അനുഷ്‌ക ശര്‍മ്മയ്ക്ക് കേള്‍വി പ്രശ്‌നമുണ്ടെന്ന് കരണ്‍ ജോഹര്‍, സംവിധായകന് മറുപടിയുമായി നടി

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ്മ. സൂപ്പര്‍താര ചിത്രങ്ങളിലൂടെയാണ് നടി മുന്‍നിര നായികയായത്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ക്കൊപ്പം എല്ലാം അനുഷ്‌ക സിനിമകള്‍ ചെയ്തിരുന്നു. വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് നടി അഭിനയിച്ചത്. അഭിനയത്തിനൊപ്പം നിര്‍മ്മാണ മേഖലയിലും തുടക്കം കുറിച്ചിരുന്നു നടി. അതേസമയം കോഫി വിത്ത് കരണ്‍ പരിപാടിയില്‍ അനുഷ്‌ക ശര്‍മ്മ പങ്കെടുത്ത ഒരു എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.

anushkasharma-karanjohar

ഷോയില്‍ വെച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ അനുഷ്‌കയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് കത്രീന കൈഫും അനുഷ്‌കയ്‌ക്കൊപ്പം ഷോയില്‍ അതിഥിയായിരുന്നു. വരുണ്‍ ധവാനെ കുറിച്ച് കത്രീനയും കരണും ഷോയില്‍ സംസാരിച്ചിരുന്നു. ഈ സമയത്ത് അനുഷ്‌ക കത്രീനയുടെ അരികിലേക്ക് ചാഞ്ഞുതുടങ്ങി. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കരണ്‍ ജോഹര്‍ അനുഷ്‌കയെ കുറിച്ച് ഒരു കാര്യം പറഞ്ഞത്.

നിങ്ങള്‍ക്കറിയാമോ എന്തുക്കൊണ്ടാണ് അനുഷ്‌ക നിങ്ങളിലേക്ക് ചാഞ്ഞത് എന്ന്. അവള്‍ക്ക് ഒരു വശം കേള്‍ക്കാന്‍ കഴിയില്ല. ഇതൊരു പ്രശ്‌നം ആണ്. ഇതേകുറിച്ച് ഞാന്‍ അവളുടെ മാതാപിതാക്കളോട് പറയും. അവള്‍ക്ക് ശ്രവണ വൈകല്യമുണ്ട്. കരണ്‍ പറഞ്ഞു. തുടര്‍ന്ന് ഇതിന് അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് കേള്‍വി പ്രശ്‌നങ്ങളില്ല. ഒരു സംഭാഷണത്തില്‍ താല്‍പര്യമില്ലെങ്കില്‍ എന്‌റെ മനസ് വേറെ എവിടെക്ക് എങ്കിലും പോകും.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

Anushka Sharma warns Papparazis | FilmiBeat Malayalam

ചില സമയങ്ങളില്‍, ആളുകള്‍ നടത്തുന്ന സംഭാഷണങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ടാവാറില്ല, അതിനാല്‍ ഞാന്‍ എന്റെ സ്വന്തം ലോകത്തേക്ക് പോകും, നടി പറഞ്ഞു. എന്നിട്ട് പെട്ടെന്ന് ആരെങ്കിലും ഒരു വാക്ക് പറയുമ്പോള്‍ എനിക്കത് രസകരമായി തോന്നും. നിങ്ങള്‍ എന്താണ് പറഞ്ഞത് എന്ന് വീണ്ടും ചോദിക്കും. അതുകൊണ്ടാണ് ഞാന്‍ ബധിരയാണെന്ന് നിങ്ങള്‍ കരുതുന്നത്, അനുഷ്‌ക പറഞ്ഞു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X