സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിച്ചിട്ടും കാര്യമില്ല; അധികകാലം നില്‍ക്കില്ലെന്ന് പറഞ്ഞവരുണ്ടെന്ന് സോനാക്ഷി സിൻഹ
ബോളിവുഡ് സിനിമയിലെ പ്രമുഖ നടിയും താരുപത്രിയുമാണ് സോനാക്ഷി സിന്‍ഹ. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകളായ സോനാക്ഷി 2010 ലാണ് നായികയായി അരേങ്ങറ്റം കുറിക്കുന്നത്. ആദ്യ സിനിമയായ ദബാംഗില്‍ സല്‍മാന്‍ ഖാന്റെ പ്രണയകഥാപാത്രമായ രാജ്ജോ എന്ന വേഷത്തിലാണ് സോനാക്ഷി അഭിനയിച്ചത്.
അരങ്ങേറ്റ സിനിമ തന്നെ വിജയമായതോടെ സോനാക്ഷിയും പ്രശസ്തിയിലേക്ക് വളര്‍ന്നു. മികച്ച പുതുമുഖത്തിനുള്ള നിരവധി അവാര്‍ഡുകള്‍ നേടി കൊണ്ടാണ് സോനാക്ഷി കരിയറിന് തുടക്കം കുറിച്ചത്. എന്നാല്‍ എത്രയൊക്കെ നേടിയാലും സോനാക്ഷിയുടെ കരിയര്‍ അധികം മുന്നോട്ട് പോവില്ലെന്ന് മുന്‍വിധി എഴുതപ്പെട്ടിരുന്നു. ഇതേ കുറിച്ച് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്.

അഭിനവ് കശ്യപിന്റെ ദബാംഗ് എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പമാണ് സോനാക്ഷിയുടെ അരങ്ങേറ്റം. സല്‍മാന്റെ കരിയറിലെയും മികച്ച സിനിമകൡലൊന്നായിരുന്നു ദബാംഗ്. എന്നാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ അധികനാള്‍ നിലനില്‍ക്കില്ലെന്ന് ആളുകള്‍ പലപ്പോഴായി തന്നോട് പറഞ്ഞിരുന്നെന്നാണ് ഒരു അഭിമുഖത്തില്‍ സോനാക്ഷി തന്നെ വെളിപ്പെടുത്തിയത്. ആളുകള്‍ എന്തിനാണ് അങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു.

'കരിയറും ജീവിതവും ആരംഭിക്കാന്‍ പോവുന്ന ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദന നല്‍കുന്ന വാക്കുകളായിരുന്നു അതൊക്കെ. ആ സമത്ത് അത് വളരെ യാദൃശ്ചികമായിരുന്നു. സത്യം പറഞ്ഞാല്‍ ഇക്കാര്യങ്ങളൊന്നും ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. അതിന് പകരം എന്റെ ജോലി എന്താണോ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഇത്തരം പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അതാണ് ഏക പോംവഴിയെന്നും മനസിലായെന്ന്', സോനാക്ഷി പറയുന്നു.

എന്തായാലും തന്റെ ആ തീരുമാനം ശരിയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകള്‍ എന്നെ കുറിച്ച് പറഞ്ഞിരുന്നത് അവസാനിപ്പിച്ചു എന്നും സോനാക്ഷി വ്യക്തമാക്കുന്നു. അങ്ങനെയാണ് ദബാംഗിന്റെ രണ്ടും മൂന്നും ഭാഗങ്ങളില്‍ നായികയായി നടി അഭിനയിച്ചത്. ഈ സിനിമകളെല്ലാം വിജയിച്ചതിന് പുറമേ ബോളിവുഡില്‍ കൈനിറയെ അവസരങ്ങളാണ് നടിയെ തേടി എത്തിയത്. ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

മാത്രമല്ല ആദ്യ സിനിമയിലെ നായകനും സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാനുമായിട്ടും നല്ല അടുപ്പും കാത്തുസൂക്ഷിക്കാന്‍ സോനാക്ഷിയ്ക്ക് സാധിച്ചിരുന്നു. സല്‍മാനൊപ്പം പിന്നീടും സിനിമകളുടെ ഭാഗമാവാന്‍ സോനാക്ഷിയ്ക്ക് സാധിച്ചു.
ഏറ്റവുമൊടുവില്‍ ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രത്തിലാണ് സോനാക്ഷി അഭിനയിച്ചത്. കഴിഞ്ഞ നവംബറിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ഇനി കക്കൂഡ എന്നൊരു സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നത്. ഇതിന് പുറമേ മറ്റൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ പരിപാടികളും വെബ് സീരിസിലുമൊക്കെ സോനാക്ഷി സിന്‍ഹ സജീവ സാന്നിധ്യമാണ്. ധാഹഡ് എന്ന പുതിയൊരു വെബ് സീരിസില്‍ അഞ്ജലി ഭാട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനാക്ഷിയാണ്. ക്രൈം മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന പരമ്പര ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
സോനാക്ഷിയുടെ കഥാപാത്രം വളരെ പെട്ടെന്ന് ഇത് ജനപ്രീതി നേടുകയും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുൻപേ ഫീൽഡ് ഔട്ടായി പോകുമെന്ന് പറഞ്ഞിട്ടും ഇപ്പോഴും നിറഞ്ഞ് നിൽക്കാൻ നടിയ്ക്ക് സാധിക്കുന്നതിൻ്റെ കാരണവും ഇതാണ്.


Click it and Unblock the Notifications











