ആ ​ഗാനരം​ഗം ചെയ്യുമ്പോൾ മാധുരി ​ഗർഭിണിയായിരുന്നോ? മനീഷ കൊയ്രാള നൽകിയ മറുപടി

ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന മാധുരി ദീക്ഷിതും മനീഷ കൊയ്രാളയും വീണ്ടും സിനിമാ രം​ഗത്ത് സജീവമാവുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളാണ് 90 കളിലെ നായികമാർക്ക് കരിയറിൽ വീണ്ടും തിളങ്ങാൻ അവസരം നൽകുന്നത്. നായികമാരുടെ മാർക്കറ്റ് കുറയുന്നതോടെ സിനിമകളിൽ ചെറിയ വേഷം ചെയ്യുന്ന പ്രവണത കുറഞ്ഞ് വരുന്നു. മിക്കവർക്കും ഇന്ന് വ്യത്യസ്തമായ സിനിമകളുടെ ഭാ​ഗമാവാൻ കഴിയുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡി എന്ന സീരിസാണ് മനീഷ കൊയ്രാളയുടേതായി പുറത്തിറങ്ങാനുള്ളത്.

ദ ഫെയിം ​ഗെയിം എന്ന സീരീസിലൂടെ നേരത്തെ മാധുരിയും ശ്രദ്ധ നേടി. മാധുരിയും മനീഷയും ഒരുമിച്ചഭിനയിച്ച സിനിമയാണ് 2001 ൽ പുറത്തിറങ്ങിയ ലജ്ജ. മാധുരി ദീക്ഷിത് വിവാഹ ശേഷം ചെയ്ത സിനിമകളിലൊന്നായിരുന്നു ഇത്. സിനിമയിലെ ബഡി മുശ്കിൽ എന്ന ​ഗാനം വൻ ഹിറ്റായി. മനീഷയുടെയും മാധുരിയുടെയും നൃത്തമായിരുന്നു ​ഗാനരം​ഗത്തിലെ പ്രധാന ആകർഷണം. ഇന്നും ഈ ​ഗാനംരം​ഗത്തിന് ആരാധകരുണ്ട്. മാധുരിക്കൊപ്പം ഡാൻസ് ചെയ്തതിനെക്കുറിച്ച് മുമ്പൊരിക്കൽ മനീഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

 Lajja Movie

പാകിസ്താനിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മാധുരിയേക്കാളും ​ഗാന രം​ഗത്തിൽ നന്നായത് മനീഷയാണെന്ന് അവതാരക ബീ​ഗം നവാസിഷ് അഭിപ്രായപ്പെട്ടു. മാധുരി ഒരുപക്ഷെ ആ സമയത്ത് ​ഗർഭിണിയായിരിക്കാം എന്നും അവതാരക പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് തനിക്കറിയില്ലെന്നാണ് മനീഷ നൽകിയ മറുപടി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ​സിനിമയിലെ മാധുരിയുടെ നൃത്തത്തിന് പത്ത് മാർക്ക് കൊടുക്കും. തനിക്ക് സ്വയം രണ്ട് മാർക്കേ നൽകൂയെന്നും മനീഷ അന്ന് മറുപടി നൽകി.

Manisha Koirala, Madhuri Dixit

മാധുരി തന്നേക്കാളും വളരെ മികച്ച ഡാൻസറാണ്. എന്തിനാണ് മാധുരിയോടൊപ്പം തന്നെ ഡാൻസ് ചെയ്യിക്കുന്നതെന്ന് അന്ന് സംവിധായകനോട് ചോദിച്ചതാണ്. നന്നായി പരിശീലനം ചെയ്ത് ചെയ്യാനാണ് അദ്ദേഹം പറ‍ഞ്ഞതെന്നും മനീഷ ഓർത്തു. കരിയറിൽ മികച്ച ഒരുപിടി സിനിമകൾ ചെയ്തിട്ടും പുരസ്കാരങ്ങൾ ലഭിക്കാഞ്ഞതിനെക്കുറിച്ചും അഭിമുഖത്തിൽ നടി അന്ന് സംസാരിച്ചു. അവാർഡുകൾ ലഭിക്കാത്തതിൽ നിരാശപ്പെടാതെ അത് അം​ഗീകരിക്കാൻ പഠിച്ചെന്ന് മനീഷ കെയ്രാള വ്യക്തമാക്കി, ദിൽ സെ, ഖാമോഷി തുടങ്ങിയ സിനിമകൾക്ക് നടിക്ക് പുരസ്കാരം ലഭിക്കാത്തത് അക്കാലത്ത് ചർച്ചയായിരുന്നു.

ലജ്ജ എന്ന സിനിമയിൽ മാധുരിയേക്കാളും പ്രധാനപ്പെട്ട വേഷം മനീഷ കെയാരാളയുടേതായിരുന്നു. വൈദെഹി എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപ്പിച്ചത്. ജാനകി എന്നായിരുന്നു മാധുരിയുടെ കഥാപാത്രത്തിന്റെ പേര്. രേഖ, അനിൽ കപൂർ, അജയ് ദേവ്​ഗൺ, ജാക്കി ഷെരോഫ്, മഹിമ ചൗധരി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു. സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ വിദേശ രാജ്യങ്ങളിൽ സാമ്പത്തിക വിജയം നേടി. അഭിനയിച്ചവരെല്ലാം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്.

ലജ്ജ എന്ന സിനിമയ്ക്ക് ശേഷം വളരെ കുറച്ച് സിനിമകളിലേ മാധുരിയെ കണ്ടിട്ടുള്ളൂ. ദേവദാസ് എന്ന സിനിമയ്ക്ക് ശേഷം 2003 ൽ നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറി. കുറച്ച് വർഷങ്ങൾ പൂർണമായും കുടുംബ ജീവിതത്തിന് വേണ്ടി മാറ്റിവെച്ച മാധുരി 2007 ൽ ആജാ നച്ലേ എന്ന സിനിമയിലൂടെ തിരിച്ചെത്തി. എന്നാൽ സിനിമ പരാജയപ്പെട്ടു. മറുവശത്ത് മനീഷ കൊയ്രാളയുടെ കരിയറും അക്കാലത്ത് ഉയർന്നും താഴ്ന്നും പോയ്ക്കൊണ്ടിരുന്നു. അസുഖ ബാധിതതായ മനീഷ ഇതിനിടെ കുറച്ച് കാലം സിനിമയിൽ നിന്നും മാറി നിന്നിരുന്നു.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X