ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ​ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ

ബോളിവുഡിൽ വലിയ തോതിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഷാറൂഖ് ഖാനെയും ​പ്രിയങ്ക ചോപ്രയെയും കുറിച്ച് വന്ന ​ഗോസിപ്പുകൾ. വർഷങ്ങൾക്കിപ്പുറം ഈ സംഭവം ആരാധക ശ്രദ്ധ നേടുന്നു. ഒരുമിച്ച് അഭിനയിക്കെ പ്രിയങ്കയുമായി ഷാരൂഖ് അടുത്തെന്നാണ് അന്ന് വന്ന ​ഗോസിപ്പുകൾ. ഈ സമയത്ത് ഷാരൂഖ് വിവാഹിതനാണ്. ഭാര്യ ​ഗൗരി ഖാന്റെയും സുഹൃത്തായിരുന്നു പ്രിയങ്ക. മൂവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നതിൽ ഇന്നും വ്യക്തതക്കുറവുണ്ട്. ഷാരൂഖും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി.

പൊതുവെദികളിലൊന്നും ഇവരെ ഒരുമിച്ച് കാണാറില്ല. അഭിമുഖങ്ങളിലും താരങ്ങൾ പരസ്പരം പേര് പരാമർ‍ശിക്കാറില്ല. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഇത്ര മാത്രം അകലം വന്നത് ​ഗോസിപ്പുകൾക്ക് ശക്തി പകരുന്നു. പാെതുവെ ഒപ്പം അഭിനയിക്കുന്ന നടിമാരുമായി നല്ല സൗഹൃദം ഷാരൂഖിന് ഉണ്ടാകാറുണ്ട്. എന്നാൽ പ്രിയങ്കയോടുള്ള പ്രത്യേക അടുപ്പം ആരാധകരും ശ്രദ്ധിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് രഹസ്യമായി പ്രിയങ്കയുമായി പ്രണയത്തിലായിരുന്നു.

Priyanka Chopra   Sharukh Khan

എന്നാൽ ന‌ടൻ ഒന്നിലേറെ തവണ ഈ ​ഗോസിപ്പുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ പുറത്ത് വന്ന വിവരങ്ങൾ സത്യമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ​ഒരു ഘട്ടത്തിൽ പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞു. സൂപ്പർസ്റ്റാർ സിനിമകളിൽ നടിക്ക് അവസരം ലഭിക്കാതായി. ബോളിവുഡിലെ പല പ്രമുഖരും പ്രിയങ്കയ്ക്ക് അവസരം നിഷേധിച്ചു. എന്താണിതിന് കാരണമെന്നതിനെക്കുറിച്ചും സൂചനകൾ വന്നു.

ബോളിലുഡിലെ പ്രബലനായ കരൺ ജോഹറുമായി പ്രിയങ്കയ്ക്ക് അസ്വാരസ്യങ്ങളുണ്ടായി. കരണും സംഘവും നടിയെ മാറ്റി നിർത്തി എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ​ഗൗരി ഖാന്റെ അടുത്ത സുഹൃത്താണ് കരൺ ജോഹർ. ​ഗൗരിയും കരണും കൂടി പ്രിയങ്കയുടെ കരിയർ തകർക്കാൻ ശ്രമിച്ചതാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. ഇതിനിടെ പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചു. ബോളിവുഡിൽ നിന്നും പ്രിയങ്ക അകന്നു. അമേരിക്കയിലേക്ക് താമസം മാറി. ഹോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താനും സാധിച്ചു.

Priyanka Chopra   Sharukh Khan

ഷാരൂഖുമായി താൻ പ്രണയത്തിലായിരുന്നെന്ന് പ്രിയങ്ക ചോപ്ര ഒരിക്കൽ സൂചന നൽകിയിട്ടുണ്ട്. ഹോളിവുഡിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കെ ഒരു വിദേശ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ഒരു ജാക്കറ്റ് പ്രിയങ്ക ആങ്കറെ കാണിച്ചു. താൻ ജീവിക്കുന്നത് ഈ ജാക്കറ്റിലാണ്, ഇത് തന്റെ മുൻ കാമുകന്റെ ജാക്കറ്റാണെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചില വാദങ്ങൾ വന്നു.

ഇതേ ജാക്കറ്റ് ധരിച്ച് നിൽക്കുന്ന ഷാരൂഖ് ഖാന്റെ ഫോട്ടോ ആരാധകർ ചൂണ്ടിക്കാട്ടി. താൻ ഷാരൂഖുമായി പ്രണയത്തിലായിരുന്നെന്ന് ലോകത്തോട് വിളിച്ച് പറയുകയാണ് പ്രിയങ്ക ചെയ്തതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. അപ്പോഴേക്കും ബോളിവുഡ് താരമെന്നതിനപ്പുറത്തേക്ക് ഹോളിവുഡ് താരമായി പ്രിയങ്ക ചോപ്ര വളർന്നിട്ടുണ്ട്. ​ഗൗരി ഖാനോ കരൺ ജോഹറിനോ തങ്ങളുടെ സ്വാധീനം ഉപയോ​ഗിച്ച് കരിയർ ഇല്ലാതാക്കാൻ പറ്റാത്ത സ്ഥാനത്തേക്ക് പ്രിയങ്ക ചോപ്ര ഇന്ന് വളർന്നു.

Read more about: priyanka chopra sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X