അഞ്ച് മിനുട്ടിനുള്ളിൽ സമ്മതം പറഞ്ഞു, വീട്ടുകാരുടെ തീരുമാനമായിരുന്നു; വിവാഹത്തെക്കുറിച്ച് ശ്വേത ബച്ചൻ പറഞ്ഞത്
ബോളിവുഡിൽ എപ്പോഴും ശ്രദ്ധ നേടുന്ന താരപുത്രിയാണ് ശ്വേത ബച്ചൻ. അച്ഛനും അമ്മയും സഹോദരനുമല്ലാം സിനിമാ രംഗത്തേക്ക് കടന്ന് വന്നെങ്കിലും ശ്വേത സിനിമ കരിയറായി തെരഞ്ഞെടുത്തില്ല. ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ ഇന്ന് നടനാണ്. എന്നാൽ മകൾ നവ്യ നവേലി നന്ദയ്ക്ക് സിനിമാ രംഗത്തോട് താൽപര്യമില്ല. ബിസിനസുകാരൻ നിഖിൽ നന്ദയാണ് നവ്യ നവേലിയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം. നിഖിൽ നന്ദയുമായുള്ള വിവാഹത്തെക്കുറിച്ച് ശ്വേത ബച്ചൻ പഴയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നിഖിൽ നന്ദയെയായിരിക്കും താൻ വിവാഹം ചെയ്യുകയെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് ശ്വേത അന്ന് തുറന്ന് പറഞ്ഞു. ഫാമിലി ഫ്രണ്ട്സ് മുഖേനയാണ് നിഖിലിനെ ആദ്യമായി കണ്ടത്. ഞാനും നിഖിലും പരസ്പരം കാണണമെന്ന് കുടുംബത്തിന് തോന്നിയപ്പോൾ അവർ ഞങ്ങളെ പരിചയപ്പെടുത്തി. കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ ഇഷ്ടമായെന്നും ശ്വേത ബച്ചൻ വ്യക്തമാക്കി.

ശ്വേത അന്ന് കോളേജ് വെക്കേഷനിലായിരുന്നു. നിഖിൽ നന്ദ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മുംബെെയിലെത്തിയ സമയം. നിഖിലിനെ വിവാഹത്തിന് മുമ്പ് താൻ ഡേറ്റ് ചെയ്തിട്ടില്ലെന്നും ശ്വേത ബച്ചൻ പറയുന്നു. പ്രൊപ്പോസലിന് പത്ത് ദിവസം മുമ്പാണ് നിഖിലിനെ കാണുന്നത്. നിഖിൽ പ്രൊപ്പോസ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളിൽ ഞാൻ യെസ് പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ വിവാഹവും നടന്നെന്നും ശ്വേത ബച്ചൻ വ്യക്തമാക്കി.
ഇതേ അഭിമുഖത്തിൽ മരുമകനെക്കുറിച്ച് അഭിഷേക് ബച്ചനും സംസാരിക്കുന്നുണ്ട്. നിഖിൽ നന്ദ ശ്വേതയ്ക്കൊപ്പം സന്തോഷമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്. താരകുടുംബത്തിന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ലൈം ലെെറ്റിൽ നിന്ന് മാറി നിൽക്കാനാഗ്രഹിക്കുന്നയാളാണ് നിഖിൽ നന്ദ. അപൂർവമായേ നിഖിൽ നന്ദയെയും ശ്വേത ബച്ചനെയും ഒരുമിച്ച് കാണാറുള്ളൂ.

ഇവർ തമ്മിൽ അകൽച്ചയിലാണെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ പിന്നീടിവരെ ഒരുമിച്ച് വിവാഹ ചടങ്ങുകളിൽ കണ്ടിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ശ്വേത ബച്ചൻ അധികം തുറന്ന് സംസാരിക്കാറില്ല. നാത്തൂൻ ഐശ്വര്യ റായുടെ ആരാധകർ കടുത്ത സെെബർ ആക്രമണം ശ്വേത ബച്ചന് നേരെ നടത്താറുണ്ട്. ഐശ്വര്യയും ശ്വേത ബച്ചനും അകൽച്ചയിലാണെന്നാണ് ഇവരുടെ വാദം.
അടുത്തിടെ ഐശ്വര്യയും അഭിഷേക് ബച്ചനും അകൽച്ചയിലെന്ന് അഭ്യൂഹം വന്നപ്പോഴും പഴി കേൾക്കേണ്ടി ശ്വേത ബച്ചനാണ്. ഗോസിപ്പുകളോട് താര കുടുംബം പ്രതികരിക്കാറേയില്ല. ശ്വേത ബച്ചനെയും ഐശ്വര്യ റായിയെയും ആരാധകർ ഒരുമിച്ച് കാണാറേയില്ല. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ റായ് അകലം പാലിക്കുന്നെന്ന വാദവും ശക്തമാണ്. 2007 ലാണ് ബച്ചൻ കുടുംബത്തിലേക്ക് ഐശ്വര്യ റായ് എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ താര കുടുംബത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു.
എന്നാൽ ഐശ്വര്യ റായോ അഭിഷേക് ബച്ചനോ ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. ബച്ചൻ കുടുംബത്തിലെ പുതുതലമുറയും സിനിമാ രംഗത്തേക്ക് വന്നിട്ടുണ്ട്. ആർച്ചീസ് എന്ന സിനിമയിലൂടെ 2023 ലാണ് ശ്വേത ബച്ചന്റെ മകൻ അഗസ്ത്യ നന്ദ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമ പക്ഷെ പരാജയപ്പെട്ടു. അഗസ്ത്യയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications











