For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാധകര്‍ വാരിയെറിഞ്ഞ നാണയങ്ങളെല്ലാം പതിച്ചത് മാധുരിയുടെ തലയില്‍'; തീയറ്ററുകള്‍ ഇളക്കിമറിച്ചു ആ ഗാനം

  |

  ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയമികവിലൂടെയും നൃത്തച്ചുവടുകളിലൂടെയും സിനിമാസ്വാദകരുടെ കണ്ണും കരളും കവര്‍ന്ന നടിയാണ് മാധുരി. ഒട്ടനേകം പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ മാധുരിയെത്തേടിയെത്തി. ഒടുവില്‍ പത്മശ്രീ പുരസ്‌കാരവും മാധുരിക്ക് ലഭിച്ചു.

  എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവജനങ്ങളുടെ ഹൃദയഭാജനമായിരുന്നു മാധുരി. ഇക്കാലയളവില്‍ പുറത്തിറങ്ങിയ ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും മാധുരി ദീക്ഷിത് ഇടയ്ക്കിടെയെങ്കിലും ബോളിവുഡില്‍ മുഖം കാണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദി ഫെയിം ഗെയിം എന്ന വെബ് സീരീസിലൂടെ സിനിമയില്‍ വീണ്ടും സജീവമാവുകയാണ് താരം.

  ദി ഫെയിം ഗെയിമിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് മാധുരി കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയിരുന്നു. മാധുരിയുടെ ഏറ്റവും പ്രശസ്ത ഡാന്‍സ് നമ്പരായ ഏക് ദോ തീനെക്കുറിച്ചും ഹം ആപ്‌കെ ഹേ കോന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തെക്കുറിച്ചുമാണ് അന്ന് എല്ലാവരും സംസാരിച്ചത്.

  വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധുരി അഭിനയിച്ച ആ സൂപ്പര്‍ ഹിറ്റ് ചിത്രം അമൃത്‌സറിലെ ഒരു തീയറ്ററില്‍ കാണാന്‍ പോയതിനെക്കുറിച്ച് വിവരിച്ച കപില്‍ ശര്‍മ്മ ഏറെ സന്തോഷവാനായാണ് അതേക്കുറിച്ച് സംസാരിച്ചത്.

  ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ആ സിനിമ കാണാന്‍ പോയത്. തീയറ്ററിലെ അനുഭവം അവിസ്മരണീയമായിരുന്നു. ബിഗ് സ്‌ക്രീനിന് ചുറ്റും തിളങ്ങുന്ന ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നതായും പാട്ട് പ്ലേ ചെയ്യുമ്പോഴെല്ലാം അവ മനോഹരമായി പ്രകാശിപ്പിരുന്നതായും കപില്‍ ശര്‍മ്മ പറയുന്നു.

  Also Read: ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍! ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

  മാധുരിയ്ക്കും പറയാനുണ്ടായിരുന്നത് വളരെ വ്യത്യസ്തമായ കാര്യങ്ങളായിരുന്നു. സിനിമ കാണുന്നതിന് വേണ്ടി പലപ്പോഴും വേഷം മാറി തീയറ്ററില്‍ പോകുമായിരുന്നുവെന്ന് മാധുരി പറയുന്നു. ആരാധകര്‍ തങ്ങളെ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു അത്.

  മാത്രമല്ല 70 എംഎം സ്‌ക്രീനില്‍ കാണിച്ച ഏക് ദോ തീന്‍ എന്ന പാട്ട് കാണുമ്പോള്‍ തന്നെ കാണികള്‍ സ്‌ക്രീനിലേക്ക് നാണയങ്ങള്‍ വാരി വിതറുകയായിരുന്നുവെന്നും മാധുരി ഓര്‍ക്കുന്നു. മുന്‍നിരയില്‍ വേഷം മാറി ഇരുന്നാണ് സിനിമ കണ്ടത് എന്നതിനാല്‍ തന്നെ നാണയങ്ങളില്‍ കുറേ തന്റെ തലയില്‍ തെറിച്ചുവീണതായും താരം പറയുന്നു.

  Also Read: ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  'ഏക് ദോ തീന്‍ ജനപ്രിയ ഗാനമായി മാറിയെന്നും അത് ബിഗ് സ്‌ക്രീനില്‍ കാണുന്നത് വലിയ രസമാണെന്നും കണ്ടവരില്‍ പലരും എന്നോട് പറഞ്ഞിരുന്നു. അതുകേട്ട് വളരെ ആകാംക്ഷയോടെയാണ് ഞാനും തീയറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചത്.

  സിംഗിള്‍ സ്‌ക്രീന്‍ തീയറ്ററായിരുന്ന ചന്ദന്‍ തീയറ്ററിലാണ് ഞാന്‍ സിനിമ കാണാന്‍ പോയത്. പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് എനിക്ക് വളരെ അടുത്ത് നിന്ന് അറിയണമെന്നുണ്ടായിരുന്നു.

  ഞാനൊരു ബുര്‍ഖ ധരിച്ചാണ് തീയറ്ററില്‍ കയറിയത്. ഏക് ദോ തീന്‍ എന്ന ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു. പാട്ട് തുടങ്ങുമ്പോള്‍ മുന്‍നിരയിലിരുന്ന എന്റെ തലയില്‍ പിന്നില്‍ നിന്ന് നാണയപ്പെരുമഴ ആയിരുന്നു. സ്‌ക്രീനിലേക്ക് നാണയങ്ങള്‍ എറിഞ്ഞ് ആഘോഷിച്ച ആരാധകരെയാണ് ഞാന്‍ അവിടെ കണ്ടത്.' മാധുരി ദീക്ഷിത് പറയുന്നു.

  Also Read: നടി രേഖയ്ക്ക് നഷ്ടപ്പെട്ട ഭാഗ്യമാണ് ശ്രീദേവിയ്ക്ക് സൗഭാഗ്യമായത്; പിന്നെ നടന്നതൊക്കെ ചരിത്രമാണെന്ന് താരം

  മറ്റൊരിക്കല്‍ ആരാധകര്‍ക്കായി ഓട്ടോഗ്രാഫുകള്‍ ഒപ്പിട്ട് നല്‍കിയപ്പോള്‍ ചമ്മിപ്പോയ അനുഭവത്തെക്കുറിച്ചും താരം പറഞ്ഞു. 'ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ചിലര്‍ എന്നെ തിരിച്ചറിഞ്ഞു. പെട്ടെന്ന് എന്റെ കയ്യില്‍ ഒരു പേപ്പര്‍ കിട്ടി. ഞാന്‍ വായിച്ചു നോക്കാനൊന്നും പോയില്ല. ഉടനെ തന്നെ ലവ് മാധുരി എന്നെഴുതി ഒപ്പിട്ടു കൊടുത്തു. പിന്നീടാണ് അത് ഭക്ഷണം കഴിച്ചതിന്റെ ബില്ലായിരുന്നുവെന്ന് മനസ്സിലായത്. അന്ന് ഞാന്‍ ശരിക്കും ചമ്മിപ്പോയി.' മാധുരി പറയുന്നു.

  Read more about: madhuri dixit
  English summary
  Viral! When Madhuri Dixit Opens Up Watching Ek Do Teen Song In Big Screens With Crowd
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X