ആദ്യ ഭർത്താവിന്റെ വീട്ടുകാരുമായി ഇപ്പോഴും അ‌ടുപ്പമുണ്ട്; ഞങ്ങൾ പിരിയാൻ കാരണം; മഹീറ ഖാൻ പറഞ്ഞത്

ബോളിവുഡിൽ ഒരു മിന്നായം പോലെയെ കണ്ടുള്ളൂയെങ്കിലും പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ താരമാണ് പാക് ന‌ടി മഹീറ ഖാൻ. 2017 ൽ റിലീസ് ചെയ്ത റയീസ് എന്ന സിനിമയിലൂടെയാണ് മഹീറ ബോളിവുഡിലേക്ക് കടന്ന് വന്നത്. ഷാരൂഖ് ഖാൻ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മഹീറ പ്രേക്ഷക പ്രശംസ നേടി. ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ വന്ന് കൊണ്ടിരിക്കെയാണ് ഇന്ത്യ-പാക് ബന്ധം വഷളാകുന്നതും മഹീറയുൾപ്പെടെയുള്ള പാക് താരങ്ങൾക്ക് ബോളിവുഡ് വിടേണ്ടിയും വന്നത്.

പാക് സിനിമാ രം​ഗത്ത് തുടർന്നും മഹീറ സജീവമായി. കഴിഞ്ഞ ദിവസമാണ് മഹീറ വിവാഹിതയായത്. ബിസിനസുകാരനായ സലിം കരിമാണ് മഹീറയെ വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. മഹീറയുടെ രണ്ടാം വിവാഹമാണിത്. അലി അസ്കരി എന്നാണ് താരത്തിന്റെ ആദ്യ ഭർത്താവിന്റെ പേര്. 2007 ലാണ് ഇരുവരും വിവാഹം ചെയ്തത്.

Mahira Khan

17ാം വയസിലായിരുന്നു മഹീറ ഖാന്റെ ആദ്യ വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുകയും ചെയ്തു. 2009 ൽ അസ്ലൻ എന്ന മകൻ ദമ്പതികൾക്ക് പിറന്നു. വിവാഹ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ മഹീറയ്ക്ക് ഈ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. എട്ട് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് നടി മകനോ‌ടൊപ്പം പാകിസ്താനിലേക്ക് തിരിച്ച് വന്നു.

ഡിവോഴ്സ് നേടിയ ശേഷമുള്ള ആദ്യത്തെ കുറച്ച് വർഷങ്ങൾ വളരെ വിഷമിച്ചെന്ന് മഹീറ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ടോക്സിക് ബന്ധമായിരുന്നില്ല അന്ന്. ചെറിയ പ്രായത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ പിന്നീട് രണ്ട് പേരും വ്യക്തികളെന്ന നിലയിൽ വളർന്നു. രണ്ട് വഴിക്ക് പിരിയാമെന്ന് ഇതോടെയാണ് തീരുമാനിച്ചതെന്നും അന്ന് മഹീറ ഖാൻ വ്യക്തമാക്കി. മകന്റെ കാര്യത്തിൽ തനിക്കും മുൻ ഭർത്താവിനും ഒരുപോലെ ശ്രദ്ധയുണ്ടെന്നും മഹീറ അന്ന് തുറന്ന് പറഞ്ഞു.

Mahira Khan

അദ്ദേഹത്തിന്റെ കുടുംബവും എന്റെ കുടുംബവുമെല്ലാം മകന്റെ കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരുമായി തനിക്ക് ഇപ്പോഴും അടുപ്പമുണ്ട്. ഞാനവരുടെ വീട്ടിൽ വെച്ചാണ് വളർന്നത്. ചില സമയത്ത് നമ്മുടെ പ്രെെഡ് മാറ്റി വെച്ച് അപ്പുറത്തുള്ള വ്യക്തിയെ മനസിലാക്കേണ്ടി വരും. കുട്ടിക്ക് വേണ്ടി നമ്മളതിന് തയ്യാറാകും. രണ്ട് വശത്തുള്ളവരും കുട്ടിയുടെ സന്തോഷത്തിനും ക്ഷേമത്തിനും ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മറക്കുമെന്നും മഹീറ ഖാൻ വ്യക്തമാക്കി.

വിവാഹമോ​ചനം നേടി രണ്ട് വർഷത്തിന് ശേഷമാണ് സലിം കരിമുമായി മഹീറ ഖാൻ പ്രണയത്തിലാകുന്നത്. അ‍ഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. പാകിസ്താൻ സിനിമാ രം​ഗത്ത് സജീവമാണ് മഹീറ ഖാനിപ്പോൾ. പാകിസ്താനിലെ ഏറ്റവും താരമൂല്യമുള്ള നായിക ന‌ടിമാരിൽ മഹീറ മുൻനിരയിലുണ്ട്.

അടുത്തിടെ സൈബറാക്രണണങ്ങൾ കാരണം വിഷാദരോ​ഗം വന്നതിനെക്കുറിച്ച് മഹീറ തുറന്ന് സംസാരിക്കുകയുണ്ടായി. 2017 ൽ റയീസ് എന്ന സിനിമ റിലീസിനോടുപ്പിച്ച് ഉണ്ടായ വിവാദങ്ങളാണ് നടിയെ ബാധിച്ചത്. ഇന്ത്യ-പാക് പ്രശ്നം രൂക്ഷമായ ഈ സമയത്ത് നടിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ഭീഷണികൾ വന്നിരുന്നു.

ഇതിനിടെ മഹീറയും നടൻ രൺബീർ കപൂറും പുകവലിക്കുന്ന ഒരു ഫോട്ടോയും പുറത്ത് വന്നു. ഇതോടെയാണ് താൻ മാനസികമായി തളർന്ന് പോയതെന്ന് മഹീറ ഖാൻ തുറന്ന് പറഞ്ഞു. മഹീറയെ വീണ്ടും ബോളിവുഡ് സിനിമകളിൽ കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: mahira khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X