശ്രദ്ധിക്കണമെന്നും തോന്നി,' അഭിഷേക് പറഞ്ഞു വിവാഹം ഒരിക്കലും ഒരു കോംപ്രമെെസ് അല്ലെന്നും അഭിഷേക് ബച്ചനന്ന് പറഞ്ഞു. 2010 ൽ രാവണൻ എന്ന സിനിമയിലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ​ഗംഭീരമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ തിരിച്ചെത്തിയത്. വൻ‌ ഹിറ്റായ സിനിമയുടെ രണ്ടാം ഭാ​ഗം ഏപ്രിലിൽ പുറത്തിറങ്ങും.

നന്ദിനി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഐശ്വര്യ റായ് അവതരിപ്പിച്ചത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിലൊരാളാണ് നന്ദിനി. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ ഐശ്വര്യ അവതരിപ്പിച്ചു.

ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ഐശ്വര്യ റായ്. പൊന്നിയിൻ സെൽവന് ശേഷം നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചർച്ചകൾ നടക്കുകയാണെന്നാണ് വിവരം. അജിത്തിന്റെ വരാനിരിക്കുന്ന സിനിമയിൽ ഐശ്വര്യ നായികയായേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X