For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്കയോടൊപ്പം വേണമെന്ന് വിരാട് കോലി, ക്രിക്കറ്റ് മത്സരം ഒഴിവാക്കി അവധി എടുക്കാൻ കാരണമുണ്ട്...

  |

  ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച താരദമ്പതികളായിരുന്നു അനുഷ്ക ശർമയും ഭർത്താവ് വിരാട് കോലിയും. ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് ഇവർ. മാസങ്ങൾക്ക് മുമ്പായിരുന്നു തങ്ങളുടെ ജീവിതം മനോഹരമാക്കാൻ പുതിയ അതിഥി എത്തുന്ന വിവരം താരങ്ങൾ പങ്കുവെച്ചത്. 2021 ജനുവരിയോടെ പുതിയ ആൾ ഇങ്ങ് എത്തുമെന്ന് കുറിച്ച് കൊണ്ടാണ് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം പങ്കുവെച്ചത്. വിരുഷ്ക് ദമ്പതിമാരുടെ വിശേഷം ആരാധകരും ആഘോഷമാക്കുകയായിരുന്നു.

  കുഞ്ഞ് ജനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണുള്ളത്. ക്രിക്കറ്റ് മത്സരങ്ങൾ മാറ്റി വെച്ച് അനുഷ്കയ്ക്കൊപ്പം ഇരിക്കാനാണ് കോലിയുടെ തീരുമാനം. താരത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പിതൃത്വ അവധി എടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. വെർച്വൽ പത്രസമ്മേളനത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

  അവധി എടുക്കുന്നതിനെ കുറിച്ച് കോലി പറഞ്ഞത് ഇങ്ങനെയാണ്. കുഞ്ഞ് ജനിക്കുന്നത് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ്. ഈ സമയം ഭാര്യ അനുഷ്കയ്ക്കൊപ്പം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ വളരെ സവിശേഷവും മനോഹരവുമായ നിമിഷമാണ്, അത് ഞാൻ എന്റെ സെലക്ടർമാരെ അറിയിച്ചതെന്നും കോലി കൂട്ടിച്ചേർത്തു. ഓസ്ട്രേയിലയ്ക്കെതിരായ ആദ്യ ടെസ്റ്റിനു ശേഷമാകും കോലി നാട്ടിലേയ്ക്ക് മടങ്ങുക.

  കോലിയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് ഓസ്ട്രേലിയൻ ടീമിന്റെ കോച്ച് ജസ്റ്റിൻ ലാംഗർ രംഗത്തെത്തിയിരുന്നു. മികച്ച കളിക്കാരൻ എന്നതിൽ ഉപരി ഒരു കുടുംബനാഥനാണെന്നും ലാംഗർ പറഞ്ഞു. ‘എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് വിരാട് കോലി. ബാറ്റിങ്ങിൽ മാത്രമല്ല, കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഊർജവും, അദ്ദേഹം കളിക്കുന്ന രീതിയുമെല്ലാം മികച്ചതാണ്. അദ്ദേഹമെടുത്ത തീരുമാനത്തിൽ വളരെയധികം ബഹുമാനമുണ്ട്. കോലി നമ്മളെ എല്ലാവരെയും പോലെ ഒരു മനുഷ്യനാണ്.‌ സ്വന്തം കുട്ടിയുടെ ജനനം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നാണ് എല്ലാ കളിക്കാരോടുമുള്ള ഉപദേശം. അതു ജീവിതത്തിലെ നിർണായ നിമിഷങ്ങളിൽ ഒന്നാണെന്നും ജസ്റ്റിൻ ലാംഗർ പറഞ്ഞു.

  ഗർഭകാലം ആഘോഷമാക്കുകയാണ് അനുഷ്ക ശർമ. നടിയുടെ മറ്റോർണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ മിനി വസ്ത്രത്തിലുള്ള ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിൽ നടി കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. അനിത ഡോങ്‌റേയുടെ ലേബലിലെ വസ്ത്രമാണ് അനുഷ്ക അണിഞ്ഞിരിക്കുന്നത്. കൈമുട്ടോളം നീളുന്ന ബലൂൺ സ്ലീവാണ് മറ്റൊരു പ്രത്യേകത. വി നെക്ക്ലൈൻ കൂടിയുണ്ട്. അതീവ സന്തേഷവതിയായ അനുഷ്കയെയാണ് ചിത്രത്തിൽ കാണുന്നത്.

  Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

  ബോളിവുഡ് സിനിമയ്ക്ക് സമാനമായിരുന്നു അനുഷ്കയുടേയും കോലിയുടേയും പ്രണയം. പ്രണയവും ബ്രേക്കപ്പുമെല്ലാം ഇവരുടെ ബന്ധത്തിലും ഉണ്ടായിരുന്നു.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. രഹസ്യമായിട്ടാണ് വിവാഹം കഴിച്ചതെങ്കിലും പിന്നീട് ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

  Read more about: virat kohli anushka sharma
  English summary
  Virat Kohli about his paternity leave says he don't want to miss the beautiful moment with Anushka Sharma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X