മകന്റെ രണ്ടാം ഭാര്യ; ​ഗർഭിണിയായപ്പോൾ ആ​രുമറിയാതെയെത്തിയ അമ്മായിയമ്മ; ഹേമ മാലിനി മറക്കാത്ത സംഭവം

ഹിന്ദി സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ഹേമ മാലിനി. ഇന്ത്യൻ സിനിമയിലെ ഡ്രീം ​ഗേൾ എന്നാണ് ഹേമ മാലിനിക്ക് ആരാധകരിട്ട വിളിപ്പേര്. നടിയുടെ വശ്യ സൗന്ദര്യം ഒരു കാലത്ത് തരം​ഗമായിരുന്നു. 1963 ൽ ഇത് സത്യം എന്ന തമിഴ് സിനിമയിലൂടെയാണ് ഹേമ മാലിനി അഭിനയ രം​ഗത്തേക്ക് വരുന്നത്. സപ്നേ കാ സൗദ​ഗർ എന്ന സിനിമയിലൂടെയാണ് ഹേമ മാലിനി ബോളിവുഡിലേക്ക് കടങ്ങുന്നത്.

പിന്നീടങ്ങോട്ട് ബോളിവുഡിലെ മുൻനിര നായിക നടിയായുള്ള ഹേമ മാലിനിയുടെ ജൈത്ര യാത്രയാണ് സിനിമാ ലോകം കണ്ടത്. ഓൺ സ്ക്രീനിലെ പോലെ തന്നെ ഹേമ മാലിനിയുടെ ജീവിതത്തിലും ചില നാടകീയ സംഭവങ്ങളുണ്ടായി. ഒരു കാലത്തെ സൂപ്പർ താരമായിരുന്ന ധർമ്മേന്ദ്രയാണ് ഹേമ മാലിനിയുടെ ജീവിത പങ്കാളി. ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഇരുവരും ഏറ്റവും നല്ല ജോഡികളായി അന്ന് ആരാധകർക്കിടയിൽ അറിയപ്പെട്ടു.

ഓൺസ്ക്രീനിലെ പ്രണയം പിന്നെ ഓഫ് സ്ക്രീനിലും വളർന്നു. ധർമ്മേന്ദ്രയെ അവ​ഗണിക്കാൻ ഹേമ മാലിനി ആദ്യം ശ്രമിച്ചിരുന്നു. കാരണം ധർമ്മേന്ദ്ര മറ്റൊരു സ്ത്രീയുടെ ഭർത്താവും നാല് മക്കളുടെ അച്ഛനുമായിരുന്നു. പ്രകാശ് കൗറെന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ സണ്ണി ഡിയോൾ, ബേബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളാണ് ഇരുവർക്കുമുള്ളത്.

1980 ലായിരുന്നു ധർമ്മേന്ദ്രയും ​ഹേമമാലിനിയും ധർമ്മേന്ദ്രയും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹ ബന്ധം ധർ‌മ്മേന്ദ്ര വേർപെടുത്തിയില്ല. പകരം ഹേമമാലിനിയെ രണ്ടാം ഭാര്യയാക്കി മറ്റൊരു വീട്ടിൽ താമസിച്ചു. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയും ഹേമ മാലിനിയും അപൂർവമായേ കണ്ടിട്ടുള്ളൂ. രണ്ട് പേരും ഇരു വീടുകളിലും സന്ദർശിക്കാറില്ല.

 Hema Malini

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് ഹേമ മാലിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹേമ മാലിനി ബിയോണ്ട് ദ ഡ്രീം ​ഗേൾ എന്ന നടിയുടെ ആത്മകഥയിലെഴുതിയ കാര്യമാണിത്. താൻ ​ഗർഭിണിയായപ്പോൾ അമ്മായിയമ്മ കാണാൻ വന്നതിനെക്കുറിച്ചാണ് ഹേമ മാലിനി എഴുതിയത്. സത്വന്ത് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ അമ്മയുടെ പേര്. ആരോടും പറയാതെ തന്നെ കാണാൻ സ്റ്റുഡിയോയിലേക്ക് ഇവർ വന്നെന്ന് ഹേമ മാലിനി ഓർത്തു.

ധർമ്മാജിയുടെ അമ്മ സത്വന്ത് കൗറും എന്നോട് ഒരുപോലെ സ്നേഹം കാണിച്ചു. ജുഹുവിൽ ഒരു ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ അവരെന്നെ കാണാൻ വന്നത് ഞാനിപ്പോഴും ഓർക്കുന്നു. ഞാൻ ഇഷയെ ​ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. വീട്ടിലാരോടും പറയാതെയാണ് അമ്മ വന്നത്. ഞാനവരുടെ കാൽ തൊട്ട് നമസ്കരിച്ചു. അവരെന്നെ കെട്ടിപ്പിടിച്ച് സന്തോഷമായിരിക്കൂ എന്ന് പറഞ്ഞു. ധർമ്മേന്ദ്രയുടെ പിതാവും തന്നോടും കുടുംബത്തോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും ഹേമ മാലിനി ആത്മകഥയിൽ ഓർത്തു.

 Hema Malini

ഇഷ ഡിയോൾ, അ​ഹാന ഡിയോൾ എന്നീ രണ്ട് മക്കളാണ് ഹേമ മാലിനിക്കും ധർമ്മേന്ദ്രയ്ക്കുമുള്ളത്. ഇവരെ അധികം ലൈം ലൈറ്റിൽ കാണാറില്ല. ഇഷ ഡിയോൾ ധൂം ഉൾപ്പെടെ ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ അതേവിജയം കരിയറിൽ ആവർത്തിക്കാൻ ഇഷ ഡിയോളിന് പറ്റിയില്ല.

സിനിമകളിൽ നിന്ന് ശ്രദ്ധ തിരിച്ച ഹേമ മാലിനി പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങി. 2004 ൽ ബിജെപിയിൽ ചേർന്ന നടി എംപിയാണ്. വിവാഹത്തിന് ശേഷവും ഹേമ മാലിനി അഭിനയം തുടർന്നിരുന്നു. സിനിമകളിൽ നടിയെ കണ്ടിട്ട് ഏറെ നാളുകൾ പിന്നിട്ടെന്നാണ് ആരാധകർ പറയുന്നു.

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X