റോസാപ്പൂവുമായി ദീപികയുടെ വാതിൽക്കൽ കാത്ത് നിന്നു; ദീപികയോടുള്ള അടുപ്പം തുറന്ന് പറഞ്ഞ നടൻ; അന്ന് നടന്നത്

ദീപിക പദുകോണിന്റെ പ്രണയ ബന്ധങ്ങൾ ബോളിവുഡിൽ വലിയ തോതിൽ ചർച്ചയായതാണ്. ക്രിക്കറ്റ് താരങ്ങൾ മുതൽ സഹപ്രവർത്തകരായ നടൻമാരുമായും ദീപകയ്ക്ക് നേരത്തെ പ്രണയങ്ങളുണ്ടായിട്ടുണ്ട്. അടുത്തിടെ കോഫി വിത്ത് കരണിൽ തന്റെ ഡേറ്റിം​ഗ് കാലത്തെക്കുറിച്ച് ദീപിക തുറന്ന് സംസാരിച്ചു. ഭർത്താവ് രൺവീർ സിം​ഗുമായി അടുപ്പം തുടങ്ങുന്ന കാലത്ത് ഓപ്പൺ റിലേഷൻഷിപ്പായിരുന്നു എന്ന് ദീപിക തുറന്ന് പറഞ്ഞു. രൺവീറുമായി അടുപ്പമുള്ള സമയത്ത് മറ്റ് പലരെയും ഡേറ്റ് ചെയ്തു.

പക്ഷെ തന്റെ മനസിൽ അപ്പോൾ പോലും രൺ‌വീർ മാത്രമായിരുന്നെന്ന് ദീപിക തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. ദീപിക രൺവീറിനോട് ആത്മാർത്ഥ കാണിച്ചില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ കുറ്റപ്പെടുത്തലുകൾ. എന്നാൽ ദീപികയോ രൺവീറോ ഇതൊന്നും കാര്യമാക്കിയില്ല. താര ദമ്പതികളുമായി ഏറ്റവും സത്യസന്ധമായ സംഭാഷമാണ് നടന്നതെന്ന് കോഫി വിത്ത് കരണിന്റെ അവതാരകനായ കരൺ ജോഹറും വ്യക്തമാക്കി.

Deepika Padukone

രൺവീർ സിം​ഗിന് മുമ്പ് രൺബീർ കപൂറായിരുന്നു ദീപികയുടെ കാമുകൻ. രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധം അവസാനിച്ചു. ഇതിനെല്ലാമിടയിൽ ദീപികയോടൊപ്പം വളറെ കുറച്ച് കാലം മാത്രം ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടനാണ് നീൽ നിതിൻ മുകേഷ്. 2010 ൽ പുറത്തിറങ്ങിയ ലഫന​ഗെ പരിന്തെ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദീപികയോടുള്ള അ‌ടുപ്പം നീൽ നിതിൻ തുറന്ന് പറഞ്ഞതോടെയാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂടിയത്.

ദീപികയെ കാണാൻ കാത്തിരുന്നതിനെക്കുറിച്ച് അന്ന് നട‌ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ ദീപികയുടെ ഡോറിന് മുന്നിൽ ചുവന്ന റോസാപ്പൂവുമായി ഞാൻ മൂന്ന് മണിക്കൂർ കാത്ത് നിന്നു. പിന്നീടാണ് നടി ആരക്ഷൺ എന്ന സിനിമയുടെ പ്രൊമോഷന് പോയതായി അറിഞ്ഞതെന്ന് നീൽ നിതിൽ കുറിച്ചു. ഒരു അഭിമുഖത്തിൽ ദീപികയെ പുകഴ്ത്തി സംസാരിക്കുകയുമുണ്ടായി.

Deepika Padukone, Neil Nitin Mukesh

എനിക്കറിയാലുന്ന വളരെ സ്വീറ്റായ വ്യക്തികളിൽ ഒരാളാണ് അവൾ. കുടുംബത്തെ പോലെയാണ്. പുലർച്ചെ നാല് മണിക്കും വിളിക്കാൻ പറ്റുന്ന എന്തുംസംസാരിക്കാൻ പറ്റുന്ന സുഹൃത്ത്. ദീപികയുടെ പുഞ്ചിരി ആകർഷകമാണെന്നും നീൽ നിതിൻ പറഞ്ഞു. നീൽ നിതിനെക്കുറിച്ച് ദീപികയും സംസാരിച്ചു. സഹപ്രവർത്തകരെ കുടുംബത്തെ പോലെ കാണുന്ന ആളാണ് നീൽ നിതിനെന്ന് ദീപിക പറഞ്ഞു. സെറ്റിലെ എല്ലാവരുടെ കാര്യത്തിലും ശ്രദ്ധയുള്ള വ്യക്തിയാണ് നീൽ.

ഒരു കുടുംബം ഒന്നിക്കുന്നത് പോലെയാണ് ഫിലിം മേക്കിം​ഗിനെ അദ്ദേഹം കാണുന്നത്. നീലിനൊപ്പം അഭിനയിച്ചത് തനിക്ക് ഇഷ്ടമായെന്നും ദീപിക വ്യക്തമാക്കി. കുറച്ച് കാലം മാത്രമേ ഇവരെക്കുറിച്ചുള്ള ​ഗോസിപ്പുകൾ വന്നുള്ളൂ. രണ്ട് പേരുടെയും കരിയർ ​ഗ്രാഫും രണ്ട് വഴിക്കാണ് നീങ്ങിയത്. ദീപിക തുടരെ ഹിറ്റുകളുമായി സൂപ്പർതാരമായി വളർന്നു.

നീൽ നിതിന്റെ കരിയർ ഉയർച്ചകളും താഴ്ചകളും കണ്ടു. 2018 ലാണ് ദീപിക പദുകോൺ രൺവീർ സിം​ഗിനെ വിവാഹം ചെയ്യുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. രണ്ട് പേരും ഇന്ന് കരിയറിലെ തിരക്കുകളിലാണ്. ഫൈറ്റർ ആണ് ദീപികയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. 2017 ലാണ് നീൽ നിതിൻ വിവാഹിതനായത്. രു​ക്മിണി സഹയ് എന്നാണ് നടന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X