പിരിഞ്ഞെങ്കിലും ആ ഇടം എനിക്കുണ്ട്; പവിത്രമാണത്; ഹൃതിക്കുമായി പിരിഞ്ഞ ശേഷം സൂസൻ പറഞ്ഞത്

ബോളിവുഡിൽ ഹൃതിക് റോഷന് പകരം വെക്കാൻ മറ്റൊരു സ്റ്റെെലിഷ് താരമില്ലെന്നാണ് ആരാധകർ പറയുന്നത്. ​ഗ്രീക്ക് ദേവൻ എന്ന് ആരാധകർ വാഴ്ത്തുന്ന ഹൃതിക് ഒട്ടനവധി ഹിറ്റുകൾ ഇക്കാലയളവിനിടെ ബോളിവുഡിന് സമ്മാനിച്ചു. ഫിലിം മോക്കറായ പിതാവ് രാകേഷ് റോഷന്റെ പിന്തുണയോടെ സിനിമാ കരിയറിന് തുടക്കം കുറിച്ച ഹൃതിക്കിന് പിന്നീട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു. വിജയപരാജയങ്ങൾ ഹൃതിക്കിന്റെ കരിയറിൽ ഒരുപോലെ വന്നിട്ടുണ്ട്.

ഒടുവിൽ പുറത്തിറങ്ങിയ വിക്രം വേദ എന്ന സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കരിയറിനപ്പുറം ഹൃതിക്കിന്റെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. നടി സബ അസദുമായി പ്രണയത്തിലാണ് ഹൃതിക്. ഇരുവരും വിവാഹം ചെയ്യാനൊരുങ്ങുന്നെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ​ഗോസിപ്പുകൾ വരുന്നുണ്ട്. എന്നാൽ‌ താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. തുടക്കത്തിൽ പ്രണയം മറച്ച് വെച്ചെങ്കിലും ഇപ്പോൾ ഹൃതിക്കും സബയും പൊതുവേദികളിൽ ഒന്നിച്ചെത്താൻ മടിക്കുന്നില്ല.

വിവാഹമോചിതനായ ശേഷമാണ് ഹൃതിക് സബയുമായി അടുക്കുന്നത്. സൂസൻ ഖാനായിരുന്നു ഹൃതിക്കിന്റെ ആദ്യ ഭാര്യ. 2000 ലാണ് ഇവർ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളും പിറന്നു. 2014 ൽ ദമ്പതികൾ വേർപിരിയുകയാണുണ്ടായത്. ഇരുവരെയും ഒന്നിപ്പിക്കാൻ കുടുംബവും ബന്ധുക്കളും ശ്രമിച്ചെങ്കിലും വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഹൃതിക്കും സൂസൻ ഖാനുമെത്തി.

Sussanne Khan, Hrithik Roshan

ആരോപണ പ്രത്യാരോപണങ്ങൾക്കൊന്നും നിൽക്കാതെ രമ്യമായാണ് ഇരുവരും പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷമുള്ള ഇവരുടെ സൗഹൃദം കണ്ട് ആരാധകർക്ക് പലപ്പോഴും കൗതുകം തോന്നിയിട്ടുണ്ട്. ഹൃതിക്കുമായി പിരിഞ്ഞെങ്കിലും അദ്ദേഹം തന്റെ ജീവിതത്തിൽ വലിയ പിന്തുണ നൽകുന്ന വ്യക്തിയാണെന്ന് മുമ്പൊരിക്കൽ സൂസൻ പറഞ്ഞിരുന്നു. എനിക്ക് ഹൃതിക്കിന്റെ പിന്തുണയുണ്ട്. ഞങ്ങളുടേത് ഇപ്പോൾ വിവാഹബന്ധമല്ല. പക്ഷെ സുഹൃത്തുക്കളാണ്. ആ ഇടം എന്നെ സംബന്ധിച്ച് പവിത്രമാണ്. എനിക്ക് ഒറ്റപ്പെടലോ ദുഖമോ തോന്നുന്നില്ലെന്നും സൂസൻ അന്ന് തുറന്ന് പറഞ്ഞു.

ബന്ധം വേർപെടുത്തിയതിനെക്കുറിച്ചും ഒരിക്കൽ സൂസൻ തുറന്ന് സംസാരിച്ചിരുന്നു. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണ് എന്ന ഘട്ടത്തിൽ ഞങ്ങളെത്തി. പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരേണ്ടതില്ല. അതിനാലാണ് വിവാഹമോചനം നേടിയതെന്ന് സൂസൻ തുറന്ന് പറഞ്ഞു. ഹൃദാൻ, ഹ്രെ​ഹാൻ എന്നീ രണ്ട് ആൺ മക്കളാണ് ഹൃതിക്കിനും സൂസനുമുള്ളത്. മക്കളുടെ ആവശ്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ച് എത്താറുണ്ട്.

Sussanne Khan

ദമ്പതികളെന്ന നിലയിൽ പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തങ്ങൾ തുടരുമെന്ന് നേരത്തെ ഹൃതിക്കും വ്യക്തമാക്കിയിട്ടുണ്ട്. ഹൃതിക്കിനെ പോലെ സൂസനും മറ്റൊരു ബന്ധത്തിലേക്ക് കടന്നു. നടൻ അർസ്ലൻ ​ഗോണിയുമായി പ്രണയത്തിലാണ് സൂസൻ ഖാൻ. ഈ ബന്ധത്തിന് ഹൃതിക്കിന്റെയും പിന്തുണയുണ്ട്. അർസ്ലന്റെ പിറന്നാൾ ദിനത്തിൽ ഹൃതിക് ആശംസകൾ അറിയിച്ചത് മുമ്പൊരിക്കൽ ചർച്ചയായിരുന്നു.

സൂസന്റെയും ഹൃതിക്കിന്റെയും സൗഹൃദത്തിന് ആരാധകരുടെയും പിന്തുണയുണ്ട്. വേർപിരിഞ്ഞ ശേഷം പരസ്പരം കുറ്റപ്പെടുത്തുന്നതിനേക്കാൾ നല്ലത് ഹൃതിക്കും സൂസനും സ്വീകരിച്ച വഴിയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ഫൈറ്റർ ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃതിക്കിന്റെ സിനിമ. ചിത്രത്തിൽ നായികയായെത്തുന്ന ദീപിക പദുകോണാണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഫൈറ്റർ.

അനിൽ കപൂറും ഒരു പ്രധാനം വേഷം ചെയ്യുന്നുണ്ട്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വർഷം തിയറ്ററുകളിൽ എത്തും. സിദ്ധാർത്ഥ് ആനന്ദ് കൂട്ടുകെട്ടിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ഒപ്പം ദീപിക പദുകോൺ നായികയായെത്തുന്നെന്ന പ്രത്യേകതയുമുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

More from Filmibeat

Read more about: sussanne khan hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X