ഭർത്താവിന്റെ മുൻ ബന്ധങ്ങളെ കാര്യമാക്കുന്നില്ലെന്ന് പ്രിയങ്ക; പക്ഷെ മുൻകാമുകി മെസേജ് അയച്ചപ്പോൾ
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ച പ്രിയങ്ക ചോപ്ര ഇന്ന് ആഗോള തലത്തിൽ അറിയപ്പെടുന്ന താരമാണ്. ഹിന്ദി സിനിമാ രംഗത്ത് നിന്നും വർഷങ്ങളായി അകന്ന് നിൽക്കുന്ന പ്രിയങ്ക ചോപ്ര അമേരിക്കയിലാണ് താമസിക്കുന്നതും. കരിയറിനൊപ്പം തന്റെ ജീവിതവും പ്രിയങ്ക അമേരിക്കയിൽ പടുത്തുയർത്തി. പോപ് ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക ചോപ്ര വിവാഹം ചെയ്തത്. 2018 ൽ നടന്ന വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി. നിക് ജോനാസിന് പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ്.
വിവാഹ സമയത്ത് സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ചാ വിഷയമായി. 26ാം വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്. അന്ന് പ്രിയങ്കയ്ക്ക് പ്രായം 36 ഉം. പ്രായ വ്യത്യാസം, രണ്ട് സംസ്കാരങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി ഈ വിവാഹബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് പലരും പ്രവചിച്ചു. എന്നാൽ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി ഇരുവരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. പ്രിയങ്ക ജീവിതത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പ് ഗോസിപ്പ് കോളങ്ങളിൽ മിക്കപ്പോഴും ഇടം പിടിച്ചിരുന്ന താരമാണ് നിക് ജോനാസ്.

ഒന്നിലേറെ സെലിബ്രിറ്റികളുമായി നിക് ജോനാസിന് പ്രണയ ബന്ധം ഉണ്ടായിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ മിലി സിറസ്, സെലിന ഗോംസ്, ലിലി കോളിൻസ്, കെന്റൽ ജെന്നർ തുടങ്ങിയവരൊക്കെ നിക് ജോനാസിന്റെ മുൻ കാമുകിമാരാണ്. മുമ്പൊരിക്കൽ ഭർത്താവിന്റെ മുൻ ബന്ധങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടുണ്ട്. നിക് ആരെ ഡേറ്റ് ചെയ്തെന്ന് താൻ കാര്യമാക്കുന്നില്ല. ഭാവിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.
എന്റെ പുസ്തകം പിറകിലേക്ക് ഞാൻ വായിക്കാറില്ല. മുന്നോട്ടുള്ള അധ്യായങ്ങളിലേക്കാണ് പോകേണ്ടതെന്ന് താൻ വിശ്വസിക്കുന്നെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. അതേസമയം ഒരിക്കൽ നിക് ജോനാസിന്റെ മുൻ കാമുകി ഗായകനെക്കുറിച്ച് പരാമർശിച്ചപ്പോൾ പ്രിയങ്ക ചോപ്ര ആശങ്കപ്പെട്ടെന്ന് ആരാധകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജോനാസ് ബ്രദേഴ്സിന്റെ ടീഷർട്ട് ധരിച്ചുള്ള ഒരു പഴയ ഫോട്ടോ നിക് ജോനാസിന് മിലി അയച്ചു.

പഴയ ഫോട്ടോ കൊള്ളാമെന്ന് നിക് മറുപടിയും നൽകി. ഈ സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതായിരുന്നു മിലി സിറസ്. ഉടനെ കമന്റ് ബോക്സിൽ പ്രിയങ്ക ചോപ്രയുടെ മറുപടി എത്തി. ഭർത്താവ് പറഞ്ഞത് ശരിയാണ് ഈ പോസ്റ്റുകൾ ഉഗ്രനാണെന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. പ്രിയങ്ക ഇത്തരമാെരു കമന്റിട്ടതനെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. നിക് ജോനാസ് ഇപ്പോൾ ഒരു ഭർത്താവാണെന്ന് മുൻ കാമുകിയെ ഓർമ്മിപ്പിക്കുകയാണ് പ്രിയങ്ക ചെയ്തെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഒരു കാലത്ത് പ്രിയങ്ക ചോപ്രയും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു. ഷാഹിദ് കപൂർ, ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങളുമായി പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് ഗോസിപ്പുകൾ വന്നു. നടി ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഷാരൂഖിന്റെ വിവാഹ ജീവിതത്തിൽ പ്രിയങ്ക ചോപ്ര കാരണം പ്രശ്നങ്ങൾ ഉണ്ടായെന്നും പ്രിയങ്കയുടെ കരിയറിനെ ഈ വിഷയം ബാധിച്ചതോടെയാണ് നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചതെന്നും ബി ടൗണിൽ ഇപ്പോഴും സംസാരമുണ്ട്. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ട് ഏറെ വർഷങ്ങളായി.


Click it and Unblock the Notifications