'എന്നോട് ചോദിക്കൂ, ഞാൻ പറയാം'; ആമിറിനും ഭാര്യക്കുമിടയിലെ പ്രശ്നങ്ങൾക്ക് കാരണമായത് ഫാത്തിമയോ?

ബോളിവുഡിൽ പെർഫെക്ഷനിസ്റ്റായി അറിയപ്പെടുന്ന ആമിർ ഖാൻ ചിത്രങ്ങൾക്ക് ലഭിക്കുന്ന ജനശ്രദ്ധ ചെറുതല്ല. അടുത്ത കാലത്ത് വന്ന ചില പരാജയങ്ങൾ ഒഴിച്ച് നിർത്തിയാൽ ആമിർ ഖാന്റെ കരിയർ ​ഗ്രാഫിൽ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ച സിനിമകൾ ഏറെയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2016 ൽ പുറത്തിറങ്ങിയ ദം​ഗൽ എന്ന സിനിമയാണ്. 2024 കോടി രൂപയാണ് ദം​ഗൽ ആകെ നേടിയ കലക്ഷൻ.

സിനിമയിൽ ആമിറിനൊപ്പം ശ്രദ്ധേയ വേഷം ചെയ്തവരാണ് ഫാത്തിമ സന ഷെയ്ഖും സന്യ മൽ​ഹോത്രയും. തുടക്കകാരായ രണ്ട് പേരുടെയും മികച്ച പെർഫോമൻസാണ് സിനിമയിൽ കണ്ടത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ ഫാത്തിമ സനയെയും ആമിറിനെയും ചേർത്ത് ​ഗോസിപ്പുകളും വന്നു. ഫാത്തിമയുടെ കരിയറിലെ മെന്ററിനെ പോലെയായിരുന്നു ആമിർ. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും മറ്റും ആമിർ നടിയെ ഉപദേശിച്ചു. ത​ഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ആമിർ ചിത്രത്തിൽ ഒരു പ്രധാന വേഷവും ഫാത്തിമ ചെയ്തു.

Aamir Khan

ഇതിനിടെയാണ് ആമിറിന്റെ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്. 2021 ൽ ആമിറും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു. 15 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. വിവാഹമോചനത്തിന് കാരണം ഫാത്തിമ സനയുമായുള്ള ആമിറിന്റെ അടുപ്പമാണെന്ന് അഭ്യൂഹങ്ങൾ പരന്നു. ആമിറിനെയും ഫാത്തിമയെയും കുറിച്ച് പല വാർത്തകളും ബി ടൗൺ മാധ്യമങ്ങളിൽ വന്നു.

എന്നാൽ ​ഗോസിപ്പുകളെ ഫാത്തിമ സന നിഷേധിക്കുകയാണുണ്ടായത്. മുമ്പൊക്കെ ഇത്തരം വാർത്തകൾ തന്നെ ബാധിക്കുമായിരുന്നു. ഇത്രയും വലിയ രീതിയിൽ ഒന്നും ഞാനിതുവരെ അഭിമുഖീകരിച്ചിട്ടില്ല. ഞാനിതുവരെ കാണാത്ത ഒരുകൂട്ടം അപരിചതർ ആണ് എന്നെക്കുറിച്ച് ഇങ്ങനെ എഴുതുന്നത്. ഇതിലെന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവർക്കറിയില്ല. ഇത് വായിക്കുന്ന ജനങ്ങൾ ഞാൻ മോശക്കാരിയാണെന്ന് കരുതുന്നു. എന്നോട് ചോദിക്കൂ ഞാനതിന് ഉത്തരം തരാം എന്ന് ഇവരോട് പറയാൻ തോന്നുമെന്നും ഫാത്തിമ സന വ്യക്തമാക്കി.

 Aamir Khan

അതേസമയം വിവാഹമോചനത്തിന് കാരണം എന്തെന്ന് ആമിറും കിരൺ റാവുവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യാ ഭർത്താക്കൻമാരായി തുടരാൻ ആ​ഗ്രഹിക്കുന്നില്ല, വിവാഹമെന്ന സങ്കൽപ്പത്തോട് ബഹുമാനം ഉള്ളതിനാൽ പിരിയാൻ തീരുമാനിച്ചെന്നാണ് ആമിർ ഒരിക്കൽ പറഞ്ഞത്. ആമിറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986 ലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു ഇവർ. ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. എന്നാൽ വർഷങ്ങൾ കടന്ന് പോകവെ രണ്ട് പേർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. 2002 ൽ ആമിറും റീനയും വിവാഹമോചനം നേടി. ഇവർ ഇപ്പോഴും സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷങ്ങൾക്ക് രണ്ട് പേരും ഒരുമിച്ചെത്താറുണ്ട്.

കിരൺ റാവുവിനും ആമിറിനും ആസാദ് ഖാൻ എന്ന മകനുമുണ്ട്. കിരണുമായി ആമിറിന് ഇപ്പോഴും സൗഹൃദമുണ്ട്. സിനിമകളിൽ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് ആമിർ ഖാൻ. ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് നടൻ മാറി നിൽക്കാൻ തീരുമാനിച്ചത്. കുടുംബത്തോടൊപ്പമുള്ള സമയത്തിന് പ്രാധാന്യം നൽകുന്നെന്നും നടൻ വ്യക്തമാക്കി. അടുത്തിടെയാണ് നടന്റെ മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയം നടന്നത്. ആമിർ ചടങ്ങിലെ നിറ സാന്നിധ്യമായി ഉണ്ടായിരുന്നു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X