കുട്ടികൾ എനിക്ക് വേണ്ട; എന്റെ പുരുഷനെ കണ്ടെത്തിയാൽ പോലും; കാരണം എന്തെന്ന് രേഖ; ശ്രദ്ധ നേടി വാക്കുകൾ

ഇന്ത്യൻ സിനിമയിലെ ഐക്കോണിക്ക് നായികയായ രേഖയ്ക്ക് 69 വയസ് പൂർത്തിയായിരിക്കുകയാണ്. സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രേഖയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. അനശ്വരമായ കഥാപാത്രങ്ങളിലൂടെയാണ് രേഖയെ ആരാധകർ ഓർക്കുന്നത്. തീക്ഷ്ണതയുള്ള രേഖയുടെ മുഖം ജീവൻ പകർന്ന കഥാപാത്രങ്ങൾ ഏറെയാണ്. കരിയറിനൊപ്പം രേഖയെന്ന സ്ത്രീ ഇക്കാലയളവിനിടെ ജീവിതത്തിൽ ‌കണ്ട ഉയർച്ചകളും താഴ്ചകളും ചെറുതല്ല.

അച്ഛന്റെ സ്നേഹം ലഭിക്കാത്ത കുട്ടിക്കാലം, സിനിമാ രം​ഗത്തെ വിജയ പരാജയങ്ങൾ, പ്രണയത്തകർച്ചകൾ, ഭർത്താവിന്റെ മരണം, വിടാതെ പിന്തുടർന്ന ​ഗോസിപ്പുകൾ തുടങ്ങി പല സംഭവങ്ങൾ രേഖയുടെ ജീവിതത്തിൽ അരങ്ങേറി. അമിതാഭ് ബച്ചൻ, ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നിരവധി പേരുമായി ചേർത്ത് രേഖയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്. യുവത്വകാലം ആഘോഷിച്ച രേഖ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാനും പലപ്പോഴും മടിച്ചില്ല.

Rekha

ഭർത്താവ് മുകേഷ് അ​ഗർവാളിന്റെ മരണം രേഖയെ പിടിച്ചുലച്ചിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു മുകേഷ് അ​ഗർവാൾ. രേഖയുടെ ഷാളിൽ തൂങ്ങിയാണ് ഭർത്താവ് ജീവൻ വെടിഞ്ഞത്. രേഖ ഈ സമയത്ത് ലണ്ടനിലായിരുന്നു. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം വിഷാദ രോ​ഗം മുകേഷ് അ​ഗർവാളിനെ വലച്ചിരുന്നു. ആത്മഹത്യക്ക് കാരണം ഇതാണെന്നാണ് പുറത്ത് വന്ന വിവരം.

അതേസമയം ഭർത്താവിന്റെ ആത്മഹത്യക്ക് കാരണം രേഖയാണെന്ന ആക്ഷേപങ്ങളും അക്കാലത്ത് വന്നു. നടിക്കെതിരെ അധിക്ഷേപങ്ങൾ കടുത്ത കാലഘട്ടം ആയിരുന്നു ഇത്. വിഷമഘട്ടങ്ങളിൽ പതറാതെ രേഖ പിടിച്ച് നിന്നു. രണ്ടാമതൊരു വിവാഹത്തിന് പിന്നീ‌ട് രേഖ തയ്യാറായിട്ടില്ല.

Rekha

അതേസമയം മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ താൻ രണ്ടാമതും വിവാഹിതയായേക്കാം എന്ന് രേഖ പറഞ്ഞിരുന്നു. വിവാഹത്തെ ഞാൻ തിരസ്കരിക്കുന്നില്ല. എന്നെ ആരാധകരുമായി പങ്കുവെക്കാൻ തയ്യാറായ ഒരാൾ വന്നാൽ എന്റെ മനസ് മാറും. എന്റെ എല്ലാ ശ്രദ്ധയും ആ മനുഷ്യന് മാത്രം നൽകും. അദ്ദേഹത്തിന്റെ വസ്ത്രം മാറ്റും, ഭക്ഷണക്രമം നോക്കും, ഭക്ഷണം പാചകം ചെയ്ത് ഞാൻ തന്നെ നൽകുമെന്നും അന്ന് രേഖ തുറന്ന് പറഞ്ഞു.

അതേസമയം വിവാ​ഹിതയായാലും തനിക്ക് കുട്ടികൾ വേണ്ടെന്നും അന്ന് രേഖ വ്യക്തമാക്കി. കുഞ്ഞുങ്ങളെ ഞാൻ മിസ് ചെയ്യില്ല. തന്റെ പുരുഷനെ കണ്ടെത്തിയാലും അങ്ങനെ തോന്നില്ല. എന്റെ മുൻ​ഗണനകളോടുള്ള അന്യായമായിരിക്കും അത്. കാരണം കുഞ്ഞുണ്ടായാൽ മറ്റൊന്നിലേക്കും എനിക്ക് ശ്രദ്ധ നൽകാൻ പറ്റില്ലെന്നും അന്ന് രേഖ വ്യക്തമാക്കി. മുംബൈയിലെ വീട്ടിലാണ് രേഖ ഇന്ന് താമസിക്കുന്നത്. രേഖയുടെ കാഴ്ചപ്പാടുകൾ പലപ്പോഴും കാലത്തിന് മുമ്പേ സഞ്ചരിച്ചെന്ന് ആരാധകർ പറയുന്നു.

അമിതാഭ് ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന് ഒരുകാലത്ത് ബോളിവുഡിൽ പരക്കെ സംസാരമുണ്ടായിരുന്നു. എഴുപതുകളിലെ ഹിറ്റ് ജോഡിയായ ബച്ചനും രേഖയും അക്കാലത്ത് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. അമിതാഭ് ബച്ചൻ അന്ന് വിവാഹിതനുമാണ്. രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് നടൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. കരിയറിന്റെ ഒരു ഘട്ടത്തിൽ രേഖയോടൊപ്പം അഭിനയിക്കേണ്ടെന്ന് ന‌‍ടൻ തീരുമാനിക്കുകയും ചെയ്തു. അതേസമയം അമിതാഭ് ബച്ചനുമായി പ്രണയമുണ്ടെന്ന് രേഖ ചില അഭിമുഖങ്ങളിൽ പരോക്ഷമായി പറഞ്ഞിട്ടുണ്ട്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X