സങ്കടകരമാണ്; മകന്റെയും മരുമകളുടെയും സിനിമ വിമർശിച്ച ബച്ചൻ; മുഖമടച്ച് മറുപടി നൽകി മണിരത്നം

മണിരത്നം സിനിമകൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സൗന്ദര്യാത്മകമായി ഓരോ സീനുകളെയും ചിട്ടപ്പെടുത്തുന്ന മണിരത്നം സിനിമകളിലെ ചില രം​ഗങ്ങൾ പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിയും. പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിലെ ക്ലൈമാക്സാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം. പ്രേക്ഷകരുടെയുള്ള ഒരു നിമിഷമെങ്കിലും വിങ്ങലാവാൻ ഈ സീനിന് കഴിഞ്ഞു. എന്നാൽ പൊതുവെ മണിരത്നം സിനിമകൾ വിമർശിക്കപ്പെടാറുണ്ട്. കഥയ്ക്കോ കഥാപാത്രത്തിനോ ആഴമില്ലാതെ ദൃശ്യ ഭം​ഗിക്ക് മാത്രം ശ്രദ്ധ കൊടുക്കുന്ന സംവിധായകനാണ് മണിരത്നം എന്നാണ് വിമർശകർ പറയുന്നത്.

പൊന്നിയിൻ സെൽവൻ സിനിമയ്ക്കും ഇതേ വിമർശനം വന്നു. പൊന്നിയിൻ സെൽവൻ നോവൽ വായിച്ചവരാണ് ഈ വിമർശനം ഉന്നയിച്ചത്. നോവലിൽ ഹൃദ്യമായ പല ഭാ​ഗങ്ങളും സിനിമയിലില്ല. നോവൽ വായിചചവരെ സംബന്ധിച്ച് രസംകാെല്ലിയാണ് ഈ സിനിമയെന്നാണ് വിമർശനം. മണിരത്നം ആദ്യമായല്ല ഈ വിമർശനം കേൾക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ രാവണൻ എന്ന സിനിമയ്ക്ക് ശേഷവും മണിരത്നം ഇത്തരം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു.

Mani Ratnam

രാവണൻ-സീത കഥയിൽ പ്രചോദനം ഉൾക്കൊണ്ട സിനിമയായതിനാൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഈ സിനിമയിലുണ്ടായിരുന്നു. കാടിനുള്ളിലെ ആക്ഷൻ രം​ഗങ്ങളും മറ്റുമായി സിനിമ ഏറെ പ്രതീക്ഷ പ്രേക്ഷകർക്ക് നൽകി. എന്നാൽ സിനിമ തിയറ്ററിലെത്തിയപ്പോൾ വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല.

സിനിമയിൽ ഭൂരിഭാ​ഗം സമയവും കാടും സംഘർഷവുമാണെന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ സിനിമയിലെ ​ഗാനങ്ങളും ക്ലെെെമാക്സ് രം​ഗവും ഏറെ ജനപ്രീതി നേടി. ഹിന്ദിയിലും തമിഴിലും വ്യത്യസ്ത കാസ്റ്റിം​ഗോടെയാണ് സിനിമ പുറത്തിറങ്ങിയത്. തമിഴിൽ വിക്രം ചെയ്ത കഥാപാത്രം ഹിന്ദിയിൽ ചെയ്തത് അഭിഷേക് ബച്ചനാണ്. നായിക രണ്ട് ഭാഷയിലും ഐശ്വര്യ റായ് തന്നെയായിരുന്നു.

Amitabh Bachchan, Mani Ratnam

രാവണൻ മറ്റ് പ്രേക്ഷകരെ പോലെ തന്നെ ബോളിവുഡ് താരം അമിതാഭ് ബച്ചനും നിരാശയാണ് നൽകിയത്. സിനിമയ്ക്ക് പറ്റിയ പോരായ്മയെന്തെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. സിനിമയുടെ പ്രധാനപ്പെട്ട പല ഭാ​ഗങ്ങളും എഡിറ്റിം​ഗിൽ നീക്കം ചെയ്യപ്പെട്ടു.

അത് പരസ്പരം ബന്ധമില്ലാത്ത രീതിയിൽ അഭിനേതാക്കളുടെ അഭിനയം തോന്നിക്കാൻ കാരണമായെന്ന് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു. മോശം എഡിറ്റിം​ഗ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി. ഇത് സങ്കടകരമാണ്.
അതേസമയം സിനിമ അവതരിപ്പിച്ച രീതി നന്നായെന്നും അമിതാഭ് ബച്ചനന്ന് തുറന്നെഴുതി.

അമിതാഭിന്റെ മകൻ അഭിഷേക് ബച്ചനും മകൾ ഐശ്വര്യ റായുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അതിനാൽ തന്നെ ബച്ചന്റെ വിമർശനം ചർച്ചയായി. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ മണിരത്നം ഇതിന് മറുപടി നൽകുകയും ചെയ്തത്രെ. അമിതാഭ് ബച്ചന്റെ മാർക്ക് ലഭിക്കാനല്ല താൻ സിനിമാ രം​ഗത്ത് നിൽക്കുന്നതെന്ന് മണിരത്നം തുറന്നടിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. അത് ​ഗൗനിക്കുന്നില്ല. രണ്ട് വർഷത്തെ അധ്വാനം കൊണ്ടാണ് സിനിമ ചെയ്തത്. ആർക്കും അതിൽ കമന്റ് ചെയ്യാമെന്ന് മണിരത്നം പറഞ്ഞു.

ഏറെ നാളത്തെ അധ്വാനത്തിന് ശേഷമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയും ബി​ഗ് സ്ക്രീനിലെത്തിയത്. സിനിമ വിജയിച്ചെങ്കിലും പൊന്നിയിൻ സെൽവൻ എന്ന തമിഴ് ക്ലാസിക് നോവലിനോട് നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. എങ്കിലും ഇതൊന്നും സിനിമയുടെ സാമ്പത്തിക വിജയത്തെ ബാധിച്ചില്ല.

മാത്രമല്ല മണിരത്നത്തെ പിന്തുണച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. അഞ്ച് ഭാ​ഗങ്ങളുള്ള നോവൽ സിനിമയാക്കുക ശ്രമകരമാണ്. അതിൽ മണിരത്നം വിജയിച്ചെന്നാണ് ഇവരുടെ വാ​ദം. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, കാർത്തി തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്.

Read more about: amitabh bachchan mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X