സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഈ നടിയാണ്; പ്രമുഖ നടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി നടൻ പറഞ്ഞത്
ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. മസില്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇന്ത്യന്‍ യുവാക്കളുടെ മാതൃകാപുരുഷന്‍ കൂടിയാണ്. നടി സംഗീത ബിജ്‌ലാനി മുതല്‍ ഐശ്വര്യ റായി, കത്രീന കൈഫ് വരെ നിരവധി നടിമാരുമായി താരം പ്രണയത്തിലായി. ശക്തമായ പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സല്‍മാന്‍ ഇന്നും അവിവാഹിതനായി തുടരുകയാണ്.
എന്ത് കൊണ്ടാണ് സല്‍മാന്‍ ഇനിയും വിവാഹം കഴിക്കാതെ തുടരുന്നതെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. നിലവില്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റ് ഷോ കളിലുമൊക്കെ തിരക്കിലാണ് സല്‍മാന്‍. എങ്കിലും വിവാഹത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നില്ല. എന്നാല്‍ സല്‍മാന്റെ വിവാഹം നടക്കാത്തതിന് കാരണം ഒരു നടിയാണെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായി വായിക്കാം..

താന്‍ എവിടെ പോയാലും സല്‍മാന്‍ തന്നെ പിന്തുടരുമെന്ന് ഒരിക്കല്‍ നടി രേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രേഖയും സല്‍മാനും അടുത്തടുത്താണ് താമസിക്കുന്നത്. രേഖയെ കാണുന്നതിന് വേണ്ടി അവര്‍ പോവുന്ന യോഗ ക്ലാസിലേക്ക് സല്‍മാനും പോകുമായിരുന്നു എന്നും രേഖ പറഞ്ഞു. അതേ സമയം നടി രേഖ തന്നെയാണ് താന്‍ വിവാഹം കഴിക്കാതിരിക്കാന്‍ കാരണമെന്നാണ് മറ്റൊരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

രേഖയോട് എനിക്ക് ഭ്രാന്തമായ ഇഷ്ടമുണ്ട്. അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. രേഖ കാരണമാണ് താനിന്നും വിവാഹം പോലും കഴിക്കാതെ കാത്തിരിക്കുന്നതെന്നും താന്‍ അവിവാഹിതനായിരിക്കാന്‍ കാരണം ഇതാണെന്നുമാണ് സല്‍മാന്‍ വെളിപ്പെടുത്തിയത്. സല്‍മാന്റെ പരാമര്‍ശത്തെ കുറിച്ച് അറിഞ്ഞ രേഖയും ഇതേ കാര്യം തന്നെ പറഞ്ഞു. 'ഞാനും വിവാഹം കഴിക്കാതിരിക്കുന്നത് ഇത് കൊണ്ടാണ്' എന്ന് രേഖ പറഞ്ഞു.

മുന്‍പ് സംഗീത ബിജ്‌ലാനിയെ വിവാഹം കഴിക്കാനുണ്ടെന്നും സല്‍മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ ഒരുങ്ങിയെങ്കിലും വേര്‍പിരിയുകയായിരുന്നു. സല്‍മാന്‍ ഖാന്റെ ബയോഗ്രാഫിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 1994 മേയ് ഇരുപത്തിയേഴിന് സല്‍മാനും സംഗീതയും വിവാഹം കഴിക്കാന്‍ വേണ്ടി തീയ്യതി വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ആ ചടങ്ങ് നിര്‍ത്തി വെക്കുകയായിരുന്നു.
Recommended Video

സംഗീതയെ വിവാഹം കഴിക്കുന്നതിന് വേണ്ടി ക്ഷണക്കത്ത് വരെ തയ്യാറാക്കിയിട്ടുണ്ടെന്ന് നടനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു സ്ത്രീ കാരണം സംഗീത ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഐശ്വര്യ റായി, സോമി അലി, കത്രീന കൈഫ് തുടങ്ങി അനേകം നടിമാരുമായി സല്‍മാന്‍ പ്രണയത്തിലായി. ഇപ്പോള്‍ ലുലിയ വാന്റര്‍ എന്നയാളുമായി ലിവിംഗ് റിലേഷനില്‍ ആണെന്നാണ് വിവരം.


Click it and Unblock the Notifications