'ആ താരങ്ങൾക്കായി പലതും ചെയ്യേണ്ടി വരും'; സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാത്തതിനെ കുറിച്ച് മല്ലിക ഷെരാവത്ത്!

ബോളിവുഡിലും ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് മല്ലിക ഷെരാവത്ത്. തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ മല്ലിക പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ചൂടൻ രം​ഗങ്ങളിൽ അഭിനയിച്ചും ഐറ്റം ഡാൻസ് പോലുള്ളവ ചെയ്തുമാണ് മല്ലിക പ്രശസ്തയായത്.

എന്നാൽ നിലാപടുകൾ വ്യക്തമാക്കുന്നതിലും ന്യായമല്ലാത്തവയ്ക്കെതിരെ പ്രതികരിക്കുന്നതിലും മല്ലിക മടി കാണിക്കാറില്ല. അവസരം നഷ്ടപ്പെട്ടാലോയെന്ന് കരുതി വാമൂടി ഇരിക്കാൻ തയ്യാറാകാറുമില്ല. മാധ്യമങ്ങളുടെ നിരന്തര വേട്ടയാടൽ മൂലം ഇന്ത്യ വിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ചില മാധ്യമങ്ങൾ താരത്തെ മോശം സ്ത്രീയെന്ന് വരെ വിളിച്ചിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും നിരവധി മല്ലിക നേരിട്ടിട്ടുണ്ട്. ഐറ്റം ഡാൻസ് പോലുള്ളവയിൽ അഭിനയിക്കുന്നുവെന്നതിനാൽ താൻ എന്തിനും വഴങ്ങുന്ന സ്ത്രീയാണെന്ന ധാരണ പലർക്കും ഉണ്ടെന്നും മല്ലിക പറയുന്നു. ഇപ്പോഴിതാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മല്ലിക.

Mallika Sherawat

'എനിക്ക് വേഷങ്ങൾ നഷ്ടമായതിന്റെ ഒരേയൊരു കാരണം നായകന്മാരായി അഭിനയിക്കുന്ന ബി​ഗ് സ്റ്റാർസ് എന്നിൽ നിന്ന് ചില കാര്യങ്ങൾ ആഗ്രഹിക്കുകയും വിട്ടുവീഴ്ച ചെയ്യാൻ ഞാൻ വിസമ്മതിച്ചതുകൊണ്ടാണ്. ഞാൻ ഹരിയാനയിൽ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്കറിയാം എനിക്ക് ആത്മാഭിമാനമുണ്ട്... വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു.'

'നിങ്ങളുടെ വലിയ സിനിമകളിൽ ഞാൻ ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇന്നുവരെ ഞാൻ ഒരു എ ലിസ്റ്റർ നായകനൊപ്പവും അഭിനയിക്കാതിരുന്നത്. ഞാൻ എന്റെ പരമാവധി ചെയ്യാൻ ശ്രമിച്ചു. നല്ല വേഷങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ചില തെറ്റുകൾ വരുത്തി.'

'ചില വേഷങ്ങൾ മികച്ചതായിരുന്നു. ചിലത് അത്ര മികച്ചതായിരുന്നില്ല. ഇത് ഒരു അഭിനേതാവിന്റെ യാത്രയുടെ ഭാഗമാണ്. എന്നാൽ മൊത്തത്തിൽ ഇത് അതിശയകരമാണെന്നും', മല്ലിക സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞു. സിനിമയിൽ അഭിനയിക്കുക എന്ന മോഹവുമായി വരുന്ന അഭിനേതാക്കൾക്ക് എന്ത് നിർദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു... 'പെൺകുട്ടികളോടും ആൺകുട്ടികളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നത് ഇതാണ്... കാരണം ഇത് ആൺകുട്ടികളുടെ കാര്യത്തിലും വ്യത്യസ്തമല്ല. നിങ്ങളുടെ തത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങൾ വിട്ടുവീഴ്ച ചെയ്തതുകൊണ്ട് ആരും നൂറുകണക്കിന് കോടികൾ നിക്ഷേപിക്കാൻ പോകുന്നില്ല.'

mallika sherawat

'അവർ നിങ്ങളെ ഉപയോഗിക്കുകയും ചവറ്റുകൊട്ടയിലിടുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തരുത്.'

'അത് വിലമതിക്കാൻ ആവാത്ത ഒന്നാണ്', എന്നാണ് മല്ലിക പറഞ്ഞത്. ചൂടൻ രംഗങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്നെ ഞാൻ എളുപ്പം വഴങ്ങി കൊടുക്കുന്ന ആളാണ് എന്നൊരു ധാരണ പല നിർമ്മാതാക്കൾക്കും ഉണ്ടായിരുന്നു എന്നും മല്ലിക പറഞ്ഞു. അതിനാൽ തന്നെ അശ്ലീല ചുവയുള്ള ഭാഷയോടെയും തങ്ങൾക്ക് വഴങ്ങി തരണം എന്ന ആവശ്യത്തോടെയുമാണ് പലരും സിനിമകളിലേയ്ക്ക് ക്ഷണിക്കാൻ വരുന്നതെന്നും മല്ലിക പറയുന്നു.

'മർഡറിൽ അഭിനയിച്ച ശേഷം എനിക്ക് ഒരു ബോൾഡ് ഇമേജ് ഉണ്ടായി. സിനിമാ മേഖലയിലെ പല നടന്മാരും ആ സിനിമയ്ക്ക് ശേഷം എന്നോട് മോശമായി പെരുമാറി തുടങ്ങി. ഞാൻ വളരെ ശക്തയായ ഒരു സ്ത്രീയാണ്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടുന്നവരോട് അതിന് തയ്യാറല്ലെന്ന് പറയാൻ സാധിച്ചു. ഞാൻ ബോളിവുഡിൽ വന്നത് വിട്ടുവീഴ്ച ചെയ്യാനല്ല. കരിയർ ഉണ്ടാക്കാനാണെന്നും', മല്ലിക പറയുന്നു. ദി മിത്ത്, ഹിസ്സ്, പൊളിറ്റിക്‌സ് ഓഫ് ലവ്, ടൈം റൈഡേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര പ്രോജക്‌ടുകളിലും താരം അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: mallika sherawat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X