പ്രായക്കുറവ് കാരണം ആദ്യം മടിച്ചു; നിക് ആണ് തന്റെ പങ്കാളിയെന്ന് തിരിച്ചറിഞ്ഞ നിമിഷം; പ്രിയങ്ക പറഞ്ഞത്

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ക‌ടന്ന പ്രിയങ്ക ചോപ്രയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. പത്ത് വർഷത്തിലേറെയായി ഹോളിവുഡിലേക്കാണ് പ്രിയങ്ക ചോപ്ര ശ്രദ്ധ നൽകുന്നത്. കരിയറിനൊപ്പം തന്റെ ജീവിതവും പ്രിയങ്ക അമേരിക്കയിലേക്ക് പറിച്ച് ന‌ട്ടു. പോപ് ​ഗായകനായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം. വാടക ​ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെയും ദമ്പതികൾ സ്വീകരിച്ചു. ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയങ്ക ശ്രദ്ധ നൽകുന്നുണ്ട്.

പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലാണ് പ്രിയങ്ക ചോപ്രയ്ക്ക്. പ്രിയങ്കയുടെ പ്രായം 41 ആണ്. നിക് ജോനാസിന്റെ പ്രായം 31 ഉം. 26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്. 36 കാരിയായ പ്രിയങ്കയെ നിക് ജോനാസ് വിവാഹം ചെയ്തപ്പോൾ പല തരത്തിലുള്ള അഭിപ്രായം വന്നു. പ്രിയങ്കയുടെ പ്രായക്കൂടുതൽ ഭാവിയിൽ പ്രശ്നമാകുമെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഈ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും.

Priyanka Chopra, Nick Jonas

മുമ്പൊരിക്കൽ നിക് ജോനാസാണ് തന്റെ ജീവിത പങ്കാളിയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഡേറ്റിം​ഗ് കാലത്ത് നടന്ന ഒരു സംഭവമാണ് പ്രിയങ്ക വിവരിച്ചത്. നിക് ജോനാസിനും സുഹൃത്തുക്കൾക്കുമൊപ്പം ഡിന്നറിന് പോകാനിരിക്കുകയായിരുന്നു പ്രിയങ്ക. ഇതിനിടയിൽ നടിക്ക് പെട്ടെന്നൊരു മീറ്റിം​ഗിന് പോകേണ്ടതായി വന്നു. പോകാതിരിക്കാൻ തന്നെ നിക് ജോനാസ് നിർബന്ധിക്കുമെന്ന് കരുതി.

അങ്ങനെ ചെയ്യാൻ വേണ്ടി ചില സൂചനകളും കൊടുത്തു ഇത് മനസിലാക്കിയ നിക് പ്രിയങ്കയോട് സംസാരിച്ചു. വർക്ക് കാൻസൽ ചെയ്യാൻ ഒരിക്കലും താൻ പറയില്ല. സുഹൃത്തുക്കളോടൊപ്പം താൻ ഡിന്നറിന് പോകാമെന്നും പ്രിയങ്കയ്ക്ക് മീറ്റിം​ഗിന് പോയി തിരിച്ച് വരാമെന്നും നിക് ജോനാസ് പറഞ്ഞു. ​നിക്കിന്റെ പക്വതയെക്കുറിച്ച് താനന്ന് മനസിലാക്കിയെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.

Priyanka Chopra, Nick Jonas

നിക്കുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ചും പ്രിയങ്ക മുമ്പ് സംസാരിച്ചി‌ട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ മെസേജ് അയച്ചു എന്നല്ലാതെ നിക്കിനൊപ്പം ഡേറ്റിന് പോകാൻ തനിക്ക് മടിയായിരുന്നു. നിക്കിന് മുമ്പുള്ള ബന്ധം അവസാനിക്കാറായ ഘട്ടത്തിലായിരുന്നു. എനിക്ക് 35 വയസും നിക്കിന് 25 വയസും. തനിക്ക് സെറ്റിൽഡ് ആകാനായിരുന്നു താൽപര്യം. എന്നാൽ നിക്കിന്റെ ഉള്ളിൽ എഴുപത് വയസുകാരന്റെ പക്വതയുണ്ടെന്ന് പിന്നീ‌ടാണ് താൻ മനസിലാക്കിയതെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ നടി അമ്മയുമായി. സറൊ​ഗസി വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്ന് പ്രിയങ്കയും നിക്കും പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അമ്മയാകാൻ വൈകുമെന്നതിനാൽ നടി നേരത്തെ തന്നെ എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നു.

ജോലി ചെയ്യുന്ന സ്ത്രീകൾ, സിംഗിളായ സ്ത്രീകൾ, കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്ത സ്ത്രീകൾ തുടങ്ങിയവർക്കെല്ലാം എ​ഗ് ഫ്രീസിം​ഗ് എന്ന മാർ​ഗം സ്വീകരിക്കാമെന്നും പ്രിയങ്ക ചോപ്ര മുമ്പൊരിക്കൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബോളിവുഡിൽ നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലെ തിരക്കുകളാണ് ഇതിന് കാരണം.

More from Filmibeat

Read more about: priyanka chopra nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X