For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയുടെ പുറത്ത് നിന്നുള്ള പെണ്‍കുട്ടിയെ കെട്ടുന്നു; വിവാഹക്കാര്യം ഷാഹിദ് ആദ്യം പറഞ്ഞത് മുൻകാമുകി കരീനയോട്

  |

  ബോളിവുഡിലെ പ്രണയവും വേര്‍പിരിയലുകളുമൊക്കെ നിത്യസംഭവം പോലെയാണ്. വര്‍ഷങ്ങളോളം പ്രണയിച്ചിട്ടാണ് ഈ ബന്ധത്തില്‍ നിന്നും പലരും പിന്മാറുന്നതെന്നുള്ളതാണ് രസകരമായ കാര്യം. അത്തരത്തില്‍ നടി കരീന കപൂറും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം സിനിമാലോകം ആഘോഷമാക്കിയതാണ്.

  ഒത്തിരി വര്‍ഷങ്ങള്‍ ഇരുവരും പ്രണയിച്ചിരുന്നു. വിവാഹം കഴിക്കുമെന്ന് വരെ എല്ലാവരും കരുതിയെങ്കിലും അതിന് മുന്‍പ് വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ടാം വിവാഹിതരായി പങ്കാളികളുടെയും മക്കളുടെയും കൂടെ കഴിയുകയാണ്. അതേസമയം ഷാഹിദ് കപൂറിന്റെ വിവാഹത്തെ കുറിച്ച് മുൻപ് കരീന പറഞ്ഞ ചില വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

  ഏറെ കാലം പ്രണയിച്ചതിന് ശേഷം വേര്‍പിരിഞ്ഞവരാണെങ്കിലും ഇപ്പോഴും താരങ്ങള്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇതേ പറ്റി താരങ്ങള്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതിനുദ്ദാഹരണം ഷാഹിദ് കപൂര്‍ വിവാഹം കഴിക്കുന്ന കാര്യം മാധ്യമങ്ങള്‍ അറിയുന്നതിന് മുന്‍പേ കരീനയാണ് അറിഞ്ഞതാണ്. ഇക്കാര്യം കരീനയാണ് മുന്‍പൊരിക്കല്‍ ആരാധകരോടായി പറഞ്ഞത്. വിശദമായി വായിക്കാം.

  Also Read: കാറിൽ വെച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടെ പിടിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് നാ​ഗചൈതന്യ

  ഷാഹിദ് കപൂര്‍ മിറ രജ്പുതിനെയാണ് വിവാഹം കഴിച്ചത്. സിനിമാ നടിയെ വിവാഹം കഴിക്കാന്‍ ആലോചിക്കാതെ സിനിമയ്ക്ക് പുറത്ത് നിന്നൊരാളെ വധുവായി കണ്ടെത്തുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളും നടന് ജനിച്ചു. മിഷ, സെയിന്‍ എന്നാണ് മക്കളുടെ പേര്. ഭാര്യയുടെയും മക്കളുടെയും കൂടെ ഷാഹിദ് സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. ഒപ്പം കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  നടന്‍ സെയിഫ് അലി ഖാനെ വിവാഹം കഴിച്ച് കരീനയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. വിവാഹശേഷവും പ്രസവശേഷവും മുന്‍നിരയില്‍ തന്നെ നായികയായി നിറഞ്ഞ് നില്‍ക്കുകയാണ് കരീന. എന്നാല്‍ ഇപ്പോഴും കരീന പങ്കെടുക്കുന്ന അഭിമുഖങ്ങളില്‍ ഷാഹിദ് കപൂറിന്റെ പേരും ഉയര്‍ന്ന് വരും. നടനെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് കൃത്യമായിട്ടുള്ള മറുപടി കരീന നല്‍കാറുമുണ്ട്.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  അങ്ങനെയാണ് ഷാഹിദ് വിവാഹിതനാവാന്‍ തീരുമാനിച്ചപ്പോള്‍ തന്നോട് ഇക്കാര്യം പറഞ്ഞതിനെ പറ്റി കരീന പറഞ്ഞത്. മിസ് മാലിനിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'വിവാഹത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിന് മുന്‍പ് തന്നോട് ഷാഹിദ് പറഞ്ഞുവെന്നത് സത്യാണ്. ഞങ്ങള്‍ രണ്ട് പേരും ഫെമിനയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ സമയത്ത് തമ്മില്‍ സംസാരിച്ചു. അന്നേരമാണ് ഞാന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. അതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറയുകയും ചെയ്തു'.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'ഷാഹിദിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. വളരെ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ഹൈദര്‍ എന്ന ചിത്രം ഞാന്‍ കണ്ടിട്ടില്ല. എന്റെ സഹോദരി കണ്ടിരുന്നു. അവള്‍ക്കത് വളരെയധികം ഇഷ്ടപ്പെട്ടു. വളരെ കൂളായിട്ടുള്ള വിവാഹമായിരിക്കും അദ്ദേഹത്തിന്റേത്. ഞാന്‍ അദ്ദേഹത്തിന് നല്ലത് വരാന്‍ ആഗ്രഹിക്കുകയും ആശംസിക്കുകയുമാണെന്ന്' മുന്‍പ് കരീന പറഞ്ഞു.

  Read more about: kareena kapoor shahid kapoor
  English summary
  Viral: When Shahid Kapoor Opens Up His Marriage With Mira Rajput To Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X