ഹേമ മാലിനിക്ക് പ്രസവിക്കണം; ആശുപത്രി മുഴുവനായും ബുക്ക് ചെയ്ത ധർമ്മേന്ദ്ര; താരത്തിന്റെ വിവാഹ ജീവിതം

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും. വിവാദങ്ങളും ​ഗോസിപ്പുകളും ​നിറഞ്ഞ് നിന്ന പ്രണയത്തിനൊടുവിൽ 1980 ൽ വിവാഹിതരായ രണ്ട് പേരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. അഹാന ഡിയോൾ, ഇഷ ഡിയോൾ എന്നീ രണ്ട് പെൺമക്കളും താര ദമ്പതികൾക്ക് പിറന്നു. ധർമ്മേന്ദ്രയുമായുള്ള ഹേമ മാലിനിയുടെ വിവാഹം അന്ന് ഏറെ കോളിളക്കം സ‍ൃഷ്ടിച്ചിരുന്നു. ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി പിരിഞ്ഞതുമില്ല.

പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. പ്രകാശ് കൗറിന്റെ കുടുംബം തകർത്തെന്ന ആക്ഷേപം അന്ന് ഹേമ മാലിനിക്ക് കേൾക്കേണ്ടി വന്നു. നടിയുടെ അച്ഛനും അമ്മയും മകളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഹേമ മാലിനി ധർമ്മേന്ദ്രയെ തന്നെ വിവാഹം ചെയ്തു. അന്നത്തെ പരമ്പരാ​ഗത രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു ഹേമ മാലിനിയുടെ വിവാഹ ജീവിതം. വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടരാൻ ഹേമ മാലിനി തീരുമാനിച്ചു.

Dharmendra, Hema Malini

നിരവധി സിനിമകളിൽ ​ഹേമ മാലിനി തുടർന്നും അഭിനയിച്ചു. ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള കണ്ടുമുട്ടലുകൾ ഒഴിവാക്കാൻ ഹേമ മാലിനി ശ്രദ്ധിച്ചു. അതേസമയം ഹേമ മാലിനിയോടുള്ള അനിഷ്ടം പ്രകാശ് കൗർ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെന്ന രീതിയിൽ ഹേമയെ മനസ്സിലാക്കാൻ പറ്റും. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ ഹേമ ചെയ്തത് അം​ഗീകരിക്കാൻ പറ്റില്ല. ഞാനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും പ്രകാശ് കൗർ തുറന്നടിച്ചു.

അന്ന് ഉയർന്ന വിമർശനങ്ങളൊന്നും ഹേമയും ധർമ്മേന്ദ്രയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചില്ല. ഹേമ മാലിനിക്ക് എല്ലാ സുഖ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ ധർമ്മേന്ദ്ര ശ്രദ്ധിച്ചിരുന്നു. ഹേമ ​ഗർഭിണിയായ സമയത്താണ് ഇക്കാര്യത്തിൽ നടൻ പ്രത്യേക ശ്രദ്ധ പുലർത്തിയത്. പ്രസവത്തോട് അടുത്ത സമയത്ത് ഹേമയ്ക്കായി ഒരു ആശുപത്രി മുഴുവനായും ധർമ്മേന്ദ്ര ബുക്ക് ചെയ്തു.

Dharmendra, Hema Malini

ആളുകളുടെ ശല്യം കുറയ്ക്കാനും സ്വകാര്യത ഉറപ്പു വരുത്താനും വേണ്ടിയാണ് ധർമ്മേന്ദ്ര ഇങ്ങനെ ചെയ്തത്. 100 മുറികളുള്ള ആശുപത്രിയാണ് താരം ഹേമ മാലിനിക്ക് വേണ്ടി മാത്രം ബുക്ക് ചെയ്തത്. ഈ ആശുപത്രിയിലാണ് താരദമ്പതികളുടെ മൂത്തമകൾ ഇഷ ഡിയോൾ ജനിച്ചത്. ഹേമ മാലിനിയുടെ സുഹൃത്ത് നീതു കോലിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിവാഹശേഷം ഭർത്താവിന്റെ കുടുംബവീട്ടിലല്ല ഹേമ മാലിനി കഴിഞ്ഞത്. അവിടെ ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയും മക്കളും ഉണ്ടായിരുന്നു. ധർമ്മേന്ദ്രയുടെ മാതാപിതാക്കളും ഹേമ മാലിനിയുമായി അധികം കൂടിക്കാഴ്ചകളും ഉണ്ടായിട്ടില്ല. എന്നാൽ ഹേമ മാലിനി ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ധർമ്മേന്ദ്രയുടെ അമ്മ നടിയെ കാണാനെത്തുകയും അനു​ഗ്രഹിക്കുകയും ചെയ്തു.

ധർമ്മേന്ദ്രയുടെ രണ്ട് വിവാ​ഹങ്ങളിലെ മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഒന്നുമില്ല. എന്നാൽ കുടുംബത്തിലെ ആഘോഷങ്ങളിൽ ഇവർ ഒത്തു ചേരാറില്ല. ഇഷ ഡിയോളിന്റെ വിവാഹത്തിന് ധർമ്മേന്ദ്രയുടെ ആദ്യ വിവാഹത്തിലെ മക്കൾ എത്തിയിരുന്നില്ല.

സമാനമായി കഴിഞ്ഞ ദിവസം നടന്ന ധർമ്മേന്ദ്രയുടെയും പ്രകാശ് കൗറിന്റെയും കൊച്ചുമകൻ കരൺ ഡിയോളിന്റെ വിവാഹത്തിൽ ഹേമ മാലിനിയോ മക്കളോ പങ്കെടുത്തില്ല. ഏറെനാളുകളായി സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കുന്ന ധർമ്മേന്ദ്ര റിലീസ് ചെയ്യാനിരിക്കുന്ന റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read more about: dharmendra hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X