ആദ്യ ഭാര്യയെ കാണാൻ പോയതിന് പൊട്ടിത്തെറിച്ച ശ്രീദേവി; 'മക്കളെ പോലും ബോണി കപൂറിൽ നിന്ന് അകറ്റി'

ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പല വിവാ​ഹങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഇതിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയ വിവാഹമായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും. വിവാദങ്ങൾ, ആരോപണങ്ങൾ, അധിക്ഷേപങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഈ വിവാഹ ബന്ധം അതിജീവിച്ചു. ശ്രീദേവി തനിക്കിഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിതം തുടങ്ങിയപ്പോൾ ഇല്ലാതായത് മോണ ശൗരി കപൂർ എന്ന സ്ത്രീയുടെ ജീവിതമാണ്.

ബോണി കപൂറിന്റെ ആദ്യ ഭാര്യയായിരുന്ന മോണ കപൂർ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സന്തോഷകരമായി ജീവിക്കവെയാണ് ശ്രീദേവിയുടെ കടന്ന് വരവ്. ശ്രീദേവിയും മോണ കപൂറും അക്കാലത്ത് സുഹൃത്തുക്കളുമായിരുന്നു. ശ്രീദേവിയും ബോണി കപൂറും തന്നെ വഞ്ചിക്കുമെന്ന് ഒരിക്കലും മോണ കപൂർ കരുതിയിരുന്നില്ല. ഭർത്താവ് തന്നെയാണ് ശ്രീദേവിയും താനും പ്രണയത്തിലാണെന്ന് മോണ കപൂറിനോട് തുറന്ന് പറയുന്നത്.

Sridevi, Boney Kapoor

ശ്രീദേവി ​ഗർഭിണിയാണെന്ന് കൂടി മനസ്സിലാക്കിയതോടെ ഈ ബന്ധത്തിൽ നിന്നും മോണ കപൂർ പിൻവാങ്ങി. അർജുൻ കപൂർ, അൻഷുള കപൂർ എന്നീ രണ്ട് മക്കളുമായി മോണ തന്റെ ജീവിതം നയിച്ചു. ഉപേക്ഷിച്ച് പോയ അച്ഛനെക്കുറിച്ച് അർ‌ജുൻ കപൂറിന് ആദ്യം വലിയ മതിപ്പില്ലായിരുന്നു. ശ്രീദേവിയുമായും അർജുനും അൻഷുളയും അകന്ന് കഴിഞ്ഞു.

ശ്രീദേവിയുടെ മരണ ശേഷമാണ് ബോണി കപൂറിന്റെ രണ്ട് ബന്ധങ്ങളിലെ മക്കൾ പരസ്പരം അടുത്തത്. ശ്രീദേവി-ബോണി കപൂർ വിവാഹത്തിന്റെ 27ാം വാർഷിക ദിനമാണിന്ന്. വാർഷിക ദിനത്തിൽ ശ്രീദേവിക്കൊപ്പമുള്ള പഴയൊരു ഫോട്ടോ ബോണി കപൂർ പങ്കുവെച്ചിട്ടുണ്ട്.

ഏറെനാൾ പ്രണയാഭ്യർത്ഥന നടത്തിയ ശേഷമാണ് ശ്രീദേവി ഈ ബന്ധത്തിന് ബോണി കപൂറിനോട് സമ്മതം പറഞ്ഞത്. അമ്മയുടെ മരണമുൾപ്പെടെ മാനസികമായി ബാധിച്ചിരുന്ന കാലത്താണ് ബോണി കപൂറിന്റെ സാമീപ്യം ശ്രീദേവിക്ക് ആശ്വാസമാവുന്നത്. ഈ ബന്ധം പ്രണയമായി വളർന്നു.

1997 ൽ സ്റ്റാർഡസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഈ ബന്ധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ബോണിയുടെ ജീവിതത്തിലെ രണ്ടാം സ്ഥാനക്കാരിയായി തുടരാൻ ശ്രീദേവിക്ക് താൽപര്യം ഇല്ലായിരുന്നത്രെ. മോണ കപൂർ ബോണിയുടെ നിയമപരമായ ഭാര്യയായി തുടരുന്നതിൽ ശ്രീദേവിക്ക് അതൃപ്തി തോന്നി. ഇതുകൂടാതെ വിവാ​ദമായ പല വെളിപ്പെടുത്തലും സ്റ്റാർഡസ്റ്റിലെ റിപ്പോർട്ടിലുണ്ടായിരുന്നു.

Sridevi, Boney Kapoor

ഒരിക്കൽ ആദ്യ ഭാര്യയുടെയും മക്കളുടെയുമൊപ്പം ബോണി കപൂർ യാത്ര പോയതിന് ശ്രീദേവി രോഷാകുലയായത്രെ. ബോണി കപൂറിനെ ചീത്ത വിളിച്ച ശ്രീദേവി ഭാര്യയെയും മക്കളെയും അത്രയ്ക്കിഷ്ടമാണെങ്കിൽ ആ വീട്ടിലേക്ക് പൊയ്ക്കോ എന്ന് ആക്രോശിക്കുകയും ചെയ്തു. ശ്രീദേവിയുടെ അയൽപ്പക്കത്തുള്ളവരുടെ വാക്കുകളാണ് ഈ റിപ്പോർട്ടിൽ വന്നത്. പലരും ഈ റിപ്പോർട്ടിൽ ശ്രീദേവിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

ആദ്യ വിവാഹത്തിലെ മക്കളുമായുള്ള ബോണി കപൂറിന്റെ ബന്ധം ഇല്ലാതാക്കിയത് ശ്രീദേവിയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ശ്രീദേവിയോട് അരിശം കൊണ്ട മോണ കപൂറിന്റെ അമ്മ ശ്രീദേവിയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. നടിയെ ഇവർ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്രെ. ഒടുവിൽ ആദ്യ ഭാര്യ മോണ കപൂറിനെ ബോണി കപൂർ കാണുന്നതിൽ നിന്നും ശ്രീദേവി പൂർണമായും വിലക്കി.

ഇത് മോണ കപൂറിന്റെ മക്കളായ അർജുൻ കപൂറും അൻഷുള കപൂറും ശ്രീദേവിയോട് ശത്രുത കാണിക്കാനുള്ള കാരണമായി. ശ്രീദേവിയോടുള്ള അനിഷ്ടം അർജുൻ തുറന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്. ശ്രീദേവി തന്റെ പിതാവിന്റെ ‌ ഭാര്യയാണ്. അതിൽ കൂടുതൽ ഒരു ബന്ധവും തനിക്കവരോട് ഒരിക്കലും ഉണ്ടാവില്ലെന്നാണ് അർജുൻ മുമ്പൊരിക്കൽ പറഞ്ഞത്. എന്നാൽ ശ്രീദേവിയുടെ മരണ ശേഷം പഴയ വൈര്യമെല്ലാം അർജുൻ കപൂർ മറന്നു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X