'ഭർത്താവിന്റെ മറ്റൊരു പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിച്ചു; എന്നെ വിട്ട് പോകാതെ ബന്ധം തുടരാമായിരുന്നു'

സ്ത്രീകളുടെ ആരാധ്യ പുരുഷനായിരുന്നു ഒരു കാലത്ത് നടൻ കബീർ ബേഡി. സുമുഖനായ കബീർ ബേഡിയുടെ ജീവിതത്തിൽ ഒന്നിലേറെ സ്ത്രീകൾ വന്ന് പോയി. നാല് തവണയാണ് നടൻ വിവാഹം ചെയ്തത്. ഇതിനിടെ നടി പർവീൺ ബാബിയുമായി പ്രണയ ബന്ധവും ഉണ്ടായി. അന്തരിച്ച മോഡൽ പ്രൊതിമ ബേഡിയാണ് കബീർ ബേഡിയുടെ ആദ്യ ഭാര്യ. പർവീൺ ബാബിയുമായി കബീർ അടുത്തതോടെ ഈ ബന്ധം തകർന്നു.

പ്രൊതിമയിൽ പൂജ ബേഡി, സിദ്ധാർത്ഥ് ബേഡി എന്നീ രണ്ട് മക്കളും കബീറിന് ജനിച്ചു. മക്കളിൽ സിദ്ധാർത്ഥ് ബേഡി വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തു. കബീർ ബേ‍ഡിയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ പ്രൊതിമ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹബന്ധം തകർന്നതിന് പർവീണിനെ ഞാനൊരിക്കലും കുറ്റം പറയില്ല. അവൾ വരുന്നതിന് മുമ്പേ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു സ്ത്രീയും പുരുഷനുമായി കഴിയുന്നത് ഞങ്ങൾ നിർത്തി.

 Kabir Bedi, Protima Bedi

ഞങ്ങൾക്കിടയിൽ സെക്സ് ഇല്ലായിരുന്നു. എന്റെ ശരീരം അദ്ദേഹത്തിന്റേത് അല്ലാതായി. പർവീണിനൊപ്പം കഴിയാൻ അദ്ദേഹം വീട് വിട്ടപ്പോൾ എനിക്ക് ആശ്വാസമായി. എന്നിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പർവീൺ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. കബീറും പർവീണും തമ്മിൽ അടുക്കാൻ ഞാൻ പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ടായിക്കൂട? എന്റെ ജീവിതത്തിലെ സങ്കീർണതകൾ അഴിക്കുന്ന തിരക്കിലായിരുന്നു ഞാൻ.

കബീറും എനിക്കും പരസ്പരം ലൈ​ഗിക ആകർഷണവും അവസാനിച്ചു. എന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിക്കിടെയാണ് കബീറും പർവീണും തമ്മിൽ അടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞാനവരെ പ്രോത്സാഹിപ്പിച്ചു. പിറ്റേന്ന് പർവീൺ എന്റെയടുത്ത് വന്ന് ഇതേപറ്റി പറഞ്ഞു. ബന്ധവുമായി മുന്നോട്ട് പോകുന്നതിൽ കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു.

 Kabir Bedi, Protima Bedi

കബീറുമായുള്ള ബന്ധം ​ഗൗരവത്തിലെടുക്കരുതെന്നും പർവീണിനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഒരു ദിവസം കബീർ വന്ന് താൻ തന്റെ എല്ലാ രാത്രികളും പർവീണിനൊപ്പം കഴിയാൻ പോകുകയാണെന്ന് പറഞ്ഞു. അദ്ദേഹം വീട് വിട്ടു. വിഡ്ഢി, ഞാനദ്ദേഹത്തിന് എല്ലാം നൽകി. സ്വാതന്ത്ര്യം ഉൾപ്പെടെ. അദ്ദേഹത്തിന് എല്ലാ ബന്ധങ്ങളും തുടരാമായിരുന്നു. അതിന് വേണ്ടി തന്നെയും കുട്ടികളെയും വിട്ട് പോകേണ്ടിയിരുന്നില്ല.

ഞങ്ങൾക്കെല്ലാവർക്കും വലിയൊരു കുടുംബമായി കഴിയാമായിരുന്നെന്നും പ്രൊതിമ പറഞ്ഞു. പ്രൊതിയുടെ വാക്കുകൾ അന്ന് വലിയ തോതിൽ ചർച്ചയായി. എന്നാൽ പർവീൺ കബീർ ബേഡി പ്രണയം അധിക നാൾ നീണ്ടു നിന്നില്ല. ഇരുവരും അകന്നു. അന്നും വിവാദമായ ചില പരാമർശങ്ങൾ പ്രൊതിമയുടെ ഭാ​ഗത്ത് നിന്നുമുണ്ടായി.

പർവീണിന്റെ കാര്യത്തിൽ എനിക്ക് ദുഖമുണ്ട്. ആത്മാർത്ഥമായാണ് ഞാനിത് പറയുന്നത്. മനോഹരമായ ഒരു ബന്ധത്തിൽ ചില എടുത്ത് ചാട്ടങ്ങൾ അവർ നടത്തി. അവർ പ്രണയത്തിലായിരുന്നു. അത് ഞാൻ സമ്മതിക്കുന്നു. പക്ഷെ പർവീൺ പൊസീസീവ് ആയി. അത് തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ സൗഹൃദത്തോടെ പെരുമാറാൻ ശ്രമിച്ചു, പക്ഷെ അവൾ പരുക്കമായി പെരുമാറി.

ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്നും കബീറിനെ അവൾ തടഞ്ഞു. ഒരു സ്ത്രീയും പുരുഷനെ അവന്റെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കരുത്. ഒരു പുരുഷനും അത് ഇഷ്ടമല്ല. ആദ്യമാെക്കെ കബീർ അത് മനസ്സിലാക്കി. പക്ഷെ പിന്നീട് അദ്ദേഹത്തിന് നീരസം തോന്നിക്കാണുമെന്നും പ്രൊതിമ തുറന്ന് പറഞ്ഞു.

പർവീണുമായി അകന്ന ശേഷം ഫാഷൻ ഡിസൈനർ സൂസൻ ബേഡിയെ കബീർ ബേഡി വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനും പിറന്നു. പിന്നീടിവർ വിവാ​ഹ മോചനം നേടി. ഇതിന് ശേഷം റേഡിയോ അവതാരകയായ നിക്കിയെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. പർവീൺ ദുസഞ്ജ് എന്നാണ് കബീർ ബേഡിയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X