ഐശ്വര്യ റായിയും അഭിഷേകും റാണിയെ കല്യാണത്തിന് പോലും വിളിച്ചില്ല; നടിമാരുടെ പിണക്കത്തിന് കാരണമിത്
ബോളിവുഡ് സുന്ദരിമാരായ ഐശ്വര്യ റായിയും റാണി മുഖര്‍ജിയും പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ടവരാണ്. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതിന് പുറമേ വ്യക്തി ജീവിതത്തിലും നടിമാര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിമാര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഷാരൂഖ് ഖാന്റെ സിനിമയില്‍ നിന്നും ഐശ്വര്യയെ മാറ്റി റാണി അഭിനയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
2003 ലാണ് ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച ചല്‍ത്തെ ചല്‍ത്തെ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയില്‍ നായികയാവാന്‍ തീരുമാനിച്ചത് ഐശ്വര്യയെയാണ്. പിന്നീടത് മാറി റാണിയിലേക്ക് എത്തുകയായിരുന്നു. അതുപോലെ അഭിഷേക് ബച്ചനുമായി ഐശ്വര്യ വിവാഹിതയായതും നടിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മുന്‍പൊരിക്കല്‍ റാണി ഇതേ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഐശ്വര്യയെ വിവാഹം കഴിക്കുന്നതിനും ഏറെ മുന്‍പ് അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും പ്രണയത്തിലായിരുന്നു. എന്നാല്‍ പാതി വഴിയില്‍ ഈ ബന്ധം അവസാനിച്ചു. ശേഷം രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ബോളിവുഡിനെ ഒന്നടങ്കം ക്ഷണിച്ച ഐശ്വര്യ റായി- അഭിഷേക് വിവാഹത്തില്‍ റാണിയ്ക്ക് മാത്രം ക്ഷണം ഉണ്ടായില്ല. അതിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പഴയൊരു അഭിമുഖത്തില്‍ റാണി മനസ് തുറന്ന് സംസാരിച്ചു.

'ഈ ചോദ്യത്തിനുള്ള മറുപടി അഭിഷേകിന് മാത്രമേ പറയാനാകൂ. ഒരു വ്യക്തി അയാളുടെ വിവാഹത്തിന് നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നമ്മുടെ സ്ഥാനം എവിടെയാണ് മനസിലാകും. നമുക്ക് അവരോട് നല്ല സൗഹൃദമാണെന്ന് മനസില്‍ കരുതാം. പക്ഷെ ചിലപ്പോള്‍ സെറ്റിലെ വെറും ഒരു സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ നമ്മളെ പരിഗണിക്കുന്നുണ്ടാവുകയെന്നും' റാണി പറയുന്നു.

അതൊക്കെ എന്തായാലും ഇപ്പോള്‍ അതിന് പ്രസക്തിയില്ല. കാരണം ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളല്ല. വെറും സഹപ്രവര്‍ത്തകരാണെന്ന് കല്യാണത്തിന് ക്ഷണിക്കാത്തതില്‍ നിന്നും വ്യക്തമാണല്ലോ. ഇനിയിപ്പോള്‍ എന്റെ വിവാഹം നടന്നാലും എനിക്ക് അടുപ്പമുള്ള വളരെ കുറച്ച് ആളുകളെയേ ഞാനും ക്ഷണിക്കൂ. എന്നും കൂടി റാണി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഐശ്വര്യ റായി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്ന് കൂടി റാണി സൂചിപ്പിച്ചിരുന്നു. 'എന്റെ തലമുറയിലുള്ള ഏറ്റവും മികച്ച അഭിനേത്രിയാണ് ഐശ്വര്യ റായി. എപ്പോള്‍ കണ്ടാളും ഞങ്ങള്‍ പരസ്പരം ആശംസകള്‍ അറിയിക്കാറുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അവളോട് ചോദിച്ചാലും മറുപടി കിട്ടുമെന്നും' റാണി പറയുന്നു.
Recommended Video

ചല്‍ത്തെ ചല്‍ത്തെ സിനിമയുടെ ലൊക്കേഷനില്‍ വച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ വഴക്ക് നടന്നിരുന്നു. അന്ന് ഐശ്വര്യ റായിയും സല്‍മാനും പ്രണയത്തിലാണ്. ഇതോടെ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികയായ ഐശ്വര്യയെ മാറ്റി പകരം ആ വേഷം റാണിയ്ക്ക് നല്‍കുകയായിരുന്നു.
ഷാരൂഖ് ഖാനും ഐശ്വര്യ റായിയും നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും ഈ പ്രവൃത്തി ഐശ്വര്യയെ ബാധിച്ചു. ആത്മാര്‍ഥ സുഹൃത്തുക്കള്‍ പോലും അവഗണിച്ചതോടെ നടി വിഷമത്തിലായി. ഇതെല്ലാം നടിമാരുടെ പിണക്കത്തിന് ആഴം കൂട്ടി.


Click it and Unblock the Notifications