നിന്നിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല, ഒരുപാട് പ്രതിസന്ധികൾ നീ മറികടന്നു; ഐശ്വര്യക്ക് രേഖ അയച്ച കത്ത്

ഇന്ത്യൻ സിനിമയിലെ അനശ്വര നായികയാണ് രേഖ. ഒരു കാലത്തെ താരറാണിയായിരുന്ന രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിച്ച നടിയായാണ് രേഖയെ ആരാധകർ കാണുന്നത്. രേഖയുടെ ഐക്കോണിക് ഫോട്ടോഷൂട്ടുകളും ​ഗാനരം​ഗങ്ങളും ഏറെയാണ്. തന്നെ അതീവ ഭം​ഗിയോടെ ഓഫ് സ്ക്രീനിലും ഓൺസ്ക്രീനിലും കാണാനാണ് രേഖ അന്നും ഇന്നും ആ​ഗ്രഹിക്കുന്നത്. രേഖയുടെ ജനറേഷനിലെ പല നടിമാർക്കും ഇത് സാധിച്ചിരുന്നില്ല.

എന്നാൽ രേഖ എന്നും തന്റെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ നൽകി. പുതുമുഖ നടിമാരുടെ അഭിനയ മികവും കരിയർ ​ഗ്രാഫും വിലയുരുത്താനും രേഖയ്ക്ക് സാധിക്കാറുണ്ട്. സൗന്ദര്യം കൊണ്ട് രേഖയെ എന്നും ആകർഷിച്ച ന‌ടി ഐശ്വര്യ റായ് ആണ്. ഐശ്വര്യയുടെ ജ്വലിക്കുന്ന സ്ക്രീൻ പ്രസൻസും ബഹുമാനത്തോടെയുള്ള പെരുമാറ്റവും രേഖയ്ക്ക് വളരെ ഇഷ്ടമാണ്. ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് പൊതുവേദികളിൽ രേഖ സംസാരിച്ചിട്ടുമുണ്ട്.

Aishwarya Rai  Rekha

ഐശ്വര്യക്ക് രേഖ എഴുതിയ കത്ത് ഒരിക്കൽ വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഐശ്വര്യയുടെ സ്വഭാവ സവിശേഷതകളെ പ്രശംസിച്ച് കൊണ്ടാണ് രേഖ കത്തയച്ചത്. നിന്നെ പോലെ ആത്മാവിനോട് ഇണങ്ങി നിൽക്കുന്ന സ്ത്രീ ഒഴുകുന്ന നദി പോലെയാണ്. ഒരിക്കലും നിശ്ചലമല്ല. ഭാവഭേദമില്ലാതെ ആ​ഗ്രഹിക്കുന്ന സ്ഥലത്തേക്ക് എത്തുന്നു. ആളുകൾ നമ്മൾ പറഞ്ഞതും ചെയ്തതും മറന്നേക്കാം. പക്ഷെ അവർക്ക് നമ്മളുണ്ടാക്കിയ തോന്നിൽ ഒരിക്കലും മറക്കില്ല. എല്ലാ സദ്​ഗുണങ്ങളിലും ധീരതയാണ് ഏറ്റവും പ്രധാനം.

കാരണം ധീരതയില്ലാതെ നിങ്ങൾക്ക് മറ്റൊരു നല്ല ​ഗുണവും നിലനിർത്താൻ പറ്റില്ല. ആളത്തിലുള്ള ശക്തിയും ശുദ്ധമായ ഊർജവും നിങ്ങൾ സംസാരിക്കുന്നതിന് മുമ്പേ നിങ്ങളെ പരിചയപ്പെടുത്തുന്നു. നീ ചെയ്ത ഏറ്റവും ബുദ്ധിപരമായ കാര്യം കൃതഞ്ജതയോടെ വർത്തമാനത്തോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ്. ചെയ്യാനിഷ്ടമുള്ള കാര്യങ്ങളെ പിന്തുടർന്നു. പിന്നീട് ആളുകൾക്ക് നിന്നിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത വിധം നന്നായി ചെയ്തു.

Aishwarya Rai  Rekha

നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികൾ മറികടന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു. ഇതിൽ തനിക്ക് അഭിമാനമുണ്ടെന്നും ദീർഘമായ കുറിപ്പിൽ രേഖ വ്യക്തമാക്കി. സിനിമാ രം​ഗത്ത് ഐശ്വര്യ റായിപ്പോൾ സജീവമല്ല. ഏറെക്കാലത്തിന് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയെങ്കിലും പിന്നീട് നടിയുടെ മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടില്ല.

50 കാരിയായ ഐശ്വര്യ റായ് കുടുംബത്തോടൊപ്പമുള്ള സമയത്തിനാണിപ്പോൾ കൂടുതൽ പ്രധാന്യം നൽകുന്നത്. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. രേഖയും വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കുകയാണ്. അഭിനയ പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ രേഖയിന്ന് തയ്യാറല്ല. സിനിമാ രം​ഗത്തേക്ക് രേഖ തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. സിനിമകളിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും ബോളിവുഡിലെ അവാർഡ് നിശകളിലും മറ്റും രേഖ സാന്നിധ്യം അറിയിക്കാറുണ്ട്.

More from Filmibeat

Read more about: rekha aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X