'ആരാധ്യ പിറന്ന ശേഷം എല്ലാം മാറി, രണ്ട് ആയമാരെ വേണമെന്ന് പറഞ്ഞിട്ടുണ്ട്; രാവിലെ 5.30 ക്ക് എന്റെ ദിവസം തുടങ്ങും'
ബോളിവുഡിൽ ഒരുപാട് സ്റ്റാർ കിഡ്സ് ഉണ്ടെങ്കിലും ഇവരിൽ ഏവർക്കും പ്രിയങ്കരി ആരാധ്യ ബച്ചനാണ്. താര റാണി ഐശ്വര്യയുടെ മകളായ ആരാധ്യയെ എന്നും അമ്മയുടെ നിഴലിലേ ക്യാമറയ്ക്ക് മുന്നിൽ കണ്ടിട്ടുള്ളൂ. മകളുടെ കാര്യത്തിൽ വലിയ ശ്രദ്ധ ഐശ്വര്യക്കുണ്ട്. സിനിമകളിൽ നിന്നും വലിയ അവസരങ്ങൾ ഏറെ വന്നിട്ടും ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല. വിദേശത്ത് ഇവന്റുകൾക്കും മറ്റും പോകുമ്പോൾ ആരാധ്യയെയും ഐശ്വര്യ ഒപ്പം കൂട്ടും.
ഇക്കാര്യത്തിൽ താരത്തിന് നേരെ വിമർശനവും വരാറുണ്ട്. ബോളിവുഡിലെ പല താരങ്ങളും മക്കളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്താനാണ് ശ്രമിക്കാറ്. പാപ്പരാസികൾക്ക് മുമ്പിലേക്ക് മക്കളെ കൊണ്ട് വരാതിരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു. അനുഷ്ക ശർമയുടെ രണ്ട് മക്കളുടെയും ഫോട്ടോ പോലും ആരാധകർ ഇതുവരെ കണ്ടിട്ടില്ല. ഐശ്വര്യ മകളെ ചെറിയ പ്രായം മുതൽ ലൈം ലൈറ്റിലേക്ക് കൊണ്ട് വരുന്നു. ഇത് മകളുടെ മാനസികാവസ്ഥയെ പോലും ബാധിക്കുമെന്നാണ് വിമർശകരുടെ വാദം.

ഇപ്പോഴിതാ മകൾ പിറന്ന ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറുപ്പം മുതലേ ഒരുപാട് ഉ ത്തരവാദിത്വങ്ങൾ തനിക്കുണ്ടായിരുന്നെന്ന് നടി ചൂണ്ടിക്കാട്ടി. 18 വയസ് മുതൽ പല ഉത്തരവാദിത്വങ്ങൾ എനിക്കുണ്ട്. എന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ 5.30 നാണ്. തനിക്കോർമയുള്ളപ്പോൾ മുതൽ അങ്ങനെയാണ്. ആരാധ്യ പിറന്ന ശേഷം എന്റെ മുൻഗണനകൾ പൂർണമായും മാറി.
അവൾക്കാണ് മുൻഗണന. ബാക്കിയെല്ലാം രണ്ടാമതാണ്. മകൾക്ക് സാധാരണ പോലെയൊരു ജീവിതാന്തരീക്ഷം ഉണ്ടാക്കാൻ താനും അഭിഷേക് ബച്ചനും ശ്രമിക്കാറുണ്ടെന്നും അന്ന് ഐശ്വര്യ റായ് അന്ന് വ്യക്തമാക്കി. ആരാധ്യ എപ്പോഴും വീട്ടിൽ പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യും. ചിലപ്പോൾ എന്റെ പാട്ടുകൾക്കായിരിക്കും. അല്ലെങ്കിൽ അവളുടെ അച്ഛന്റെയോ അപ്പൂപ്പന്റെയോ പാട്ടുകൾക്കായിരിക്കും.

ഒരു സാധാരണ കുടുംബം. അതേസമയം ആരാധ്യയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി. സത്യത്തിൽ എനിക്ക് രണ്ട് ആയമാരെ വേണമെന്ന് പറയാറുണ്ട്. കാരണം ഇപ്പോഴത്തെ ആയ നീണ്ട അവധിയെടുക്കാനാഗ്രഹിക്കുന്നു. പക്ഷെ അത് കുഴപ്പമല്ല. ആരാധ്യക്ക് വേണ്ടി എല്ലാം ചെയ്യാൻ എനിക്കിഷ്ടമാണ്.
പക്ഷെ തന്റെ തിരക്കുകൾ കാരണം എപ്പോഴും അത് സാധ്യമല്ല. ആരാധ്യയെ നോക്കാൻ എന്റെ അമ്മ സഹായിക്കും. ജോലിക്ക് പോകുന്ന എല്ലാ വീട്ടമ്മമാരും ഹീറോയാണെന്നും ഐശ്വര്യ അന്ന് പറഞ്ഞു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ചിത്രം മികച്ച വിജയം നേടി. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പുതിയ സിനിമകളിലൊന്നും നടി ഒപ്പ് വെച്ചിട്ടില്ല. അതേസമയം അഭിഷേക് ബച്ചൻ കരിയറിൽ സജീവമാണ്. ഭർതൃ പിതാവ് അമിതാഭ് ബച്ചനും തുടരെ സിനിമകൾ ചെയ്യുന്നു. ഭർതൃ മാതാവ് ജയ ബച്ചൻ രാഷ്ട്രീയ തിരക്കുകളിലാണ്.


Click it and Unblock the Notifications