എന്റെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കി; എന്റെ വിവാഹവും വരും; അഭിഷേകിനോട് തുറന്നടിച്ച റാണി മുഖർജി

ബോളിവുഡിൽ ഇന്നും മുൻനിരയിൽ തന്നെയുള്ള നടിയാണ് റാണി മുഖർജി. മകൾ പിറന്ന ശേഷം തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നില്ലെങ്കിലും ഇടവേളയെടുത്ത് സിനിമകൾ ചെയ്ത് റാണി മുഖർജി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അയ്യ, മാർദാനി തുടങ്ങി ഇത്തരത്തിൽ ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. മിസിസ് ചാറ്റർജി വെർസസ് നോർവെയാണ് റാണി മുഖർജിയുടെ പുതിയ സിനിമ. ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി മുഖർജി വിവാഹം കഴിച്ചത്.

2014 ലായിരുന്നു റാണിയുടെ വിവാഹം. കരിയറിൽ നിരവധി ഹിറ്റുകളുമായി നിറഞ്ഞ് നിന്ന നടിയായിരുന്നു ഒരു കാലത്ത് റാണി മുഖർജി. ചൽതെ, ചൽതെ, കഭി ഖുശി കഭി ​ഗം, വീർ സര, കഭി അൽവിദ നാ കഹ്നാ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാവാൻ റാണി മുഖർജിക്ക് കഴിഞ്ഞു. കരിയറിൽ സജീവമായ കാലത്ത് റാണിയെക്കുറിച്ച് നിരവധി ​ഗോസിപ്പുകളും വന്നിരുന്നു. നടൻ അഭിഷേക് ബച്ചന്റെ അടുത്ത സുഹൃത്തായിരുന്നു റാണി മുഖർജി.

എന്നാൽ ഐശ്വര്യ റായിയുമായുള്ള അഭിഷേകിന്റെ വിവാഹത്തിന് റാണി മുഖർജിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഐശ്വര്യയും റാണിയുടെ സുഹൃത്തായിരുന്നു. ബോളിവുഡിൽ നടന്ന വൻ വിവാഹ സൽക്കാരത്തിൽ റാണിക്ക് ക്ഷണം ലഭിക്കാതിരുന്നത് അന്ന് ചർച്ചയായി. ഇത് റാണി മുഖർജിയെ വിഷമിപ്പിക്കുകയും ചെയ്തു. തന്റെ നീരസം പ്രകടിപ്പിക്കാനും റാണി മടിച്ചില്ല.

Rani Mukerji

ഇതിൽ വ്യക്തത വരുത്താൻ പറ്റുക അഭിഷേകിന് മാത്രമാണ്. ഒരു വ്യക്തി നിങ്ങളെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിൽ ആ വ്യക്തി നിങ്ങൾക്ക് നൽകുന്ന സ്ഥാനം തിരിച്ചറിയും. നിങ്ങൾ പരസ്പരം സുഹൃത്തുക്കളാണെന്ന് കരുതിയേക്കാം. ഒരുപക്ഷെ അത് സെറ്റിൽ മാത്രമായിരിക്കാം. എന്തായാലും അതിൽ കുഴപ്പമില്ല, ഞങ്ങൾ സുഹൃത്തുക്കളല്ല സഹപ്രവർത്തകർ മാത്രമാണെന്ന് അത് വ്യക്തമാക്കി.

ഒരു വ്യക്തിയെ വിവാഹത്തിന് ക്ഷണിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. നാളെ ഞാൻ വിവാഹം കഴിക്കുമ്പോൾ എനിക്ക് ക്ഷണിക്കേണ്ട കുറച്ച് പേരെയെ ഞാനും തെരഞ്ഞെടുക്കൂ എന്നും റാണി മുഖർജി അന്ന് വ്യക്തമാക്കി. 2007 ലായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹം.

Rani Mukerji, Abhishek Bachchan

റാണിയെ വിവാഹത്തിന് ക്ഷണിക്കാത്തതിനെക്കുറിച്ച് അന്ന് പല അഭ്യൂഹങ്ങളും വന്നിരുന്നു. റാണിയും അഭിഷേകും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരന്നിരുന്നു. ഇതാണ് വിവാഹത്തിന് ക്ഷണിക്കാത്തതിന് കാരണമെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഐശ്വര്യയും റാണിയുടെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു.

തന്റെ ജനറേഷനിലെ മികച്ച നടിമാരിലൊരാളാണ് ഐശ്വര്യയെന്നാണ് റാണി മുഖർജി മുമ്പൊരിക്കൽ പറഞ്ഞത്. ചൽതേ ചൽതേ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ നിന്നും ഐശ്വര്യ റായിയെ മാറ്റി റാണി മുഖർജിയെ കാസ്റ്റ് ചെയ്തത് പണ്ട് സിനിമാ ലോകത്ത് ചർച്ചയായിരുന്നു. ഇതിൽ ഐശ്വര്യക്ക് അന്ന് ഏറെ വിഷമവുണ്ടായി. ഒരു വിശദീകരണം തരാതെ തന്നെ മാറ്റിയതിൽ വേദന തോന്നി.

പക്ഷെ അതേ പറ്റി ചോദിച്ചിട്ടില്ല. വിശദീകരണം തരണമെന്ന് തോന്നിയാൽ അവർ തരും. ഇല്ലെങ്കിൽ അതാ​ഗ്രഹിക്കുന്നില്ലെന്നാണ് അർത്ഥം. അതിനാൽ തന്നെ എന്തിനാണ് മാറ്റിയതെന്ന് ചോദിച്ചിട്ടില്ലെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി. ഐശ്വര്യയുടെ കാമുകനായിരുന്ന സൽമാൻ ഖാനുമായുള്ള പ്രശ്നമാണത്രെ ഷാരൂഖ് ഖാനെ ഐശ്വര്യയെ സിനിമയിൽ നിന്ന് മാറ്റാൻ പ്രേരിപ്പിച്ചത്.

റാണിയെ പോലെ തന്നെ ഐശ്വര്യയും സിനിമകളിൽ ഇന്നും പ്രമുഖ സാന്നിധ്യമാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി.

Read more about: rani mukerji abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X