മദ്യപിച്ച് ബോധമില്ലാതെ റൂമിൽ തട്ടിയ സഞ്ജയ് ദത്ത്; ദേഷ്യത്തിൽ ശ്രീദേവിയെടുത്ത തീരുമാനം മാറ്റേണ്ടി വന്നപ്പോൾ

ശ്രീദേവി എന്ന പേരിന് പകരം വെക്കാൻ മറ്റൊരു നടിയും ഇന്ത്യൻ സിനിമയിൽ പിന്നെ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. അഭിനയ മികവും വശ്യമായ സൗന്ദര്യവും കൊണ്ട് ബി​ഗ് സ്ക്രീനിൽ തരം​ഗം സൃഷിടിച്ച ശ്രീദേവി ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിൽ അന്ന് അറിയപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി ഈ ഖ്യാതി നേടുന്ന നടി ശ്രീദേവിയാണ്. വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാനായതാണ് ശ്രീദേവിയെ തുണച്ചത്. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളും ശ്രീദേവിയുടെ കൈയിൽ ഭദ്രമായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചു. ഹിന്ദിയിൽ തിരക്കേറിയതോടെ തെന്നിന്ത്യൻ സിനിമകളിൽ കുറേക്കാലത്തേക്ക് ശ്രീദേവിയെ കാണാതായി. മിസ്റ്റർ ഇന്ത്യ, ചാന്ദ്നി, ലമ്ഹേ, ഹിമ്മത് വാല, ഇം​ഗ്ലീഷ് വിം​ഗ്ലീഷ് തുടങ്ങിയവ നടിയുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ചിലത് മാത്രമാണ്. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ച ശ്രീദേവി നായികയായി നിറഞ്ഞ് നിന്നു.

Sridevi

പൊതുവെ നായകൻമാരാണ് തന്നെക്കാൾ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുകയെങ്കിൽ പലപ്പോഴും ശ്രീദേവിയുടെ കാര്യത്തിൽ ഇത് തിരിച്ചായിരുന്നു. യുവനടൻമാരുടെ നായികയായി അഭിനയിക്കാൻ ശ്രീദേവിക്ക് കഴിഞ്ഞു. ഇവരേക്കാൾ താരമൂല്യവും ശ്രീദേവിക്കുണ്ടായിരുന്നു. പ്രതിഫലത്തിലും ശ്രീദേവി മുന്നിലായിരുന്നു. എന്നാൽ ശ്രീദേവി ഒപ്പം അഭിനയിക്കാൻ മടിച്ച ഒരു നടനുണ്ട്. വിവാദ നടനായ സഞ്ജയ് ദത്തിനൊപ്പമാണ് ശ്രീദേവി അഭിനയിക്കാൻ മടിച്ചത്.

എന്നാൽ ശ്രീദേവി നടനൊപ്പം ഒരു കണ്ടീഷനിൽ പിന്നീട് അഭിനയിക്കുകയും ചെയ്തു. 1993 ലെ ​ഗുംരാഹ് എന്ന സിനിമയിലാണ് സഞ്ജയ് ദത്തിനൊപ്പം ശ്രീദേവി അഭിനയിച്ചത്. മഹേഷ് ഭട്ടാണ് ഈ സിനിമ ഒരുക്കിയത്. കരിയറിൽ ഒരു താഴ്ച വന്ന ഘട്ടത്തിൽ അനിഷ്ടം മറന്ന് ശ്രീദേവി ഈ സിനിമയിൽ അഭിനയിക്കുകയായിരുന്നു.

സെറ്റിൽ സഞ്ജയ് ദത്തിനോട് ശ്രീദേവി സംസാരിക്കാറേ ഇല്ലായിരുന്നത്രെ. ഷൂട്ട് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ശ്രീദേവി പോവും. സഞ്ജയ് ദത്തിൽ നിന്നും മുമ്പൊരിക്കൽ ഉണ്ടായ അനുഭവമാണത്രെ ശ്രീ​ദേവിക്ക് ഈ അനിഷ്ടം തോന്നാൻ കാരണമായത്.

ഹിമ്മത്വാല എന്ന സിനിമയിൽ ശ്രീദേവിയെ അഭിനയിക്കവെ സെറ്റിൽ നടിയെ കാണാൻ സഞ്ജയ് എത്തി. ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു സഞ്ജയ്. മദ്യപിച്ച അവസ്ഥയിലാണത്രെയ സഞ്ജയ് ശ്രീദേവിയെ കാണാൻ വന്നത്. ശ്രീദേവിയുടെ മേക്കപ്പ് റൂമിൽ നടൻ തട്ടി വിളിച്ചു. മദ്യപിച്ച് ലക്ക് കെട്ട സഞ്ജയ് ദത്തിനെ കണ്ട് ശ്രീദേവി അമ്പരന്നു. ഈ നടനൊപ്പം താൻ അഭിനയിക്കില്ലെന്ന് അന്ന് ശ്രീദേവി തീരുമാനിച്ചിരുന്നത്രെ. കരിയറിൽ ഒരു വീഴ്ച വന്നപ്പോൾ മാത്രമാണ് ശ്രീദേവി ഈ തീരുമാനം മാറ്റിയത്.

Sridevi, Sanjay Dutt

കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴും ചില ചട്ടങ്ങൾ ശ്രീദേവിക്ക് ഉണ്ടായിരുന്നു. ഒരു സിനിമയിലും ചുംബന രംഗത്തിൽ അഭിനയിക്കില്ല എന്നതായിരുന്നു ഇതിലൊന്ന്. ഡ്യൂപ്പിനെ വെച്ച് ജോഷില എന്ന സിനിമയിൽ ഈ രം​ഗം ചിത്രീകരിച്ചതിൽ ശ്രീദേവി അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരി മാസത്തിലാണ് ശ്രീദേവി മരിക്കുന്നത്.

ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ശ്രീദേവിയെ. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണാണ് മരണമെന്നാണ് അന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് ആരോപണം വന്നിരുന്നു. എന്നാൽ പിന്നീട് ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ആനന്ദ് എൽ രാജ് ഒരുക്കിയ സീറോ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് പ്രേക്ഷകർ അവസാനമായി കണ്ടത്. ഷാരൂഖ് ഖാനായിരുന്നു സിനിമയിലെ നായകൻ.

Read more about: sridevi sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X