എന്റെ മുഖത്തടിച്ചു, ചെരുപ്പെടുത്ത് എറിഞ്ഞു; കങ്കണയുടെ ഉപദ്രവം; ശ്രദ്ധ നേടി മുൻ കാമുകന്റെ വാക്കുകൾ

വിവാദ താരം കങ്കണ റണൗത്ത് സിനിമാ രം​ഗത്ത് നിന്ന് അകന്ന് രാഷ്ട്രീയത്തിലേക്ക് സജീവമാവുകയാണ്. എന്നാൽ താരം എംപിയായ ആദ്യ നാൾ മുതൽ അവിടെയും പ്രശ്നമാണ്. സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ കങ്കണയുടെ മുഖത്ത‌ടിച്ച സംഭവം വിവാദമായിട്ടുണ്ട്. കർഷക സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളാണ് ഇതിന് കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും കങ്കണയ്ക്ക് വിവാദങ്ങൾ ഒഴിഞ്ഞ സമയമില്ല.

മുംബൈ സിനിമാ ലോകത്തെ പ്രബലരെല്ലാം ഇന്ന് കങ്കണയെ വെറുക്കുന്നു. അത്രമാത്രം പ്രശ്നങ്ങളാണ് താരത്തെ ചുറ്റിപ്പറ്റിയുണ്ടായത്. കരിയർ മാറ്റി നിർത്തിയാൽ വ്യക്തി ജീവിതത്തിലും ഇത് തന്നെയാണ് സാഹചര്യം. മുൻ‌ കാമുകൻമാരിൽ പലരുടെയും പേടി സ്വപ്നമാണ് കങ്കണ. അത്ര മാത്രം ടോക്സിക്കാണ് കങ്കണയെന്ന് ഇവർ പറയുന്നു. മുൻ കാമുകൻ അധ്യയൻ സുമൻ കങ്കണയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ‌ ഇതിന് ഉദാഹരണമാണ്.

Adhyayan Suman  Kangana Ranaut

രാസ് 2 എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് കങ്കണയും അധ്യയനും പ്രണയത്തിലായത്. ഒരു വർഷം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. അതിനുള്ളിൽ ഇവർ പിരിഞ്ഞു. കങ്കണയിൽ നിന്ന് തനിക്ക് ശാരീരിക ഉപദ്രവം പോലും ഉണ്ടായിട്ടുണ്ടെന്നാണ് ഒരിക്കൽ അധ്യയൻ പറഞ്ഞത്. ഹൃതിക് കങ്കണയെ അദ്ദേഹത്തിന്റെ പിറന്നാളിന് ക്ഷണിച്ചു. എന്നെയും വിളിച്ചിരുന്നു.

ഞാൻ പൂക്കളും വിലപിടിപ്പുള്ള ഷാംപെയിനും വാങ്ങി. ഹൃതിക് വരുമ്പോൾ ഞങ്ങളിരുന്ന് സംസാരിക്കുകയായിരുന്നു. പെട്ടെന്ന് ഞാൻ വാങ്ങിയ പൂക്കളും ഷാംപെയ്നും ഹൃതിക്കിന് കൊടുത്ത് ഹാപ്പി ബർത്ത്ഡേ, ഇത് ഞാൻ തരുന്നതാണെന്ന് പറഞ്ഞു. അവൾ നെറ്റ് വർക്ക് ചെയ്യാൻ തുടങ്ങി. ഞാൻ കൈയിൽ ഒരു ഡ്രിങ്കുമായി ഒറ്റയ്ക്കായി. ഞാൻ നിരാശനായി. ഒരു നിമിഷം അവളെന്നെ സ്നേഹിക്കുന്നെന്ന് തോന്നും. എന്നാൽ അടുത്ത നിമിഷം ഞാൻ ആരുമല്ലാത്തത് പോലെ പെരുമാറും.

Adhyayan Suman  Kangana Ranaut

ബാറിൽ ഞാൻ ഒറ്റയ്ക്ക് നിൽക്കവെ കങ്കണ എനിക്കടുത്ത് വന്ന് ഒരു നടൻ അവളുടെ നിതംബത്തിൽ പിടിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞു. ഞാൻ പ്രൊട്ടക്ടീവ് ആയി. പക്ഷെ മറ്റൊരാളുടെ വീട്ടിൽ ഒരു സീനുണ്ടാക്കുന്നത് ശരിയല്ലെന്ന് തോന്നി. നമുക്ക് തിരിച്ച് പോകാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവൾ വന്നില്ല. കുറച്ച് കഴിഞ്ഞ് നമുക്ക് ഇപ്പോൾ പോകാമെന്ന് അവൾ പറഞ്ഞു.

ഗോവണി ഇറങ്ങവെ അവൾ തിരിഞ്ഞ് നിന്ന് എന്റെ മുഖത്തടിച്ചു. എന്റെ വിജയത്തിന് നിനക്ക് അസൂയയാണെന്ന് പറഞ്ഞു. കനത്ത അടിയാണ് ലഭിച്ചത്. എനിക്ക് കരച്ചിൽ വന്നു. ആദ്യമായി കങ്കണ വയലന്റായത് അന്നാണെന്നും അധ്യയൻ സുമൻ തുറന്ന് പറഞ്ഞു.

അതേ രാത്രി തങ്ങൾ തമ്മിൽ വലിയ വഴക്കുണ്ടായി. കാറിൽ വെച്ച് വഴക്കിട്ടു. ആ രാത്രി ഞാൻ മറക്കില്ല. ഞാനവളെ വീട്ടിൽ ഡ്രോപ് ചെയ്തു. കങ്കണ തനിക്ക് നേരെ ചെരുപ്പെടുത്ത് എറിഞ്ഞെന്നും അധ്യയൻ സുമൻ വെളിപ്പെടുത്തി. പിറ്റേ ദിവസം വഴക്ക് തീർക്കാൻ ശ്രമിച്ചപ്പോഴും കങ്കണ തന്നെ തല്ലിയെന്ന് തുറന്ന് പറഞ്ഞു. അതേസമയം കങ്കണയുമായി ഇപ്പോൾ പ്രശ്നമില്ലെന്നും നടിയോട് ബഹുമാനമുണ്ടെന്നും കഴിഞ്ഞ ദിവസം അധ്യയൻ സുമൻ വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X