അന്ന് നടൻ സെഹൈൽ ഖാൻ്റെ ഭാര്യ വീട് വിട്ടിറങ്ങി, ഭർത്താവിനെ കുറിച്ച് കേട്ട കഥകളായിരുന്നു എല്ലാത്തിനും കാരണം

ബോളിവുഡ് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമാണ് സെഹൈല്‍ ഖാന്‍. സല്‍മാനെയും മറ്റൊരു സഹോദരനായ അര്‍ബാസിനെയും പോലെ സെഹൈയിലിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ഭാര്യ സീമ സച്ച്‌ദേവിനൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി ഹുമ ഖുറേഷിയുമായി താരം അടുപ്പത്തിലായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ കാര്യങ്ങള്‍ക്ക് മാറ്റമായി.

ഭര്‍ത്താവിന്റെ പേരില്‍ ആരോപണം വന്നതോടെ സെഹൈലിന്റെ വീട് വിട്ട് സീമ മാതാപിതാക്കള്‍ക്കൊപ്പം അപാര്‍ട്ട്‌മെന്റിലേക്ക് താമസം മാറി. സെഹൈല്‍ ഖാന്റെ ടീമായ മുംബൈ ഹീറോസിന്റെ ബ്രാന്‍ഡ് അംബസിഡര്‍ ആയിരുന്നു ഹുമ. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ കാട്ടൂതീ പോലെ പരന്നു.

sohail-seema-

എന്നാല്‍ പുറത്ത് വന്ന വാര്‍ത്തയിലൊരു സത്യവുമില്ലെന്ന് നടിയുടെ മാനേജര്‍ വ്യക്തമാക്കി. ഈ ഗോസിപ്പ് കഥയൊക്കെ വെറുതേ എന്ന് വിചാരിക്കുന്നു എങ്കിലും പലപ്പോഴും താരങ്ങളുടെ കരിയറിനെയും സിനിമയെയും മാനസിക അവസ്ഥയെയുമൊക്കെ ബാധിക്കും. എന്റെ ജീവിതത്തെ കുറിച്ച് ഒന്നും അറിയാതെ മാധ്യമങ്ങള്‍ പല കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു.

എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ചെയ്യുന്ന കഠിനാധ്വാനത്തില്‍ നിന്ന് എന്റെ ശ്രദ്ധ മാറ്റാന്‍ വേണ്ടിയാണ് പലരുമിങ്ങനെ ചെയ്യുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ നേടിയതെല്ലാം മറ്റൊരു മനുഷ്യനിലൂടെ ഉണ്ടായതാണെന്ന് കാണിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഒരു സ്വാധീനമുള്ള കുടുംബത്തില്‍ നിന്നുള്ളവന്‍ ആകാം. അല്ലെങ്കില്‍ സ്വയം സ്വാധീനിച്ചവനും ആകാമെന്നും ഹുമ അന്ന് വാര്‍ത്തയില്‍ പ്രതികരിച്ചിരന്നു.

Recommended Video

Salman Khan Reveals The Story | FIlmiBeat Malayalam

അതേ സമയം സൊഹെയില്‍ ഖാനും ഭാര്യ സീമയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ഉള്ളതായി അടുത്ത കാലത്തും വാർത്തകൾ പ്രചരിച്ചിരുന്നു. 1998 ലാണ് സീമ സച്ചിദേവുമായി സെഹൈലിൻ്റെ വിവാഹം ന്നടക്കുന്നത്. 22 വര്‍ഷമായി ഇരുവരും സന്തുഷ്ടരായി കഴിയുകയും ചെയ്തു.

Read more about: sohail khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X