പുറമേക്ക് കാണുന്നത് പോലെയായിരുന്നില്ല, ശ്രീദേവി അനുഭവിച്ചത്; ബോണിയുടെ അമ്മ നടിയോട് ചെയ്തത്

അന്തരിച്ച നടി ശ്രീദേവിയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. താര റാണിയായിരുന്നു ശ്രീദേവി അഭിനയമികവും വശ്യമായ സൗന്ദര്യവും കൊണ്ട് സിനിമാ ലോകത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ശ്രീദേവിക്ക് മുതിർന്നപ്പോഴും കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ബോളിവുഡിലേക്ക് കടന്ന് വരുന്നതിന് മുമ്പ് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്നതോടെ ശ്രീദേവി അടിമുടി മാറി. ​

ഗ്ലാമറസ് താരമായി മാറിയ താരം തുടരെ ഹിറ്റുകളുമായി മുന്നേറി. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ വൈകാരിക തലത്തിലുള്ള കഥാപാത്രങ്ങളെ അനായാസം നടി അവതരിപ്പിച്ചു. സിനിമയേക്കാൾ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്. നിർമാതാവ് ബോണി കപൂറുമായുള്ള നടിയുടെ അടുപ്പവും തുടർന്നുള്ള വിവാഹവും സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ബോണി ശ്രീദേവിയുമായി അടുക്കുന്നതും.

Sridevi

ശ്രീദേവിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധം ബോണി അവസാനിപ്പിക്കുകയും ചെയ്തു. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ മുമ്പൊരിക്കൽ പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് കാണുന്നത് പോലെ അത്ര സന്തോഷകരമല്ലായിരുന്നു ശ്രീദേവിയുടെ ജീവിതമെന്ന് രാം ​ഗോപാൽ വർമ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

പഴയ കാലത്ത് അഭിനേതാക്കൾക്ക് ബ്ലാക്ക് മണിയാണ് ലഭിച്ചിരുന്നത്. ശ്രീദേവിയുടെ അച്ഛൻ ഇൻകം ടാക്സ് റെയ്ഡ് ഭയന്ന് ഈ പണത്തിന്റെ കാര്യത്തിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു. എന്നാൽ പിതാവ് മരിച്ചതോടെ എല്ലാവരും ശ്രീദേവിയെ കബളിപ്പിച്ചു. ശ്രീദേവിയുടെ അമ്മയുടെ പിഴവ് മൂലം സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടു. ഏറെക്കുറെ പണമൊന്നും ഇല്ലാത്ത സമയത്താണ് ബോണി കപൂർ ശ്രീദേവിയുടെ ജീവിതത്തിലേക്ക് വരുന്നത്.

Sridevi

ആ സമയത്ത് ബോണിയും വലിയ കടത്തിലാണ്. കരയാൻ ഒരു തോൾ നൽകാൻ മാത്രമാണ് അന്ന് ബോണി കപൂറിന് കഴിയുമായിരുന്നുള്ളൂ. കുട്ടിക്കാലം മുതലേ ക്യാമറയ്ക്ക് മുന്നിലായതിനാൽ സാധാരണ പോലെയല്ല ശ്രീദേവി വളർന്നത്. മാനസികമായി ഏറെ വിഷമഘട്ടങ്ങൾ ശ്രീദേവിക്കുണ്ടായിരുന്നെന്നും രാം ​ഗോപാൽ വർമ കുറിച്ചു. തന്റെ മനസിന് മുന്നിൽ അവർക്കൊരു മതിലുണ്ടായിരുന്നു. തന്റെയുള്ളിലെന്താണ് നടക്കുന്നതെന്ന് ആരും അറിയാതിരിക്കാനാണ് ശ്രീദേവി അന്തർമുഖയായതെന്നും രാം ​ഗോപാൽ വർമ അന്ന് വാദിച്ചു.

അമ്മയുടെ മരണം, സഹോദരിയുമായുണ്ടായ സ്വത്ത് തർക്കം തുടങ്ങിയവ ശ്രീദേവിയെ ബാധിച്ചു. ബോണിയുമായി അടുത്ത ശേഷവും ശ്രീദേവി പ്രശ്നങ്ങളിലൂടെ കടന്ന് പോയെന്ന് രാം ​ഗോപാൽ വർമ അന്ന് വ്യക്തമാക്കി. ബോണി കപൂറിന്റെ അമ്മ ശ്രീദേവിയെ കുടുംബം തകർത്തവളായി ചിത്രീകരിച്ചു. ഒരിക്കൽ ഹോട്ടലിൽ വെച്ച് ശ്രീദേവിയുടെ വയറിന് ഭർതൃ മാതാവ് ചവിട്ടിയെന്നും രാം ​ഗോപാൽ വർമ ആരോപിച്ചു.

ഇം​ഗ്ലീഷ് വി​ഗ്ലീഷ് എന്ന സിനിമയുടെ സമയത്തെ ചെറിയ തിളക്കമാെഴിച്ചാൽ ഈ കാലഘട്ടത്തിൽ ശ്രീദേവി വല്ലാതെ അസന്തുഷ്ടയായിരുന്നെന്നും രാം ​ഗോപാൽ വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് രാം ​ഗോപാൽ വർമ നടിയെക്കുറിച്ചുള്ള എഴുത്ത് പങ്കുവെച്ചത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X