മകന് ആര്യന്‍ എന്ന് പേരിടാനൊരു കാരണമുണ്ട്; മൂത്തമകനെ കുറിച്ചുള്ള ചോദ്യത്തിന് അന്ന് ഷാരുഖ് ഖാന്‍ പറഞ്ഞ മറുപടി
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖിന്റെ മകന്‍ ആര്യനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലഹരിമരുന്ന് കേസില്‍ താരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ നടക്കുന്നതിനൊപ്പം താരകുടുംബത്തെ സംബന്ധിച്ചുള്ള ചില കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. ഷാരുഖ്-ഗൗര്യ ഖാന്‍ ദമ്പതിമാരുടെ മൂത്തമകനാണ് ആര്യന്‍. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണെങ്കിലും മക്കളുടെ പേരിടലിനൊക്കെ പിന്നില്‍ ചില രസകരമായ കഥയുണ്ടെന്ന് ഷാരുഖ് മുന്‍പ് പറഞ്ഞിട്ടുണ്ട്.
അങ്ങനെ മൂത്തമകന് ആര്യന്‍ എന്ന പേര് വന്നതിന് പിന്നിലെ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഷാരുഖ് ഖാനും ഗൗരിയും വിവാഹിതരാവുന്നത്. അക്കാലത്ത് ഷാരുഖ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലമാണ്. ആര്യനെ ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും ഗൗരിയുടെ കൂടെ ആയിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഏറെ കോംപ്ലിക്കേഷന്‍സിന്റെ ഒടുവിലാണ് ഗൗരി മകന് ജന്മം നല്‍കിയതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഷാരുഖ് വ്യക്തമാക്കി.

ഒരിക്കല്‍ താനൊരു സ്റ്റുഡിയോയില്‍ ഇരിക്കുകയാണ്. ആ സമയത്താണ് പെട്ടെന്ന് ആര്യന്‍ എന്ന പേര് മുന്നിലേക്ക് വരുന്നത്. ഗൗരിയ്ക്കും ഇഷ്ടപ്പെട്ടു. ഇതോടെ വീട്ടില്‍ എല്ലാവരോടും പേര് ഇഷ്ടമായോന്ന് ചോദിക്കുകയും ചെയ്തു. മകന് ആര്യന്‍ എന്നൊരു പേരിട്ടന്നെയുള്ളു. ആ പേര് പറയുമ്പോഴുള്ള സൗണ്ട് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയോട് അവന്റെ പേര് ആര്യന്‍ ഖാന്‍ ആണെന്ന് പറയുമ്പോള്‍ അവള്‍ അവനില്‍ ആകൃഷടയാവുമെന്ന് തോന്നി. കാഴ്ചയില്‍ ആര്യന്‍ എന്നെയും ഗൗരിയെയും പോലെയാണന്നും ഷാരുഖ് സൂചിപ്പിച്ചിരുന്നു.
Recommended Video
യഥാര്‍ഥത്തില്‍ ഞാനും ഗൗരിയും തമ്മില്‍ കാഴ്ചയില്‍ ഒരുപാട് സാമ്യങ്ങളുള്ളതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും വലിയ കണ്ണുകളാണ്, കട്ടിയുള്ള ചുണ്ടുകളാണ്. ബാക്കി എനിക്കറിയില്ല. പക്ഷേ എന്റെ എക്സ്പ്രഷനുകളാണ് മകന് കിട്ടിയിട്ടുള്ളത്. അവനെ വളര്‍ത്തിയത് പല മര്യാദകളും പഠിപ്പിച്ചാണ്. ആര്യനെ വീടിനുള്ളിലൂടെ ഷര്‍ട്ട് ഇടാതെ നടത്താന്‍ താന്‍ സമ്മതിക്കാറില്ലെന്ന് ഷാരുഖ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പുരുഷന് അവന്റെ വീട്ടില്‍ അമ്മയുടെയും സഹോദരിയുടെയും മറ്റേതൊരു സ്ത്രീ സുഹൃത്ത് ആണെങ്കിലും അവരുടെ മുന്നിലൂടെ ഷര്‍ട്ട് ഇല്ലാതെ നടക്കാന്‍ അവകാശമില്ല. എപ്പോഴും ഒരു ടി ഷര്‍ട്ടെങ്കിലും ധരിക്കണമെന്ന് ഞാന്‍ ആര്യനോട് പറയാറുണ്ട്. ആര്യൻ പുതിയ പ്രശ്നത്തിൽ കുടുങ്ങിയതോടെ ഈ വാക്കുകളെല്ലാം വീണ്ടും വൈറലാവുകയാണ്.


Click it and Unblock the Notifications











