എന്റെ കൈ വിറച്ചു, ഐശ്വര്യ ചോദിച്ചത്; ഇനി അവസരം കിട്ടില്ലെന്ന് മനസിലാക്കി; ഇന്റിമേറ്റ് രം​ഗത്തെക്കുറിച്ച് രൺബീർ

ലോകമറിയപ്പെടുന്ന താരമായപ്പോഴും ഹോളിവുഡിൽ നിന്നും തുടരെ അവസരങ്ങൾ ലഭിച്ചപ്പോഴും ഇന്ത്യൻ സിനിമയിലേക്കാണ് ഐശ്വര്യ റായ് എന്നും ശ്രദ്ധ നൽകിയത്. ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട താരഹ സുന്ദരി എന്നും ഇന്ത്യൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. സിനിമാ ലോകത്ത് അന്നും ഇന്നും ബഹുമാന്യ സ്ഥാനമാണ് ഐശ്വര്യ റായ്ക്ക് ലഭിച്ചിട്ടുള്ളത്. പ്രായം അമ്പതായിട്ടും ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ല. വിവാഹം വരെയും ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു ഐശ്വര്യ റായ്.

വിവാഹ ശേഷവും കരിയറിൽ തുടർന്നെങ്കിലും അമ്മയായ ശേഷം നടി ഇ‌ടവേള എടുത്തു. പിന്നീട് ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അമ്മയായ ശേഷം ഐശ്വര്യ വല്ലാതെ വണ്ണം വെച്ചത് സിനിമാ ലോകത്ത് ചർച്ചയായിരുന്നു. ഐശ്വര്യയുടെ പഴയ സൗന്ദര്യം ഇനി തിരിച്ച് ലഭിക്കില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ മുൻധാരണകളെയെല്ലാം കാറ്റിൽ പറത്തി പഴയ രൂപ ഭം​ഗിയിൽ വീണ്ടും ഐശ്വര്യയെത്തി.

Ranbir Kapoor  Aishwarya Rai Bachchan

അമ്മയായി കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അതീവ ​ഗ്ലാമറസായി ഐശ്വര്യ റായ് അഭിനയിച്ച സിനിമയയാണ് 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ​ഹെ മുശ്കിൽ. രൺബീർ കപൂർ, അനുഷ്ക ശർമ്മ എന്നിവർ നായികാ നായകൻമാരായെത്തിയ സിനിമയിൽ ഐശ്വര്യക്ക് ലഭിച്ചത് സുപ്രധാന വേഷമാണ്. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി. യുവനടനായ രൺബീറിനൊപ്പമുള്ള ഐശ്വര്യയു‌ടെ കിടപ്പറ രം​ഗങ്ങൾ സംസാരമായി. ഐശ്വര്യക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അന്ന് രൺബീർ കപൂർ സംസാരിച്ചിട്ടുണ്ട്.

ഐശ്വര്യയെ പോലൊരു താര സുന്ദരിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് ഭയം തോന്നിയിരുന്നെന്ന് രൺബീർ കപൂർ തുറന്ന് പറഞ്ഞു. എനിക്ക് വല്ലാതെ നാണം തോന്നി. എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവരുടെ കവിളിൽ തൊടാൻ മടിച്ചു. എന്താണ് പറ്റിയത്, നമ്മൾ അഭിനയിക്കുകയാണ്, ശരിയായി ചെയ്യൂ എന്ന് ഐശ്വര്യ പറഞ്ഞു. ഇനി ഇങ്ങനെയൊരു അവസരം ലഭിക്കില്ലെന്ന് ഞാൻ ചിന്തിച്ചു.

Ranbir Kapoor  Aishwarya Rai Bachchan

ആ അവസരം താൻ ഉപയോ​ഗപ്പെ‌‍ടുത്തിയെന്നും രൺബീർ കപൂർ അന്ന് തുറന്ന് പറഞ്ഞു. രൺബീർ കപൂറിന്റെ പരാമർശത്തിന് നേരെ അന്ന് വിമർശനങ്ങൾ വന്നു. നടൻ ഐശ്വര്യയെ അപകീർത്തി പെടുത്തി എന്നായിരുന്നു ആരോപണം. പിന്നാലെ വിഷയത്തിൽ രൺബീർ വിശദീകരണം നൽകി.

തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്ന് രൺബീർ കപൂർ അന്ന് ചൂണ്ടിക്കാട്ടി. ഐശ്വര്യ മികച്ച നടിയും കുടുംബ സുഹൃത്തുമാണ്. ഇന്ത്യയിലെ കഴിവുറ്റതും ബഹുമാന്യയുമായ നടി. ഏ ദിൽ ഹെ മുശ്കിലിൽ അവർ തന്ന സംഭാലവനയിൽ എനിക്കെന്നും നന്ദിയുണ്ട്. എനിക്കവരെ അനാദരിക്കാൻ കഴിയില്ലെന്നും രൺബീർ കപൂർ അന്ന് വ്യക്തമാക്കി.

അതേസമയം ഏ ദിൽ ഹെ മുശ്കിലിന്റെ റിലീസിന് പിന്നാലെ ഐശ്വര്യ റായെക്കുറിച്ചും നടിയുടെ ഭർത്താവിന്റെ കുടുംബത്തെക്കുറിച്ചും നിരവധി ​ഗോസിപ്പുകൾ വന്നു. ഐശ്വര്യ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചത് ഭർത്താവ് അഭിഷേക് ബച്ചന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് പുറത്ത് വന്ന വാർത്ത. ഐശ്വര്യയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും തമ്മിൽ ഇക്കാരണത്താൽ അകൽച്ചയിലാണെന്നും ​ഗോസിപ്പ് വന്നു. എന്നാൽ താര കുടുംബം ഇതിനോടൊന്നും പ്രതികരിച്ചില്ല.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X