വിവാഹിതയല്ലാഞ്ഞിട്ടും സിന്ദൂരം; പ്രസിഡന്റിന്റെ ചോദ്യത്തിന് അന്ന് രേഖ നൽകിയ മറുപടി

ഇന്ത്യൻ സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് രേഖ. എന്നും ഒരൽപ്പം കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് രേഖയെ ജനം നോക്കിയിട്ടുള്ളത്. സിനിമ പോലെ നാടകീയവും സംഭവ ബഹുലമായ ജീവിതം നയിച്ച രേഖയ്ക്ക് പലപ്പോഴും വലിയ വിവാദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും നടിയെ ബാധിച്ചില്ല. കാരണം കുട്ടിക്കാലം മുതൽ ജീവിത യാഥാർത്ഥ്യങ്ങളെ രേഖയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അന്തരിച്ച നടൻ ജെമിനി ഗണേശനാണ് രേഖയുടെ പിതാവ്.

നടി പുഷ്പവല്ലിയിൽ ജെമിനി ഗണേശന് പിറന്ന മക്കളാണ് രേഖ. എന്നാൽ പുഷ്പവല്ലിയെ ഭാര്യയായോ രേഖയെ മകളായോ ജെമിനി ​ഗണേശൻ അം​ഗീകരിച്ചിരുന്നില്ല. പ്രാരാബ്ദങ്ങൾ കാരണമാണ് ചെറുപ്രായത്തിലേ രേഖ സിനിമാ രം​ഗത്തേക്ക് വരുന്നത്. ബോളിവുഡിലെ മുൻനിര നായിക നടിയായി രേഖ വളർന്നു. അക്കാലത്ത് ​ഗോസിപ്പുകൾ നടിയെ തേടി വന്നു. . അമിതാഭ് ബച്ചൻ, ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നിരവധി പേരുമായി ചേർത്ത് രേഖയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നു.

Rekha

അമിതാഭ് ബച്ചനൊപ്പമുള്ള ​ഗോസിപ്പുകൾ ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. വിവാഹിതരല്ലാതിരുന്ന കാലത്തും രേഖ നെറ്റിയിൽ സിന്ദൂരം ചാർത്തുമായിരുന്നു. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി. ബച്ചൻ രേഖയെ രഹസ്യമായി ​വിവാഹം ചെയ്തെന്ന് വരെ ​ഗോസിപ്പ് വന്നു. മുൻ ഇന്ത്യൻ പ്രസിഡന്റിന് പോലും രേഖയുടെ നെറ്റിയിലെ സിന്ദൂരത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു.

1981 ൽ ഉംറ ജാൻ എന്ന സിനിമയിലെ പ്രക‌ടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രേഖയ്ക്കാണ് ലഭിച്ചത്. പുരസ്കാരം വാങ്ങാനെത്തിയപ്പോഴാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് നീലം സ‍ജ്ജിവ് റെഡ്ഡി രേഖയുടെ നെറ്റിയിലെ സിന്ദൂരത്തെക്കുറിച്ച് ചോദിച്ചത്. ഞാൻ വരുന്ന ന​ഗരത്തിൽ സിന്ദൂരമിടുന്നത് സാധാരണയാണ്. അത് ഫാഷനബിളാണെന്നും രേഖ അന്ന് ഇദ്ദേഹത്തിന് മറുപടി നൽകി.

Rekha


ബോളിവുഡ് താരങ്ങളായ റിഷി കപൂറിന്റെയും നീതു കപൂറിന്റെയും വിവാഹത്തിനും രേഖയെത്തിയത് സിന്ദൂരം ചാർത്തിയാണ്. അന്ന് രേഖയുടെ ചിത്രങ്ങൾ വലിയ തോതിൽ ചർച്ചയായി. ഭർത്താവ് മുകേഷ് അ​ഗർവാളിന്റെ മരണത്തിന് ശേഷവും രേഖ സിന്ദൂരം ചാർത്തിയിട്ടുണ്ട്.

2008 ൽ നൽകിയ ഒരു അഭിമുഖത്തിൽ സിന്ദൂരത്തെക്കുറിച്ച് രേഖ സംസാരിച്ചിട്ടുണ്ട്. സിന്ദൂരം തനിക്ക് ചേരുന്നത് കൊണ്ട് ഇടുന്നു, ആളുകളുടെ പ്രതികരണത്തിൽ ആശങ്കപ്പെടുന്നില്ലെന്നും രേഖ അന്ന് വ്യക്തമാക്കി. 1990 ൽ രേഖ വിവാഹിതയായിരുന്നു. ബിസിനസ്കാരനായ മുകേഷ് അഗർവാളിനെയാണ് രേഖ വിവാഹം ചെയ്തത്.

വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും കുറച്ച് കാലം മാത്രമേ ഇതിന് ആയുസുണ്ടായിരുന്നുള്ളൂ. മുകേഷ് അ​ഗർവാൾ ആത്മഹത്യ ചെയ്തു. വിഷാദ രോ​​ഗത്തിന്റെ പിടിയിലായിരുന്നു മുകേഷ് അ​ഗർവാളെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സിനിമകളിൽ നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് രേഖ. അതേസമയം ബോളിവുഡിലെ ഇവന്റുകളിൽ നടി സാന്നിധ്യം അറിയിക്കാറുണ്ട്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X