അന്ന് അനുഷ്കയുടെ മുന്നിൽ പതറി, സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല, ആ കൂടിക്കാഴ്ചയെ കുറിച്ച് കോലി

ഏറെ ചർച്ചയായ ഒരു വിവാഹമായിരുന്നു ക്രിക്കറ്റ് താരം വിരാട് കോലിയുടേയും നടി അനുഷ്ക ശർമയുടേയും. നീണ്ടനാളത്തെ പ്രണയവും ചെറിയ ഒരു ബ്രേക്കപ്പിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. പ്രണയം ആഘോഷിച്ചത് പോലെ ഇവരുടെ ബ്രേക്കപ്പും ഗോസിപ്പ് കോളങ്ങളിൽ വൻ ആഘോഷമായിരുന്നു. വൻ വിമർശനങ്ങൾ വരെ ഇവർക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ വിമർശകരേയും പാപ്പരാസികളേയും ഞെട്ടിച്ചു കൊണ്ട് ഇവർ വിവാഹിതരാകുകയായിരുന്നു.

അനുഷ്കയോട് പ്രണയാഭ്യർഥന നടത്തിയിട്ടില്ലെന്ന് കോലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഫുട്‌ബോൾ താരം സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത അനുഷ്കയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് കോലി തുറന്ന് പറയുകയാണ് . അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

 രഹസ്യ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ലാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റുനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയുകയുള്ളായിരുന്നു. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തത് കോലി പറഞ്ഞു.

 ആദ്യ കൂടിക്കാഴ്ച

അനുഷ്കയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് കോലി പറഞ്ഞത് ഇങ്ങനെയാണ്. ആദ്യമായി അനുഷ്കയെ കാണുമ്പോൾ പരിഭ്രമം തോന്നിയിരുന്നു. എന്ത് സംസാരിക്കണം എന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും സാംസാരിക്കാൻ വേണ്ടി തമാശ വരെ പറഞ്ഞു. ഒന്നും സംസാരിക്കാൻ കിട്ടാത്തത് കൊണ്ടായിരുന്നു തമാശ പറഞ്ഞത്. പല തമാശകളും എനിക്ക് തന്നെ വിചിത്രമായി തോന്നി. പിന്നീട് പല സെറ്റുകളിൽ വെച്ച് നിത്യവും കാണാനും അടുത്ത് ഇടപെഴകാനും കഴിഞ്ഞപ്പോൾ അനുഷ്കയോട് സംസാരിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുകയായിരുന്നു. കോലി പറഞ്ഞു.

  പ്രണയഭ്യർഥന നടത്തിയിട്ടില്ല

താനും അനുഷ്കയും വിവാഹം കഴിക്കുമെന്ന് പരസ്പരം അറിയാമായിരുന്നു. ഇതിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുപോലെ തന്ന എല്ലാം സുഗമമായി നടക്കുകയും ചെയ്തു. ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരായിരുന്നു. എല്ലാം വിചാരിച്ചത് പോലെ നടക്കുകയു ചെയ്തു.ഞാൻ കരുതുന്നത് നമ്മൾ ജീവിതം തുറന്ന് ജീവിക്കുകയാണെങ്കിൽ, അല്ലെങ്കിൽ തുറന്ന് സ്നേഹിക്കുകയാണെങ്കിൽ അങ്ങനെ ഒരു പ്രത്യേക ദിവസമൊന്നും ഉണ്ടാകില്ല.. വാലന്റൈന്ർസ് ഡേയോ അങ്ങനെയുളളതൊന്നും ഉണ്ടാകില്ല.-കോലി പറഞ്ഞു.

അനുഷ്കയ്ക്കൊപ്പം

അനുഷ്ക കൂടെ അഭിനയിക്കുകയാണെങ്കിൽ ക്യാമറക്ക് മുന്നിലെത്താൻ ഒരുക്കമാണെന്ന് കോലി വ്യക്തമാക്കിയിരുന്നു. അനുഷ്‌ക കൂടെയുണ്ടാകുമെങ്കിൽ ഞാൻ തീർച്ചയായും ജീവചരിത്ര സിനിമയിൽ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാൻ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഫുട്‌ബോൾ കളിക്കാനും അറിയാം. എന്നു കരുതി നിങ്ങളെന്നെ ഐ.എസ്.എല്ലിൽ എടുക്കില്ലല്ലോ- കോലി പറഞ്ഞു. കോലി അനുഷ്കയ്ക്കൊപ്പം നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരകുന്നു. ഇവിടെ നിന്നാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നതും. ഇപ്പോഴും പരസ്യ മേഖലയിൽ സജീവമാണ് വിരാട് കോലി.

Read more about: virat kohli anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X