നടി ശ്രീദേവിയുമായിട്ടുള്ള പിതാവിൻ്റെ 2-ാം വിവാഹത്തെ കുറിച്ച് അര്‍ജുൻ കപൂർ; പ്രണയത്തിന് എതിരല്ലെന്നും താരപുത്രൻ
ഇന്ത്യയുടെ പ്രിയനടി ശ്രീദേവി കപൂറിന്റെ വേര്‍പാടിന്റെ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മാതാവ് ബോണി കപൂറും എത്താറുണ്ട്. ഇപ്പോഴിതാ ബോണി കപൂറിന്റെ മകനും ബോളിവുഡ് താരവുമായ അര്‍ജുന്‍ കപൂര്‍ പറയുന്ന ചില കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തെ കുറിച്ചാണ് അര്‍ജുന്‍ പറഞ്ഞത്. ഒരാള്‍ രണ്ടാമത് പ്രണയത്തിലാവുന്നതില്‍ തനിക്ക് തെറ്റ് കാണാന്‍ സാധിക്കുന്നില്ലെന്നാണ് താരപുത്രന് പറയാനുള്ളത്. അതേ സമയം അച്ഛന്‍ ചെയ്ത എല്ലാ കാര്യങ്ങളും തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും ചെറിയ പ്രായത്തില്‍ അതിന്റെ അന്തരഫലം താന്‍ അനുഭവിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ താരപുത്രന്‍ വെളിപ്പെടുത്തി. വിശദമായി വായിക്കാം...

രണ്ടാനമ്മയായ ശ്രീദേവി കപൂറിന്റെ വേര്‍പാടുണ്ടായ സമയത്ത് അച്ഛനെയും അവരുടെ രണ്ട് പെണ്‍മക്കളായ ജാന്‍വി കപൂറിനെയും ഖുഷി കപൂറിനെയും ചേര്‍ത്ത് നിര്‍ത്താന്‍ സാധിച്ചത് തന്നെ അമ്മ ശക്തമായ നിലപാടുകളോടെ വളര്‍ത്തിയത് കൊണ്ടാണ്. എന്റെ അമ്മ എന്നെ വളര്‍ത്തിയതൊക്കെ എന്നിലുണ്ട്. അച്ഛന് എന്തെങ്കിലും തടസങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് ഒപ്പം വേണമെന്ന് അമ്മ പറയുമായിരുന്നു.

കാരണം അദ്ദേഹം പ്രണയിക്കുന്നിടത്ത് ഒരു തിരഞ്ഞെടുപ്പ് കാണാമായിരുന്നു. എന്റെ പിതാവ് വീണ്ടും പ്രണയത്തിലായതിനെ ഞാന്‍ ബഹുമാനിക്കുന്നു. കാരണം പ്രണയം സങ്കീര്‍ണമായ കാര്യമാണ്. 2021 ല്‍ എത്തിയിട്ടും ഒരാളെ മാത്രമേ പ്രണയിക്കാന്‍ പാടൂള്ളു എന്ന് പറയാന്‍ പറ്റില്ലല്ലോ. ബോളിവുഡ് കുറച്ച് കൂടി വിശാലമാണ്. പ്രണയം എപ്പോഴും സ്‌നേഹമായിരിക്കില്ല. അതുകൊണ്ട് തന്നെ അത് സങ്കീര്‍ണതയുള്ളതാണ്.

സൗഹൃദം, പരിപൂര്‍ണത, ഒത്തൊരുമ എന്നിവയുടേതാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും കടന്ന് പോകുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ പല നിരാശകളും ഉണ്ടാവും. നിങ്ങള്‍ക്ക് ആരോട് വേണമെങ്കിലും പ്രണയത്തിലാവാം. അതിന് ശേഷം വേറെ ആരെങ്കിലുമായിട്ടും പ്രണയിക്കാം. പക്ഷേ അത് മനസിലാക്കേണ്ടതായി ഉണ്ട്.
Recommended Video

എന്നിരുന്നാലും ഞാനിത് അംഗീകരിക്കന്നില്ല. എന്റെ അച്ഛന്‍ ചെയ്ത കാര്യങ്ങളില്‍ ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ കഴിയില്ല. കാരണം കുട്ടിക്കാലത്ത് എനിക്ക് അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്കത് മനസിലാവും. ഇതൊക്കെ കൊള്ളം, ഇങ്ങനെ സംഭവിക്കാം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇപ്പോഴും എനിക്കത് അത്ഭുതമാണ്. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്നതും താഴ്ന്നതുമായ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ യുക്തിയോടെ മനസിലാക്കണമായിരുന്നു എന്നും അര്‍ജുന്‍ പറയുന്നു.


Click it and Unblock the Notifications











