ഷാരൂഖിന് മറ്റൊരാളോടൊപ്പം ജീവിക്കാൻ തോന്നിയിൽ ഞാൻ ചെയ്യുക; ​ഗൗരി ഖാൻ; അപ്പോൾ‌ പ്രിയങ്കയെ ഒതുക്കിയതോ?

ബോളിവുഡിൽ ഷാരൂഖ് ഖാനെ പോലെ ഇനിയാെരു താരം ഉണ്ടാകില്ലെന്ന് ഏവരും ഉറപ്പിച്ച് പറയാറുണ്ട്. ഇക്കാര്യം ഷാരൂഖും സമ്മതിക്കുന്നു. അഭിനയ മികവും താരമൂല്യവുമുള്ള ഒത്തിരി പേർ ബോളിവു‍ഡിൽ ഉണ്ടെങ്കിലും ഇവർക്കെല്ലാം മുകളിലാണ് ഷാരൂഖിന് പ്രേക്ഷക മനസിലുള്ള സ്ഥാനം. സ്ത്രീകളോട് ഷാരൂഖ് കാണിക്കുന്ന ബഹുമാനം ഏവരും എടുത്ത് പറയാറുണ്ട്. ഒപ്പം അഭിനയിച്ച നടിമാരെല്ലാം ഷാരൂഖിനെക്കുറിച്ച് വാചാലരാകാറുണ്ട്. ഷാരൂഖ് സഹപ്രവർത്തകരോട് കാണിക്കുന്ന അനുകമ്പയെക്കുറിച്ച് നടി പ്രിയാമണി അടുത്തിടെ സംസാരിക്കുകയുണ്ടായി.

തെണ്ണൂറുകളിലെ നായികമാർക്കൊപ്പവും ഇന്നത്തെ നായികമാർക്കൊപ്പവും ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇവർക്കെല്ലാം ഷാരൂഖിനെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ്. സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേ ഷാരൂഖ് വിവാഹിതനാണ്. ​25ാം വയസിലാണ് ​ഗൗരി ഖാനെ ഷാരൂഖ് വിവാഹം ചെയ്യുന്നത്. അന്ന് ഷാരൂഖ് നായക നടനായിട്ടില്ല. ഷാരൂഖിന്റെ സിനിമാ സ്വപ്നങ്ങളോ‌ട് ​ഗൗരിക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഷാരൂഖ് പെട്ടെന്ന് താരമായി മാറി.

Gauri Khan  Sharukh Khan

സ്ത്രീ ഹൃദയങ്ങൾ കീഴടക്കിയ നായക നടനായി ഷാരൂഖ് വളർന്നു. ഷാരൂഖിനുള്ള സ്ത്രീകൾക്കിടയിലുള്ള സ്വീകാര്യതയിൽ ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ​ഗൗരി ഒരിക്കൽ മറുപടി നൽകിയു‌ട്ടുണ്ട്. ​ഗൗരിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതമില്ലാതാവുകയും ഷാരൂഖ് മറ്റൊരാളെ ആ​ഗ്രഹിക്കുകയും ചെയ്താൽ തനിക്കും മറ്റൊരാളെ കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിക്കും. ആ വ്യക്തി സുമുഖനായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ​ഗൗരി ഖാൻ വ്യക്തമാക്കി.

ബോളിവുഡിലെ പല സൂപ്പർതാരങ്ങളും വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും ഷാരൂഖിനും ​ഗൗരിക്കും കു‌ടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരിക്കൽ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖ് അടുത്തപ്പോഴായിരുന്നു ഇത്. ഒരുമിച്ച് അഭിനയിക്കവെ പ്രിയങ്കയും ഷാരൂഖും അടുത്തു എന്നാണ് അന്ന് ബി ടൗൺ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഷാരൂഖിന്റെ വിവാഹേതര ബന്ധമെന്ന പേരിൽ ഈ വാർത്ത വലിയ തോതിൽ പ്രചരിച്ചു. ​ഇത് ​ഗൗരി ഖാനിൽ അസ്വസ്ഥതയുണ്ടാക്കി എന്നും വാർത്തകൾ വന്നു.

Gauri Khan  Sharukh Khan

ഷാരൂഖും പ്രിയങ്കയും തമ്മിലുള്ള ബന്ധമറിഞ്ഞതോടെ വിവാഹമോചനത്തിന് പോലും ​ഗൗരി തയ്യാറായി. എന്നാൽ പ്രിയങ്കയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഷാരൂഖ് പ്രശ്നം അവസാനിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ട്. പ്രിയങ്ക ചോപ്രയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടൻ ​ഗൗരിക്ക് വാക്കും നൽകി. പ്രിയങ്കയ്ക്ക് ബോളിവു‍‍ഡിൽ അവസരങ്ങൾ കുറഞ്ഞതും മാറ്റി നിർത്തലുകൾ നേരിടേണ്ടി വന്നതും ഇക്കാലഘട്ടത്തിലാണ്.

ഇതിന് പിന്നിൽ ​ഗൗരിക്കും പങ്കുണ്ടെന്നും സൂചന വന്നു. ​ഗൗരിയുടെ അടുത്ത സുഹൃത്താണ് ബോളിവുഡിലെ നെടുംതൂൺ ആയി അറിയപ്പെടുന്ന കരൺ ജോഹർ. കരണും ​ഗൗരിയും പ്രിയങ്ക ചോപ്രയുടെ അവസരങ്ങൾ ഇല്ലാതാക്കി എന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. ഷാരൂഖിനെക്കുറിച്ച് പ്രിയങ്ക ഇപ്പോൾ ഒരു അഭിമുഖങ്ങളിലും സംസാരിക്കാറില്ല. ബോളിവുഡിൽ നിന്നും മാറി ഹോളിവുഡിലേക്കാണ് നടി ഇന്ന് ശ്രദ്ധ നൽകുന്നത്.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X