സല്‍മാന്‍ ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ദീപിക; പൊതുവേദിയില്‍ വെച്ച് പ്രൊപ്പോസ് ചെയ്ത കഥയിങ്ങനെ

ഇന്നും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാനോട് അതിന്റെ കാരണം അന്വേഷിച്ച് ആരാധകര്‍ എത്താറുണ്ട്. എന്നാല്‍ അതിനുള്ള ഉത്തരം നടന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബോളിവുഡിലെ പ്രമുഖരായ പല നടിമാരുമായി പ്രണയത്തിലായ താരമാണ് സല്‍മാന്‍. ഒരിക്കല്‍ സല്‍മാനോട് പ്രണയാഭ്യര്‍ഥനയുമായി നടി ദീപിക പദുക്കോണും എത്തിയിരുന്നു.

എന്നാല്‍ സല്‍മാന്റെ കൂടെ അതുവരെ ദീപിക സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും താരത്തോട് നേരെ പറയുകയായിരുന്നു. 2015 ലാണ് ഈ സംഭവം നടക്കുന്നത്. തമാശ എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി ബിഗ് ബോസ് ഷോ യിലേക്ക് ദീപിക എത്തി. ബിഗ് ബോസ് ഷോ യുടെ അവതാരകനായ സല്‍മാന്‍ ഖാന്‍ ദീപികയെ സ്വാഗതം ചെയ്തു.

ആ സമയത്ത് ഹിന്ദി ബിഗ് ബോസിന്റെ ഒന്‍പതാം സീസണ്‍ നടക്കുകയാണ്. ആ വേദിയില്‍ നിന്നും ദീപിക കിടിലനൊരു ഡാന്‍സ് പെര്‍ഫോം ചെയ്തു. ഇതിനിടെ പെട്ടെന്ന് മുട്ട് കുത്തി നിലത്തിരുന്ന് സല്‍മാന്റെ നേരെ പ്രണയാഭ്യര്‍ഥന നടത്തി.

deepika-padukone-salman-khan

'മിസ്റ്റര്‍ സല്‍മാന്‍ ഖാന്‍, എന്നെ വിവാഹം കഴിക്കാമോ? എന്നാണ് എന്നാല്‍ പെട്ടെന്നുള്ള ദീപികയുടെ പ്രണയാഭ്യര്‍ഥന സല്‍മാനെ ഞെട്ടിച്ചു. അദ്ദേഹത്തിന് നാണമായി. മാത്രമല്ല നടിയുടെ ചോദ്യത്തെ ചിരിച്ച് കൊണ്ട് നേരിട്ടു. നടിയെ നിലത്ത് നിന്ന് എഴുന്നേല്‍പ്പിക്കുകയും കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ ദീപികയുടെ പ്രൊപ്പോസല്‍ നിരസിച്ച താരം അതിപ്പോള്‍ ദീപികയോ മറ്റ് ആരാണെങ്കിലും നടക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ താരങ്ങളുടെ സംസാരം എല്ലാവരെയും ചിരിപ്പിച്ച് കൊണ്ടാണ് അവസാനിച്ചത്'.

deepika-padukone-asked-salman-khan

പിന്നീട് സല്‍മാന്‍ ദീപികയുടെ കൂടെ ഡാന്‍സ് കളിച്ചതിന് ശേഷമാണ് ആ കൂടി കാഴ്ച അവസാനിച്ചു. ഇംതീയാസ് അലി സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തമാശ. ദീപിക പദുക്കോണിന് പുറമേ നടന്‍ രണ്‍ബീര്‍ കപൂര്‍, പിയൂഷ് മിശ്ര, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് തമാശ. ഈ സിനിമയുടെ പ്രൊമോഷന് എത്തിയ ദീപികയുടെ വീഡിയോ വീണ്ടും വൈറലായതോടെയാണ് സല്‍മാനുമൊന്നിച്ചുള്ള രസകരമായ നിമിഷം ചര്‍ച്ചയായത്.

ഗ്രഹറിയാം എന്ന ചിത്രമാണ് അടുത്തിടെ റിലീസിനെത്തിയ ദീപികയുടെ ചിത്രം. നിലവില്‍ പത്താന്‍, സര്‍ക്കസ്, പ്രൊജക്ട് കെ എന്നിങ്ങനെ മൂന്ന് സിനിമകളാണ് ദീപികയുടേതായി വരാനിരിക്കുന്നത്. ഇതിനിടെ ഭര്‍ത്താവിന്റെ കൂടെ യുഎസില്‍ കറങ്ങി നടക്കുകയാണ് നടി. കഴിഞ്ഞ ദിവസം ശങ്കര്‍ മഹാദേവന്റെ സംഗീത കച്ചേരിയിലെത്തിയ ദീപികയുടെ വീഡിയോ വൈറലായി.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X