കടുത്ത പ്രണയം; സർപ്രെെസായ പ്രൊപ്പോസലും വിവാഹവും; ഒടുവിൽ പിരിയാൻ കാരണം; മലൈക പറഞ്ഞത്

ബോളിവുഡിൽ ഇന്ന് ഫാഷൻ ഐക്കൺ ആയി അറിയപ്പെടുന്ന താരമാണ് മലൈക അറോറ. ഛയ്യ ഛയ്യ എന്ന ​ഡാൻസ് നമ്പറിലൂടെ വൻ ജനപ്രീതി നേടിയ മലൈക സിനിമകളേക്കാൾ മോഡലിം​ഗ് രം​ഗത്താണ് തിളങ്ങിയത്. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ബി ടൗണിൽ തന്റേതായ സ്ഥാനം മലൈകയ്ക്കുണ്ട്. നിരവധി ഷോകളിൽ ജഡ്ജായും മലൈക എത്തുന്നു. 49 കാരിയായ മലൈക ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നത്.

തന്റെ ഇരുപതുകളിൽ കരിയറിന് വേണ്ടി അധ്വാനിക്കുകയായിരുന്നെന്ന് താരം പറഞ്ഞിട്ടുമുണ്ട്. നടൻ അർജുൻ കപൂറാണ് മലൈകയുടെ കാമുകൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. രണ്ട് പേരും തമ്മിൽ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട്. മാത്രമല്ല മുൻ വിവാഹബന്ധത്തിൽ കൗമാരക്കാരനായ ഒരു മകനും മലൈകയ്ക്കുണ്ട്. എന്നാൽ ഇതൊന്നും മലൈക-അർജുൻ പ്രണയത്തെ ബാധിച്ചില്ല. അർബാസ് ഖാൻ എന്നാണ് മലൈകയുടെ മുൻ ഭർത്താവിന്റെ പേര്.

Arbaaz Khan, Malaika Arora

നടനും നിർമാതാവുമായ അർബാസ് ഖാൻ നടൻ സൽമാൻ ഖാന്റെ സഹോദരനാണ്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് അർബാസും മലൈകയും. തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് മലൈക സംസാരിച്ചിട്ടുണ്ട്. ഒരു കോഫി ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് അർബാസിനെ മലൈക ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായി. ഫോണിലൂടെ സംസാരിച്ച് ഇവർ തമ്മിൽ കൂടുതൽ അടുത്തു.

സർപ്രെസ് ആയാണ് മലൈകയെ അർബാസ് പ്രൊപ്പോസ് ചെയ്തത്. മലൈകയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഇത്. അന്ന് ഒരു ഷോ കഴിഞ്ഞ് അർബാസിന്റെ വീട്ടിലേക്ക് മലൈക എത്തി. വീട്ടിൽ പനി ബാധിച്ച് കിടക്കുകയായിരുന്നു അർബാസ്. ഇവിടെ വെച്ച് സർപ്രെെസായി ഒരു ഡയമണ്ട് മോതിരം നടൻ മലൈകയ്ക്ക് സമ്മാനിച്ച് പ്രാെപ്പോസ് ചെയ്തു. ഈ സംഭവത്തെക്കുറിച്ച് മലൈക മുമ്പൊരിക്കൽ വാചാലയായിട്ടുണ്ട്. 1998 ലാണ് ഇരുവരും വിവാഹിതരായത്. അർഹാൻ ഖാൻ എന്ന മകനും ​ദമ്പതികൾക്ക് ലഭിച്ചു.

Arbaaz Khan, Malaika Arora

എന്നാൽ ഒത്ത് പോകാൻ പറ്റാതായതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. 2017 ലായിരുന്നു വേർപിരിയൽ. മകന്റെ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ച് എത്താറുണ്ട്. വിവാഹമോചനമെന്നത് മലൈകയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കരിയറും പുതിയൊരു ജീവിതവുമെല്ലാം താരത്തിന് വീണ്ടും പടുത്തുയർത്തേണ്ടി വന്നു.

പിരിയാൻ എന്തായിരുന്നു കാരണമെന്നും മലൈക മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സന്തോഷമില്ലാത്ത വിവാഹബന്ധത്തിലായിരുന്നു. പിരിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകളെക്കുറിച്ചും നല്ല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പിരിയുന്നതാണ് നല്ലതെന്ന് തോന്നി. കാരണം ഞങ്ങൾ രണ്ട് പേരും പിരിഞ്ഞാൽ കുറേക്കൂടി നല്ല വ്യക്തികൾ ആകും. കാരണം അങ്ങേയറ്റം അസന്തുഷ്ടകരമായ സാഹചര്യത്തിലായിരുന്നു ഞങ്ങൾ.

അത് ചുറ്റുമുള്ളവരെ കൂടി ബാധിച്ചെന്നും മലൈക അറോറ തുറന്ന് പറഞ്ഞു. വേർപിരിയലിന് ശേഷമാണ് മലൈക അർജുൻ കപൂറുമായി അടുക്കുന്നത്. പ്രണയത്തിലാണെന്ന വിവരം ഇരുവരും മറച്ച് വെച്ചതുമില്ല. തങ്ങളുടെ പ്രണയം മലൈകയുടെ മകന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കാതിരിക്കാൻ അർജുൻ കപൂർ ശ്രദ്ധിക്കാറുണ്ട്.

നേരത്തെ പല തവണ മലൈകയും അർജുനും വേർപിരിഞ്ഞെന്ന ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നാൽ താരങ്ങൾ ഇത് നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പലപ്പോഴും മോശം കമന്റുകളും ഇരുവർക്കും നേരിടേണ്ടി വരാറുണ്ട്. മലൈകയുടെ പ്രായമാണ് പലരും ചൂണ്ടിക്കാണിക്കാറ്. എന്നാൽ നിരവധി ആരാധകരും ഇരുവർക്കും ഉണ്ട്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X