ഭാര്യ മേക്കപ്പ് അഴിക്കുന്നത് കണ്ട് ഞെട്ടി; വീട് വിട്ട് പോയില്ല; മറ്റൊരു മുറിയിൽ താമസിച്ചു; സെയ്ഫ് പറഞ്ഞത്

ബോളിവുഡിലെ വലിയ ജനശ്രദ്ധ ലഭിക്കുന്നവരാണ് സെയ്ഫ് അലി ഖാനും കുടുംബവും. നടി ഷർമിള ടാ​ഗോറിന്റെ മകനായ സെയ്ഫ് അലി ഖാൻ വർഷങ്ങളായി സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നു. നടന്റെ ഭാര്യ കരീന കപൂറും സിനിമാ രം​ഗത്ത് സജീവമാണ്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് രണ്ട് പേരും പ്രാധാന്യം നൽകുന്നു. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് താര ദമ്പതികളുടെ മക്കൾ.

ആദ്യ വിവാഹബന്ധത്തിൽ സെയ്ഫ് അലി ഖാന് ഇബ്രാഹിം, സാറ എന്നീ മക്കളുണ്ട്. നടി അമൃത സിം​ഗിൽ സെയ്ഫിന് ജനിച്ച മക്കളാണിത്. സെയ്ഫും അമൃതയും തമ്മിലുള്ള വിവാഹമോചനം ഒരു കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 1991 ലാണ് സെയ്ഫും അമൃതയും വിവാഹിതരായത്.

Saif Ali Khan

സെയ്ഫ് അലി ഖാനേക്കാൾ 12 വയസ് കൂടുതലായിരുന്നു അമൃതയ്ക്ക്. എന്നാൽ പ്രണയത്തിന് മുന്നിൽ പ്രായ വ്യത്യാസം വിലങ്ങ് തടിയായില്ല. വർഷങ്ങൾ കടന്ന് പോകവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉ‌ടലെ‌ടുത്തു. വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹ മോചനം നേടി.

വിവാ​ഹിതരായിരുന്ന സമയത്ത് അമൃതയുമായുള്ള പ്രണയകാലത്തെക്കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ ഡേറ്റിനെക്കുറിച്ചാണ് സെയ്ഫ് അന്ന് സംസാരിച്ചത്. അവളു‌ടെയടുത്ത് ഡിന്നറിന് പോയപ്പോൾ അവൾ മേക്കപ്പ് അഴിക്കുകയായിരുന്നു. നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. ഇതാണ് ഞാൻ എന്ന് അവൾ പറഞ്ഞെന്ന് സെയ്ഫ് ഓർത്തു. മേക്കപ്പ് അഴിക്കുന്നത് കണ്ട് ഞെട്ടിയെങ്കിലും മേക്കപ്പില്ലാത്ത അമൃതയുടെ സൗന്ദര്യത്തിൽ നടൻ ആകൃഷ്ടനായി.

Saif Ali Khan

ആ ഡേറ്റിം​ഗിലാണ് താൻ ആദ്യമായി അമൃതയെ ചുംബിക്കുന്നതെന്നും സെയ്ഫ് അലി ഖാൻ തുറന്ന് പറഞ്ഞു. ചുംബനത്തിന് ശേഷം ഐ ലവ് യൂ എന്ന് പറഞ്ഞു. ഐ ലവ് യു ടൂ എന്ന് അവളും. പിന്നീട് ആ വീട് വിട്ട് താൻ പോയിട്ടില്ല. മറ്റൊരു മുറിയിൽ താമസിച്ചു. ഒരു മാസം തങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും സെയ്ഫ് അന്ന് തുറന്ന് പറഞ്ഞു.

സെയ്ഫും അമൃതയും വേർപിരിഞ്ഞതിന് കാരണമായി പല അഭ്യൂഹങ്ങളും വന്നിരുന്നു. നടന് മറ്റ് സ്ത്രീകളുമായുള്ള ബന്ധമാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നു. ഇറ്റാലിയൻ ഡാൻസറും മോഡലുമായ റോസ കാറ്റലോണയുമായി സെയ്ഫിനുള്ള അ‌ടുപ്പവും അക്കാലത്ത് ചർച്ചയായി. എന്നാൽ ​ഗോസിപ്പുകളെയെല്ലാം സെയ്ഫ് അലി ഖാൻ നിഷേധിച്ചു. തന്നോടും കുടുംബത്തോടുമുള്ള അമൃതയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് സെയ്ഫ് വ്യക്തമാക്കി.

അമൃതയ്ക്കും മക്കൾക്കുമായി വലിയ ജീവനാംശമാണ് സെയ്ഫ് വിവാഹമോചന സമയത്ത് നൽകിയത്. ഇതേക്കുറിച്ച് നടൻ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് അമൃതയ്ക്ക് നൽകേണ്ട പണം. 2.5 കോടി രൂപയ്ക്കടുത്ത് ഇതുവരെ നൽകി. മകന് 18 വയസാകുന്നത് വരെ മാസം ഒരു ലക്ഷം രൂപ നൽകുന്നുണ്ട്. ഞാൻ ഷാരൂഖ് ഖാൻ അല്ല. എന്റെ കൈയിൽ ഇത്രയും പണം ഇല്ല. എന്നാൽ പണം നൽകുമെന്ന് അമൃതയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും സെയ്ഫ് അലി ഖാൻ അന്ന് പറഞ്ഞു.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X